For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൈന്‍ ടോം ചാക്കോയ്‌ക്കൊരു പിറന്നാള്‍ സമ്മാനം; 'അടി'യുടെ പോസ്റ്റര്‍

  |

  മലയാളത്തിലെ നടന്മാരില്‍ തന്റെ പ്രതിഭ കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. നായകനും വില്ലനും സഹനടനും എല്ലാം അസാധ്യമായ മികവോടെ ഷൈന്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുണ്ട്. പരുക്കന്‍ വേഷങ്ങളും കോമഡിയുമൊക്കെ താരത്തിന് ഒരുപോലെ വഴങ്ങുമെന്ന് നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. പ്രതിഭ കൊണ്ട് തിളങ്ങുന്ന ഷൈന്‍ ടോം ചാക്കോയുടെ പിറന്നാളാണ് ഇന്ന്. ജന്മദിനത്തില്‍ താരത്തിനൊരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ദുല്‍ഖറും കൂട്ടുകാരും.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി; കണ്ണെടുക്കാനാകാതെ സോഷ്യല്‍ മീഡിയ

  ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ സിനിമയായ 'അടി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രമാണ് 'അടി'. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖറും ഷൈന് ജന്മദിനാശംസ നേരുന്നുണ്ട്. നല്ലൊരു ദിവസവും അടിപൊളിയായൊരു വര്‍ഷവും നേരുന്നുവെന്നായിരുന്നു ദുല്‍ഖറിന്റെ ആശംസ.

  Shine Tom Chacko

  ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. മനോഹരമായ പോസ്റ്റര്‍ നല്‍കുന്ന സൂചന പ്രകാരം അടി പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

  കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് അടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അന്‍പത് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

  വര്‍ഷങ്ങളായി മലയാള സിനിമയിലെ സാന്നിധ്യമാണ് ഷൈന്‍ ടോം ചാക്കോ. സംവിധാന സഹായിയായിട്ടായിരുന്നു ഷൈന്‍ സിനിമയിലെത്തുന്നത്. കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ക്രെഡിറ്റ് ലഭിക്കാത്തൊരു രംഗമായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം കമലിന്റെ തന്ന ഗദ്ദാമ എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. പിന്നീട് സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറുകയായിരുന്നു. ഇതിഹാസയിലൂടെയാണ് നായകനായി മാറുന്നത്. ചിത്രം ഹിറ്റായതോടെ ഷൈന്‍ താരമായി മാറുകയായിരുന്നു.

  എന്നാല്‍ പിന്നീട് വന്ന സിനിമകള്‍ പരാജയപ്പെട്ടതും മയക്കുമരുന്ന് കേസും ഷൈനിന് തിരിച്ചടിയായി. പക്ഷെ ശക്തമായി തന്നെ ഷൈന്‍ ടോം ചാക്കോ തിരികെ വന്നു. തന്റെ തെറ്റുകളില്‍ നിന്നും പഠിച്ച ഷൈന്റെ മിന്നും പ്രകടനങ്ങളായിരുന്നു പിന്നീട് കണ്ടത്. കമ്മട്ടിപ്പാടം, പറവ, കായംകുളം കൊച്ചുണ്ണി, ഇഷ്‌ക്, ഉണ്ട, ലവ്, മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളിലെ ഷൈന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുരുതിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം, റോയ്, കുറുപ്പ്, വെള്ളേപ്പം, പട, ജിന്ന്, ബീസ്റ്റ്, തമി തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

  അത് കയ്പ്പുള്ള അനുഭവമല്ല; ആലിയയുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് സിദ്ധാര്‍ത്ഥ്

  ചേട്ടന്റെ വാൽ വേണ്ട.. എനിക്ക് സ്വന്തം പേരിൽ അറിയപ്പെടണം | Filmibeat Malayalam

  പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സണ്ണി വെയ്ന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ സഹോദരിമാരും ഈയ്യടുത്ത് സിനിമയില്‍ അരങ്ങേറിയിരുന്നു. നാന്‍സി റാണിയാണ് അഹാനയുടെ അണിയറയിലാരുങ്ങുന്ന മറ്റൊരു സിനിമ.

  Read more about: shine tom chacko
  English summary
  Shine Tom Chacko Gets A Birthday Gift As The First Look Poster Of Adi Is Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X