»   » സിംപിള്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല, പ്രിയാമണിയുടെ വിവാഹഫോട്ടോ കാണൂ

സിംപിള്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല, പ്രിയാമണിയുടെ വിവാഹഫോട്ടോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ എത്ര തവണ വധുവിന്റെ വേഷത്തില്‍ വന്ന് അഭിനയിച്ചാലും യഥാര്‍ത്ഥ ജീവിതത്തില്‍ ആ ഒരു വേഷവും ദിവസവും പ്രത്യേകതകളുള്ളതാണ്. സിനിമയില്‍ കാണുന്നതിലും സുന്ദരിയായി വിവാഹ ദിവസം നടിമാരെ കാണാന്‍ കഴിയുന്നതും അതുകൊണ്ടാണ്. എന്നാല്‍ പ്രിയാമണി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത് സിനിമയിലെക്കാള്‍ ലളിതമായിട്ടാണ്.

ദിലീപിന്റെ തറവാട്ടില്‍ 'സ്ത്രീകള്‍ വാഴില്ല' എന്ന് പറയാന്‍ തിലകനെ കൊണ്ടുവന്നതിന് പിന്നില്‍ ?

വളരെ ലളിതമായി രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടന്നത്. അതിലും ലളിതമായിരുന്നു പ്രിയാമണിയുടെ വിവാഹ വേഷം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ബാഗ്ലൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ഇതായിരുന്നു വേഷം

ഹിന്ദു വധുവായിട്ട് തന്നെയാണ് പ്രിയ അണിഞ്ഞൊരുങ്ങിയത്. പച്ചയില്‍ സ്വര്‍ണ നിറത്തില്‍ കസവുള്ള സാരിയായിരുന്നു വേഷം. സ്വര്‍ണവും പൂക്കളും അധികമില്ല. സ്വന്തം വിവാഹത്തിന് വേണ്ടി അണിഞ്ഞൊരുങ്ങിയതാണെന്നും കണ്ടാല്‍ തോന്നില്ല

രജിസ്റ്റര്‍ ഓഫീസില്‍

രണ്ട് മതത്തില്‍ പെട്ടവരുടെ വിവാഹമായതിനാലാണ് വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തിയത് എന്ന് പ്രിയ പറഞ്ഞിരുന്നു. രണ്ട് മതത്തിന്റെ വിശ്വാസവും തകര്‍ക്കാന്‍ ആഗ്രിക്കുന്നില്ല, അതുകൊണ്ട് വിവാഹം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്തുന്നു എന്നാണ് പ്രിയ പറഞ്ഞത്.

സുഹൃത്തുക്കള്‍ക്ക് സത്കാരം

അതേ സമയം സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ബാഗ്ലൂരില്‍ വച്ച് ആര്‍ഭാടമായി വിവാഹ സത്കാരം ഒരുക്കുന്നുണ്ട്. അത് ഇതുപോലെ ലളിതമായിരിക്കില്ല എന്നും പ്രിയ പറഞ്ഞിട്ടുള്ളതാണ്.

പ്രിയ - മുസ്തഫ പ്രണയം

സിസിഎല്ലില്‍ വച്ചാണ് പ്രിയയും മുസ്തഫ രാജും കാണുന്നതും പരിചയപ്പെടുന്നതും. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഒടുവില്‍ പ്രിയ തന്നെയാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. കളിയാക്കുകയാണെന്നാണത്രെ മുസ്തഫ ആദ്യം കരുതിയത്. പിന്നീട് നാല് വര്‍ഷത്തോളം പ്രണയിച്ച് വിവാഹത്തിലേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് അഭിനയിക്കും

വിവാഹ ശേഷവും അഭിനയിക്കും എന്ന് പ്രിയ വാക്ക് നല്‍കിയിട്ടുണ്ട്. വിവാഹ സത്കാരം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പുതിയ സിനിമയുടെ സെറ്റിലെത്തും എന്നാണ് നടി പറഞ്ഞിട്ടുള്ളത്. ഒരു മലയാള സിനിമ ഉള്‍പ്പടെ മൂന്ന് ചിത്രങ്ങളില്‍ പ്രിയ കരാറൊപ്പ് വച്ചിട്ടുണ്ട്.

English summary
Priyamani and boyfriend Mustafa Raj get married in a low-key affair in Bengaluru

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam