»   »  കാലയ്ക്ക് പിന്നാലെ 2.0യുടേയും ടീസർ ചോർന്നു! ഒരാഴ്ചക്കുള്ളിൽ ചോർന്ന് രണ്ട് ര‍ജനി ചിത്രങ്ങളുടെ ടീസർ

കാലയ്ക്ക് പിന്നാലെ 2.0യുടേയും ടീസർ ചോർന്നു! ഒരാഴ്ചക്കുള്ളിൽ ചോർന്ന് രണ്ട് ര‍ജനി ചിത്രങ്ങളുടെ ടീസർ

Written By:
Subscribe to Filmibeat Malayalam

രജനീകാന്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു യെന്തിരൻ. ബോളിവുഡ് സൂപ്പർസ്റ്റാർ ഐശ്യര്യ റായ്  ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ചിത്രത്തിന്റെ വിജയത്തിനു ശേഷം രണ്ടാം ഭാഗം 2.0  അണിയറയിൽ ഒരുങ്ങുകയായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ  ടീസർ ചോർന്നിരിക്കുകയാണ്.   ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തു പോയിരിക്കുന്നത്.

yenthiran

അതേസമയം വീഡിയോ എവിടെ നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. വിദേശരാജ്യത്ത് നിന്നാകാനാണ് സാധ്യത. രജനീകന്ത്, അക്ഷയ്കുമാർ , എമ് ജാക്സൺ, എന്നിവരാണ് യെന്തിരൻ 2.0 ൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ്മൂവി ട്രാന്‍സ് ഫോര്‍മേഴ്‌സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്‌സ് ആണ് 2.0 വിന്റെ ആക്ഷന്‍ ഒരുക്കുന്നത്. ചിത്രത്തിന് എആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


ഒരാഴ്ചക്കുള്ളിൽ രജനീകാന്തിന്റെ രണ്ടു ചിത്രങ്ങളുടെ ടീസറാണ് ഓഫിഷ്യൽ ലോഞ്ചിങ്ങിനു ശേഷം പുറത്തു വന്നിരിക്കുന്നത്. ആദ്യം പുറത്തായത് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കലയുടെ ടീസറായിരുന്നു. മരുമകനും നടനുമായ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്.ശ്രീദേവിയുടെ മരണത്തിലെ ചില ബാത്ത് ടബ്ബ് കഥകൾ! ഇനിയും നിര്‍ത്തിക്കൂടേ?ആഘോഷിക്കുന്നവരോട് പ്രമുഖ നടി


ദിലീപിന് പുട്ടുകട എങ്കിൽ ആസിഫിന് ചായക്കട! ആസിഫ് അലിയുടെ ആദാമിന്റെ ചായക്കട ദുബായിലും


ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!


English summary
Shocking! Teaser of Rajinikanth and Akshay Kumar’s 2.0 gets LEAKED

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam