»   » മഞ്ജുവിന് എന്നെ അറിയാം, മഞ്ജുവിനെയല്ലാതെ മറ്റാരെയും ഞാനത് ബോധ്യപ്പെടുത്തേണ്ട: കുഞ്ചാക്കോ ബോബന്‍

മഞ്ജുവിന് എന്നെ അറിയാം, മഞ്ജുവിനെയല്ലാതെ മറ്റാരെയും ഞാനത് ബോധ്യപ്പെടുത്തേണ്ട: കുഞ്ചാക്കോ ബോബന്‍

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനും ദിലീപിനും വിവാഹാശംസകല്‍ നേര്‍ന്നതിന് കുഞ്ചാക്കോ ബോബനെ പലരും ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. മഞ്ജു ചേച്ചിയെ കരിയിപ്പിച്ചുണ്ടാക്കുന്ന ജീവിതത്തിന് ആശംസ നേരാന്‍ എങ്ങിനെ തോന്നി എന്നായിരുന്നു പലരും കുഞ്ചാക്കോ ബോബനോട് ചോദിച്ചത്.

കാവ്യ - ദിലീപ് വിവാഹം; നാട്ടുകാര്‍ക്കറിയേണ്ടത് മഞ്ജു വാര്യര്‍ ചത്തോ എന്ന്.. ഇത് തോന്ന്യാസം!!

എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായിട്ടാണ് കണ്ടതെന്നും, എന്തുകൊണ്ടാണ് കാവ്യയ്ക്കും - ദിലീപിനും താന്‍ ആശംസകള്‍ അറിയിച്ചത് എന്നും കുഞ്ചാക്കോ ബോബന്‍ മറ്റൊരു ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ വ്യക്തമാക്കി

മൂവരും എനിക്ക്

കാവ്യയും ദിലീപും മഞ്ജു വാര്യരും എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കളാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു

മഞ്ജുവിന് അറിയാം

സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഞാന്‍ എത്രത്തോളമാണ് മഞ്ജുവിനെ പിന്തുണച്ചത് എന്നും അവര്‍ക്കൊപ്പം നിന്നത് എന്നും മഞ്ജുവിന് അറിയാം. മഞ്ജുവിനെ അല്ലാതെ മറ്റാരെയും എനിക്കത് ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് ചാക്കോച്ചന്‍ പറയുന്നു.

കാവ്യയും ദിലീപും എനിക്ക്

കാവ്യ മാധവന്‍ എനിക്ക് സഹോദരിയും സുഹൃത്തുമാണ്. വര്‍ഷങ്ങളായി എനിക്ക് കാവ്യയെ അറിയാം. ദിലീപിനെയും അങ്ങനെ തന്നെ. അതുകൊണ്ടാണ് അവരുടെ ജീവിതത്തിന് ആശംസകള്‍ അറിയിച്ചത്

ഫേസ്ബുക്കില്‍

ഇതാണ് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. മുഴുവനായി വായിക്കൂ...

English summary
Sad to see how a section of people misunderstood and misinterpret my wishes to Kavya/Dileep taking sides with Manju says Kunchacko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X