»   » പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിക്ക് ലഭിച്ച സര്‍പ്രൈസ്.. ശരിക്കും അസൂയപ്പെടുത്തും!

പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിക്ക് ലഭിച്ച സര്‍പ്രൈസ്.. ശരിക്കും അസൂയപ്പെടുത്തും!

Posted By: Nihara
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയിലേക്ക് എത്തിയത്. താടിക്കാരനായെത്തിയ പ്രകാശനെന്ന ഗൗരവക്കാരനെ മലയാള സിനിമ സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു നിവിന്‍ പോളിയുടെ പിറന്നാള്‍. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലും ഏറെ പ്രാധാന്യമുള്ള വര്‍ഷമാണ് കടന്നുപോയത്. കുടുംബത്തില്‍ കുഞ്ഞതിഥി എത്തിയ സന്തോഷത്തോടൊപ്പം തന്നെ സിനിമയിലും നിരവധി നേട്ടങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും കഴിവു തെളിയിച്ച നിവിന്‍ പോളിക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ലഭിച്ചതും തമിഴകത്ത് നിന്നായിരുന്നു.

മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ കൈയ്യൊക്കെ വിറച്ചു.. ആകെ പതറിപ്പോയി!

ഒടിഞ്ഞ കാലുമായി വിനീതിനെ കാണാനെത്തിയ ആ ചെറുപ്പക്കാരന്‍.. മലയാള സിനിമയുടെ എല്ലാമായി മാറി!

രാമലീലയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടവ്!

താരങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസ അറിയിച്ച് തുടങ്ങിയതിനോടൊപ്പം തന്നെയാണ് ഈ വാര്‍ത്തയും താരത്തെ തേടിയെത്തിയത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയതിന് പിന്നാലെ നിരവധി അവസരങ്ങളാണ് നിവിനെ തേടിയെത്തിയത്. പ്രേമം തരംഗം തമിഴകത്തും പടര്‍ന്നുപിടിച്ചിരുന്നു. മികച്ച ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് തമിഴ് ചിത്രങ്ങളാണ് താരത്തിന് തേടിയെത്തിയിട്ടുള്ളത്. പ്രഭു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞത് അടുത്തിടെയാണ്.

Nivi Pauly

24 എഎം സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെമോ, വേലൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആര്‍ ഡി രാജയാണ്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

English summary
On Nivin’s birthday, the makers have wished him through their official Twitter handle. RD Raja of 24 AM Studios is scripting this Nivin Pauly starrer. One of Indian cinema’s leading cinematographers PC Sreeram is cranking the camera.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam