»   » ദുല്‍ഖറിനൊപ്പം മത്സരത്തിന് മമ്മൂട്ടിയില്ല; പുതിയ നിയമം റിലീസ് മാറ്റി

ദുല്‍ഖറിനൊപ്പം മത്സരത്തിന് മമ്മൂട്ടിയില്ല; പുതിയ നിയമം റിലീസ് മാറ്റി

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ കൊട്ടിക്കലാശമാണ് ക്രിസ്മസ് ആഘോഷം. ക്രിസ്മസ് ചിത്രങ്ങളെ വരവേല്‍ക്കാന്‍ തിയേറ്ററുകളും പ്രേക്ഷകരും തയ്യാറായി കഴിഞ്ഞു. ചാര്‍ലി എന്ന ചിത്രവുമായി ദുല്‍ഖര്‍ സല്‍മാനും പുതിയ നിയമം എന്ന ചിത്രവുമായി മമ്മൂട്ടിയും എത്തുന്നു എന്ന വാര്‍ത്ത ആ ആഘോഷത്തിന്റെ മാറ്റ് കൂട്ടിയിരുന്നു.

എന്നാല്‍ അച്ഛന്‍ - മകന്‍ പോരാട്ടം ഈ ക്രിസ്മസിന് ഉണ്ടാവില്ലെന്നാണ് പുതിയ വാര്‍ത്ത. സാങ്കേതികമായ കാരണങ്ങളാല്‍ മമ്മൂട്ടി നായകനാകുന്ന പുതിയ നിയമം ക്രിസ്മസിന് തിയേറ്ററുകളിലെത്തില്ല.


ദുല്‍ഖറിനൊപ്പം മത്സരത്തിന് മമ്മൂട്ടിയില്ല; പുതിയ നിയമം റിലീസ് മാറ്റി

മമ്മൂട്ടിയെയും നയന്‍താരയെയും താരജോഡികളാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം ഡിസംബര്‍ 18 ന് തിയേറ്ററുകളിലെത്തുന്നു എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ ചിത്രം ജനുവരയില്‍ മാത്രമേ റിലീസ് ചെയ്യൂ എന്നാണ് പുതിയ വാര്‍ത്ത.


ദുല്‍ഖറിനൊപ്പം മത്സരത്തിന് മമ്മൂട്ടിയില്ല; പുതിയ നിയമം റിലീസ് മാറ്റി

എബിസിഡി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒന്നിയ്ക്കുന്ന ചാര്‍ലി 18 ന് തിയേറ്ററിലെത്തുമെന്നാണ് നിലവിലുള്ള വാര്‍ത്ത. തിയതികളില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ലെങ്കില്‍ ക്രിസ്മസ് ആഘോഷം ചാര്‍ലിക്കൊപ്പമാവും


ദുല്‍ഖറിനൊപ്പം മത്സരത്തിന് മമ്മൂട്ടിയില്ല; പുതിയ നിയമം റിലീസ് മാറ്റി

നേരത്തെ സുരേഷ് ഗോപിയെയും രണ്‍ജി പണിക്കറെയും പരിഗണിച്ച ശേഷമാണ് മമ്മൂട്ടിയില്‍ എത്തിയത്. ലീഗല്‍ ത്രില്ലര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയേറ്ററിലെത്തിക്കുന്നത്. അജു വര്‍ഗീസ്, രചന നാരായാണന്‍കുട്ടി, വിനയ് ഫോര്‍ട്ട്, ബേബി അനന്യ എന്നിവരാണ് മറ്റ് താരങ്ങള്‍


ദുല്‍ഖറിനൊപ്പം മത്സരത്തിന് മമ്മൂട്ടിയില്ല; പുതിയ നിയമം റിലീസ് മാറ്റി

ദുല്‍ഖറിന്റെ വ്യത്യസ്ത ഗെറ്റപ്പാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച ആദ്യത്തെ കാര്യം. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പാര്‍വ്വതിയും ദുല്‍ഖറും ഒന്നിയ്ക്കുന്നു എന്നതാണ് മറ്റൊരു കാര്യം. അപര്‍ണ ഗോപിനാഥും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു


ദുല്‍ഖറിനൊപ്പം മത്സരത്തിന് മമ്മൂട്ടിയില്ല; പുതിയ നിയമം റിലീസ് മാറ്റി

ചാര്‍ലിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സ്റ്റൈല്‍, ദിലീപിന്റെ ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളും ക്രിസ്മസ് ആഘോഷത്തിന് തിയേറ്ററുകളിലെത്തുന്നു. പൃഥ്വിരാജിന്റെ പാവാടയാണ് മറ്റൊരു ചിത്രം.


English summary
Puthiya Niyamam postponed; Audience miss a father - son showdown

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam