Just In
- 27 min ago
കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി ഉടൻ എത്തും, മെഗാസ്റ്റാർ ചിത്രം വണ്ണിന്റെ റിലീസിനെ കുറിച്ച് സന്തോഷ് വിശ്വനാഥ്
- 1 hr ago
വിവാഹ ശേഷം അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, ആ സിനിമ വിജയിക്കാതെ പോയെന്നും നവ്യ നായര്‍
- 2 hrs ago
മറക്കാനാവാത്ത മനോഹരമായ നിമിഷം, ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക
- 3 hrs ago
രോഹിത്തിനൊപ്പം എലീന, അത് സംഭവിക്കുകയാണ്, എന്‍ഗേജ്മെന്റിന് മുന്‍പ് പങ്കുവെച്ച ചിത്രം വൈറല്‍
Don't Miss!
- News
മുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്പറ്റയില് മത്സരിക്കും
- Automobiles
ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്സ്വാഗണ്; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്
- Sports
IND vs AUS: സ്റ്റാര്‍ക്കിന്റെ 'കൊമ്പാടിച്ച്' ഇന്ത്യ, ബാറ്റിന്റെ ചൂടറിഞ്ഞു- വന്‍ നാണക്കേട്
- Lifestyle
ഉണക്കമുന്തിരി ഒരു കപ്പ് തൈരില്‍ കുതിര്‍ത്ത് ദിനവും
- Finance
ഏറ്റവും കുറഞ്ഞ വിലയിൽ നിന്ന് സ്വർണ വില വീണ്ടും മുകളിലേയ്ക്ക്
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒടിയന് കട്ടൗട്ടില്‍ ചെരുപ്പ് മാല! ഒടിയനെതിരെ അണയാത്ത പ്രതിഷേധം!

മലയാള സിനിമയില്‍ ഏറ്റവും വലിയ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു ഒടിയന്. എന്നാല്‍ ചിത്രത്തേക്കുറിച്ച് സംവിധായകന് അവകാശപ്പെട്ട കാഴ്ചാനുഭവമായിരുന്നില്ല ആദ്യദിനം തിയറ്ററിലേക്ക് എത്തിയ ആരാധകര്‍ക്ക് ലഭിച്ചത്. ആദ്യ ഷോയ്ക്ക് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ രംഗത്തെത്തി. എന്നാല്‍, ഈ ഹൈപ്പ് മനഃപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്നും അത് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുടെ ഭാഗമാണെന്നുമാണ് സംവിധായകന് പറയുന്നത്.
ഒടിയനു പിന്നാലെ അഡാറ് ലവും! മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും വമ്പന്‍ റിലീസ്!
അതേസമയം ചിത്രത്തെ അനുകൂലിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ചിത്രത്തേക്കുറിച്ചുള്ള മോശം കമന്റുകള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ഒടിയന് കാഴ്ചവയ്ക്കുന്നത്. ചിത്രത്തെ തകര്‍ക്കുന്നതിനായി ചില ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി ശ്രീകുമാര്‍ മേനോന് ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ ചിത്രത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ആലുവയില്‍ ഒടിയന്റെ കട്ടൗട്ടില്‍ ചെരുപ്പ് മാല തൂക്കിയും ചിത്രത്തിന്റെ പോസ്റ്റര്‍ കീറിയും പ്രതിഷേധം സാമാന്യ മര്യാദയുടെ അതിരുകള്‍ ലംഘിക്കുകയാണ്.
കട്ടൗട്ടില്‍ ചെരുപ്പ് മാല തൂക്കി അതിന് താഴെ നിന്ന് ഫോട്ടോയ്ക്ക്് പോസ് ചെയ്യുന്ന യുവാവിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചിത്രത്തിനെതിരായുള്ള നെഗറ്റീവ വികാരം മുതലെടുത്ത് നടത്തുന്ന ആസൂത്രിത നീക്കങ്ങളാണിതെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ആരോപിക്കുന്നു. ഒടിയന്റെ വാള് പോസ്റ്റര്‍ കീറി കളയുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളെ കണ്ടെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ പോസ്റ്റര്‍ തിരികെ ഒട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് ചെരുപ്പ് മാല തൂക്കിയ സംഭവവും പുറത്ത് വരുന്നത്.
അതേസമയം, സംവിധായകന്റെ അവകാശ വാദങ്ങളെ ഗൗനിക്കാതെ ഒരു ചെറിയ സിനിമ എന്ന നിലയില്‍ സിനിമയെ സമീപിച്ച പ്രേക്ഷകരെ ചിത്രം പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസം കൊണ്ട് 30 കോടിയിലധികമാണ് ചിത്രം ലോകവ്യാപകമായി കളക്ട് ചെയ്തത്.