»   » ചിങ്ങമാസം വന്നു...സജിത ബേട്ടിയ്ക്ക് മിന്നുകെട്ട്

ചിങ്ങമാസം വന്നു...സജിത ബേട്ടിയ്ക്ക് മിന്നുകെട്ട്

Posted By:
Subscribe to Filmibeat Malayalam
Sajitha Betti
മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സജിതാ ബേട്ടി വിവാഹിതയാകുന്നു. വയനാട്ട് കല്‍പ്പറ്റ സ്വദേശി ഷമാസ് ആണ് വരന്‍. അടുത്ത ഞായറാഴ്ചയാണ് വിവാഹം. ചിങ്ങം പിറന്നാല്‍ തന്റെ വിവാഹമുണ്ടാവുമെന്ന മാസങ്ങള്‍ക്ക് മുമ്പ് സജിത പറഞ്ഞിരുന്നു. അതേസമയം തന്റെ വിവാഹം കഴിഞ്ഞുവെന്നും ഡ്രൈവറോടൊപ്പം ഒളിച്ചോടിയെന്നുമൊക്കെ കേട്ടത് പരദൂഷണമാണെന്നും നടി വ്യക്തമാക്കിയിരുന്നു.

ഉറുദു വംശജയും മുസ്ലീം സമുദായക്കാരിയുമായ തനിയ്ക്ക് അതേ വിഭാഗത്തിലുള്ള ആളെ തന്നെയാണ് വരനായി ലഭിച്ചിരിയ്ക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് നല്‍കാനോ ഒന്നും ആര്‍ക്കും താല്‍പര്യവുമില്ല. ഇപ്പോള്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു എന്നു മാത്രമറിയുക. വിവാഹത്തെക്കുറിച്ച് സജിത നേരത്തെ പറഞ്ഞത് ഇക്കാര്യങ്ങള്‍ മാത്രമായിരുന്നു.

നന്നെ ചെറുപ്പത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി കഴിവുതെളിയിച്ച സുന്ദരിയാണ് സജിത ബേട്ടി. ബിഗ് സ്‌ക്രീനില്‍ വലിയ അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും വിഡ്ഢിപ്പെട്ടിയിലൂടെ വീട്ടമ്മമാരുടെ പ്രിയതാരമാകാന്‍ ബേട്ടിയ്ക്ക് കഴിഞ്ഞു. കണ്ണീര്‍ സീരിയലുകളില്‍ ഗ്ലിസറിനില്ലാതെ കരഞ്ഞും കണ്ണടച്ചുതുറക്കുന്ന നിമിഷത്തില്‍ വിവിധ ഭാവഭേദങ്ങളില്‍ മിന്നിച്ചുമാണ് സജിത ആരാധകരെ സ്വന്തമാക്കിയത്.

നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളില്‍ സജിത അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. മമ്മൂട്ടി നായകനായ താപ്പാനയാണ് സജിതയുടെ ഏറ്റവും പുതിയ ചിത്രം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam