twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

    |

    തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. മലയാള സിനിമയിലെ എക്കാലത്തേയും ജനപ്രീയ സിനിമകളൊരുക്കിയ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്.

    മലയാള സിനിമയ്ക്ക് എന്നും ഓര്‍ത്തുവെക്കാവുന്ന നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 1985ല്‍ പുറത്തിറങ്ങിയ ഈറന്‍ സന്ധ്യയിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തുന്നത്. മനു അങ്കിളിലൂടെയാണ് സംവിധായകനായി മാറുന്നത്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

    dennis joseph

    മലയാള സിനിമയുടെ മുഖംമാറ്റിയ പല സിനിമകളുടേയും രചയിതാവാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സൂപ്പര്‍താരങ്ങളാക്കി മാറ്റിയതില്‍ ഡെന്നിസ് ജോസഫിന്റെ തിരക്കഥകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം സൂപ്പര്‍ താരത്തിലേക്ക് എത്തിയത് ഡെന്നിസിന്റെ സിനിമകളിലൂടെയായിരുന്നു.

    സംവിധായകന്‍ ജോഷിയ്‌ക്കൊപ്പമായിരുന്നു മിക്ക ചിത്രങ്ങളും ചെയ്തത്. ഇരുവരും തമ്മിലുള്ള കൂട്ടുക്കെട്ട് മലയാള സിനിമയ്ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. മനു അങ്കിളിന് ശേഷം അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

    തമ്പി കണ്ണന്താനം, കെജി ജോര്‍ജ്, ടിഎസ് സുരേഷ് ബാബു, സിബി മലയില്‍, ഹരിഹരന്‍ തുടങ്ങി പ്രശസ്തരായ സംവിധായര്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഗീതാഞ്ജലിയായിരുന്നു. ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്നു ഡെന്നിസ് ജോസഫ്.

    കോട്ടയം ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20 നായിരുന്നു ജനനം. എംഎന്‍ ജോസഫിന്റേയും ഏലിയാമ്മ ജോസഫിന്റേയും മകനായാണ് ജനനം.

    Read more about: dennis joseph
    English summary
    Script Writer Dennis Joseph Passes Away, Read More In Malayalam Here
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X