»   » തീവ്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ദുല്‍ഖറിനെ നൈസായി ഒഴിവാക്കി കളഞ്ഞു! പകരം വരുന്നത് പൃഥ്വിരാജ്

തീവ്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ദുല്‍ഖറിനെ നൈസായി ഒഴിവാക്കി കളഞ്ഞു! പകരം വരുന്നത് പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
തീവ്രം രണ്ടാം ഭാഗത്തില്‍ ദുല്‍ഖർ ഉണ്ടാകില്ല | filmibeat Malayalam

ബാലതാരമായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ താരമാണ് രൂപേഷ് പീതാംബരന്‍. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പത്തിലേ വേഷത്തിലഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട താരം സംവിധായകനായും കഴിവ് തെളിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നിര്‍മ്മിച്ച തീവ്രമായിരുന്നു രൂപേഷ് സംവിധാനം ചെയ്ത ആദ്യ സിനിമ.

അമിതാഭ് ബച്ചന്‍ ഷാരുഖ് ഖാന്റെ പിതാവാണ്! താരപുത്രന്‍ വിശ്വസിക്കുന്നത് അങ്ങനെയാണെന്ന് വെളിപ്പെടുത്തല്‍

തീവ്രം റിലീസ് ചെയ്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ചതിനൊപ്പം സിനിമയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞിരുന്നു. ആദ്യഭാഗത്ത് ദുല്‍ഖര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജ് നായകനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തീവ്രം

രൂപേഷ് പീതാംബരന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു തീവ്രം. ചിത്രത്തിന് കഥയൊരുക്കിയതും രൂപേഷ് തന്നെയായിരുന്നു. 2012 ല്‍ റിലീസ് ചെയ്ത സിനിമ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി സംവിധായകന്‍ പുറത്ത് വിട്ടിരുന്നു.

രണ്ടാം ഭാഗം വരുന്നു

സിനിമയ്ക്ക് രണ്ടാം ഭാഗം കൂടി വരാന്‍ പോവുകയാണെന്നായിരുന്നു രൂപേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗത്തില്‍ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുന്നതെന്നും രൂപേഷ് വ്യക്തമാക്കിയിരുന്നു.

നായകന്‍ പൃഥ്വിരാജ്


ചിത്രത്തില്‍ ദുല്‍ഖറില്ലെങ്കില്‍ പിന്നെ ആരാവും നായകനാവുന്നത് എന്ന് കാത്തിരുന്ന ആരാധകര്‍ക്ക് ഇപ്പോള്‍ മറുപടി കിട്ടിയിരിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2019 ലായിരിക്കും


നിലവില്‍ പൃഥ്വിരാജ് ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളാണ്. അതിനാല്‍ തന്നെ 2019 ല്‍ റിലീസ് ചെയ്യാനാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. പൃഥ്വിരാജിനൊപ്പം സിനിമയില്‍ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുന്നത്.

ക്രൈം ത്രില്ലര്‍


ക്രൈം ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രം ഒരു മാസ് സിനിമയായിരിക്കുമെന്നും ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥ വീണ്ടുമൊരുക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തീവ്രം ശ്രദ്ധിക്കപ്പെട്ടതിന് മികച്ച കഥയായിരുന്നു. പുതിയ ചിത്രവും അതിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രൂപേഷിന്റെ സിനിമകള്‍

സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ബാല്യകാലത്തെ വേഷത്തില്‍ അഭിനയിച്ചായിരുന്നു രൂപേഷ് സിനിമയിലേക്കെത്തിയത്. പിന്നീട് ഈ വര്‍ഷം പുറത്തിറക്കിയ ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയില്‍ ശ്രദ്ധിക്കപെടുന്ന വേഷത്തില്‍ രൂപേഷ് അഭിനയിച്ചിരുന്നു. 'അംഗരാജ്യത്തെ ജിമ്മന്മാര്‍' എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

English summary
Director Roopesh Peethambaram has his hands full after turning to acting in this year's Oru Mexican Aparatha. The filmmaker has close to four acting ventures lined up, in addition to much-anticipated directorials - a movie with Prithviraj and the sequel of Theevram, which had Dulquer Salmaan in the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam