»   » സായി പല്ലവിയ്ക്ക് ഇത്രയും അഹങ്കാരമോ? സിനിമ വിജയപ്പിച്ച നിര്‍മാതാവിനോട് തന്നെ ഇങ്ങനെ വേണമായിരുന്നോ?

സായി പല്ലവിയ്ക്ക് ഇത്രയും അഹങ്കാരമോ? സിനിമ വിജയപ്പിച്ച നിര്‍മാതാവിനോട് തന്നെ ഇങ്ങനെ വേണമായിരുന്നോ?

Posted By:
Subscribe to Filmibeat Malayalam

ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെടുന്ന താരനിരയിലേക്ക് ഉയര്‍ന്ന നടിയാണ് സായി പല്ലവി. മലയാളത്തില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെ തെലുങ്കിലേക്കും തമിഴ് സിനിമയിലേക്കും അരങ്ങേറ്റം നടത്തിയ സായിയുടെ സിനിമ ലൊക്കേഷനില്‍ പലപ്പോഴും നല്ല വാര്‍ത്തകളെക്കാള്‍ മോശം വാര്‍ത്തയാണ് വരുന്നത്.

ഈ പോക്ക് പോയാല്‍ ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടപ്പെടുമോ? ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത ഇതാണ്!!

തെന്നിന്ത്യയുടെ ജനപ്രിയ നടിയായി വളര്‍ന്നതോടെ സായിയെ തേടിയെത്തിയത് നിരവധി അവസരങ്ങളായിരുന്നു. എന്നാല്‍ തന്റെ സിനിമകള്‍ക്ക് വലിയ ഡിമാന്റുകളാണ് നടി മുന്നോട്ട് വെക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിലും തെന്നിന്ത്യയിലെ മറ്റ് നടിമാരെ പിന്നിലാക്കിയ സായിയുടെ പുതിയ സിനിമയും വിവാദത്തിലെത്തിയിരിക്കുകയാണ്.

അവസരം നിഷേധിച്ച് സായി പല്ലവി

സായി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫിദ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മാതാവ് അടുത്തതായി നിര്‍മ്മിക്കുന്ന സിനിമയിലേക്കുള്ള അവസരം സായി നിഷേധിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കാരണം ഇതാണ്..


ദില്‍ രാജു എന്ന നിര്‍മാതാവിന്റെ അടുത്ത സിനിമയാണ് ശ്രീനിവാസ കല്യാണം. സിനിമയിലേക്കാണ് സായി പല്ലവിയ്ക്ക് ക്ഷണം വന്നത്. എന്നാല്‍ കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടി കാണിച്ച് നടി സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

പുതിയ താരങ്ങള്‍

സായിയുടെ പിന്മാറ്റത്തോടെ നിര്‍മാതാവിന് അതൃപ്തിയുണ്ടാക്കിയിരിക്കുകയാണെന്നുമാണ് തെലുങ്കില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ചിത്രത്തിലേക്ക് പൂജ ഹെഡ്ജ് നായികയായി അഭിനയിക്കും.

കടുപിടുത്തക്കാരിയായി സായി


സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കടുംപിടുത്തം നടത്തുന്ന ആളാണ് സായി പല്ലവി. മുമ്പ് മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്രുവെളി എന്ന സിനിമയിലെ നായിക വേഷവും സായി ഉപേക്ഷിച്ചിരുന്നു. അതിനൊപ്പം വിക്രം നായകനാവുന്ന സിനിമയില്‍ നിന്നും സായി പിന്മാറിയിരുന്നു.

ഞെട്ടിക്കുന്ന പ്രതിഫലം

തനിക്ക് നല്ലതെന്ന് തോന്നുന്ന സിനിമകളില്‍ മാത്രം അഭിനയിക്കുന്ന സായി വെറും മൂന്നോ നാലോ സിനിമയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ അടുത്ത സിനിമയിലേക്ക് സായി പല്ലവി വാങ്ങിക്കുന്ന പ്രതിഫലം തെന്നിന്ത്യയിലെ മറ്റുള്ള നടിമാരുടെ പ്രതിഫലത്തെ അപേഷിച്ച് ഞെട്ടിക്കുന്നവയാണ്.

English summary
Going by the latest update in the film nagar, we have come to know that sensational actress Sai Pallavi who made her debut with the film Fidaa has rejected an offer to work in Dil Raju's prodution again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam