»   » റാഫിയും മെക്കാര്‍ട്ടിനും പിരിയുന്നതിന് പിന്നില്‍

റാഫിയും മെക്കാര്‍ട്ടിനും പിരിയുന്നതിന് പിന്നില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/rafi-mecartin-m-wood-celebs-who-parted-ways-2-103740.html">Next »</a></li></ul>

മിസ്റ്റര്‍ ആന്റ് മിസ്സിസ്സ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ യാത്ര അവസാനിപ്പിക്കാന്‍ റാഫിയും മെക്കാര്‍ട്ടിനും തീരുമാനിച്ചു കഴിഞ്ഞു. പൃഥ്വിയെ നായകനാക്കി ഒരുക്കുന്ന അടുത്ത ചിത്രത്തോടെ ഈ കൂട്ടുകെട്ടിന്റെ ലാസ്റ്റ് ബെല്‍ മുഴങ്ങുമെന്ന് മുന്‍പേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എന്തിനാണ് ഇരുവരും വേര്‍പിരിയുന്നതെന്ന കാര്യം വ്യക്തമായിരുന്നില്ല. അടുത്തിടെ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റാഫി ഇതെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായി.

രണ്ടു പേരും ചേര്‍ന്ന് ഒരു സിനിമ ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രണ്ടു കഥകള്‍ ഒരു സിനിമയ്ക്കായി മാറ്റുകയാണ് ചെയ്യുന്നത്. രണ്ടു പേര്‍ക്കും ഒരു കഥ ചിന്തിക്കാന്‍ കഴിയില്ലെന്ന് റാഫി പറയുന്നു.

അടുത്ത കാലത്തായി ഒരേ പാറ്റേണിലുള്ള ചിത്രങ്ങള്‍ ചെയ്യേണ്ടി വന്നു. ആ പാറ്റേണില്‍ നിന്ന് മാറാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ ഫലമായാണ് സ്വതന്ത്ര സംവിധായകരാവുന്നത്. തനിക്ക് ഇഷ്ടമായതും മെക്കാര്‍ട്ടിന് ഇഷ്ടമാകാത്തതുമായ ഒട്ടേറെ കഥകള്‍ പരസ്പരം പങ്കുവച്ചിട്ടുണ്ട്. അതുപോലെ തന്നെ മെക്കാര്‍ട്ടിന് മാത്രം ഇഷ്ടമായ ചില കഥകള്‍ തന്നോടും പറഞ്ഞിട്ടുണ്ട്. അത്തരം കഥകള്‍ സ്വതന്ത്രമായി ഒരുക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും റാഫി പറയുന്നു.

ഇരുവരും തമ്മില്‍ വേര്‍പിരിയുന്നത് ഈഗോ ക്ലാഷ് മൂലമാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ സത്യമില്ലെന്നാണ് റാഫി പറയുന്നത്.
അടുത്ത പേജില്‍
ഇനിയൊരു റാഫി-മെക്കാര്‍ട്ടിന്‍ ചിത്രം ഉണ്ടാകുമോ?

<ul id="pagination-digg"><li class="next"><a href="/news/rafi-mecartin-m-wood-celebs-who-parted-ways-2-103740.html">Next »</a></li></ul>
English summary
For 20 years, we did only comedy movies, which indeed had a negative impact. Producers started approaching us only to make such flicks although we were eager to experiment with other subjects too.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam