For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാവ്യ മാധവനും ദിലീപും തകര്‍ത്തഭിനയിച്ച ആ ഹിറ്റ് ചിത്രം പിറന്നിട്ട് 15 വര്‍ഷം! രണ്ടാം ഭാഗം വരുമോ?

|
വാളയാർ പരമശിവം വരുമോ?

കുട്ടികളും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമാണ് ദിലീപ്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളാണ് കാവ്യ മാധവന്‍. ബാലതാരത്തില്‍ നിന്നും നായികയിലേക്കുയര്‍ന്ന താരം ആദ്യമായി നായികയായി അഭിനയിച്ചത് ദിലീപിനൊപ്പമായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു ഈ തുടക്കം. സംയുക്ത വര്‍മ്മ, ബിജു മേനോന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ മികച്ച താരജോഡികളായി മാറിയ ഇരുവര്‍ക്കും തുടക്കംമുതല്‍ ലഭിച്ച സ്വീകാര്യത ഇന്നും അതോ പോലെ നിലനില്‍ക്കുന്നുണ്ട്.

മകളുടെ നേട്ടത്തില്‍ സന്തോഷത്തോടെ നിഷ സാരംഗ്! ഉപ്പും മുളകിലല്ല ഇത് മറ്റൊരു സന്തോഷം! ചിത്രങ്ങള്‍ കാണൂ

ഓണ്‍സ്‌ക്രീനിലെ ഭാഗ്യനായികയെ ജീവിതസഖിയാക്കാനായി ദിലീപ് തീരുമാനിച്ചപ്പോള്‍ ആരാധകരും സന്തോഷിച്ചിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇവരുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ റണ്‍വേ റിലീസ് ചെയ്തിട്ട് 15 വര്‍ഷമായിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് സിബി കെ തോമസും ഉദയ് കൃഷ്ണയും ചേര്‍ന്നാണ്. റണ്‍വേയുടെ രണ്ടാം ഭാഗം ഇറങ്ങിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഒരിടയ്ക്ക് സജീവമായിരുന്നു. റണ്‍വേയുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

വാളയാര്‍ പരമശിവമായി ദിലീപെത്തി

വാളയാര്‍ പരമശിവമായി ദിലീപെത്തി

ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് റണ്‍വേ. വാളയാര്‍ പരമശിവമായുള്ള ദിലീപിന്‍രെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 2004 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഉണ്ണി ദാമോദറില്‍ നിന്നും വാളയാര്‍ പരമശിവമായുള്ള ദിലീപിന്റെ മേക്കോവറിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സ്പരിറ്റ് കടത്തുന്നത് സഹോദരന്‍ മനസ്സിലാക്കിയെന്നറിഞ്ഞതിന് ശേഷമുള്ള ഉണ്ണിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ഇന്ദ്രജിത്തായിരുന്നു സഹോദരവേഷത്തിലെത്തിയത്.

ഗോപികയായി കാവ്യ മാധവന്‍

ഗോപികയായി കാവ്യ മാധവന്‍

ഗോപിക എന്ന കഥാപാത്രത്തെയാണ് കാവ്യ മാധവന്‍ അവതരിപ്പിച്ചത്. ദിലീപ്-കാവ്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച പ്രതികരണവും കലക്ഷനും സ്വന്തമാക്കിയ സിനിമയാണ് റണ്‍വേ. ഇരുവരും തമ്മിലുള്ള കോംപിനേഷന്‍ രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ശക്തമായ പിന്തുണയുമായി മുന്നേറുകയാണ് ഈ താരദമ്പതികള്‍. വിവാഹത്തിന് ശേഷവും ിവരുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലേക്കില്ലെന്നും കുടുംബ ജീവിതവുമായി മുന്നേറാനാണ് താല്‍പര്യമെന്നും കാവ്യ മാധവന്‍ വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

വന്‍താരനിര, മികച്ച ഗാനങ്ങള്‍

വന്‍താരനിര, മികച്ച ഗാനങ്ങള്‍

ഇന്ദ്രജിത്ത്, കവിയൂര്‍ പൊന്നമ്മ, മുരളി, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, റിയാസ് ഖാന്‍, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കലാശാല ബാബു, സുജ കാര്‍ത്തിക, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. അവരവരുടെ കഥാപാത്രത്തെ ഓരോ താരവും അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. ഗിരീഷ് പുത്തഞ്ചേരി-സുരേഷ് പീറ്റേഴ്‌സ് കൂട്ടുകെട്ടിലെ ഗാനങ്ങളായിരുന്നു മറ്റൊരു ആകര്‍ഷണം.

ഭാവനയുടെ അതിഥി വേഷം

ഭാവനയുടെ അതിഥി വേഷം

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിക തുടക്കം കുറിച്ചത്. സിനിമയിലെത്തിയതിന് പിന്നാലെ തന്നെ ഭാവന എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഭാവനയുടെ കരിയറിലെ ആദ്യകാല സിനിമകളിലൊന്ന് കൂടിയാണ് റണ്‍വേ. അതിഥി താരമായാണ് ഭാവന എത്തിയത്. ഓസ്സലൈമാ ഐലസ്സാ എന്ന ഗാനരംഗത്തിലായിരുന്നു ഭാവനയുടെ വരവ്. ഈ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

15 വര്‍ഷം പിന്നിടുമ്പോള്‍

15 വര്‍ഷം പിന്നിടുമ്പോള്‍

റണ്‍വേ റിലീസ് ചെയ്ത 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. 2004 ഏപ്രില്‍ 25നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ജോഷിയും ദിലീപും ഒരുമിച്ചെത്തിയിട്ട് 15 വര്‍ഷം പിന്നിടുമ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത് ഒരൊറ്റ കാര്യത്തെക്കുറിച്ചാണ് വാളയാര്‍ പരമശിവത്തിന്റെ രണ്ടാംവരവ് എന്നാണ്, എങ്ങനെയായിരിക്കും ആ വരവെന്നുമാണ് അവര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

രണ്ടാം ഭാഗം സംഭവിക്കുമോ?

രണ്ടാം ഭാഗം സംഭവിക്കുമോ?

ഉദയ് കൃഷ്ണ, സിബി കെ തോമസ് ടീം തന്നെ ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. വാളയാര്‍ പരമശിവത്തിന് പ്രാധാന്യം നല്‍കി ആ പേരിലായിരിക്കും സിനിമയൊരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത ജോഷിയുടെ തിരിച്ചുവരവ് ഈ ചിത്രത്തിലൂടെയായിരിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആ്‌രാധകര്‍.

കാവ്യ മാധവന്‍രെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

കാവ്യ മാധവന്‍രെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

മലയാളികള്‍ കാത്തിരിക്കുന്നൊരു തിരിച്ചുവരവാണ് കാവ്യ മാധവന്റേത്. വിവാഹ ശേഷം പതിവ് പോലെ തന്നെ സിനിമയോട് ബൈ പറയുന്ന അഭിനേത്രികളുടെ ലിസ്റ്റില്‍ ഇടംപിടിക്കുകയായിരുന്നു ഈ താരവും. വിജയദശമി ദിനത്തിലെത്തിയ കുഞ്ഞതിഥി മഹാലക്ഷ്മിയാണ് ഇപ്പോള്‍ ഇവരുടെ കുടുംബത്തിലെ സന്തോഷം. ഇടയ്ക്ക് നൃത്തത്തിലൂടെ തിരിച്ചെത്തിയെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Runway completes 15 years of its success, second part is on the way?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more