»   » സിംഹാസനം റിലീസ് സാഹസമോ, മണ്ടത്തരമോ?

സിംഹാസനം റിലീസ് സാഹസമോ, മണ്ടത്തരമോ?

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ സിംഹാസനം പ്രതിസന്ധികളിലകപ്പെട്ട് റിലീസിങ് വൈകിയത് ഏറെ ആശങ്കയോടെയാണ് മലയാള ചലച്ചിത്രലോകം കണ്ടുനിന്നത്. ഒരു സൂപ്പര്‍താരത്തിന്റെ സിനിമയ്ക്ക് ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതിനെപ്പറ്റി പലവിധ വാര്‍ത്തകളും പ്രചരിച്ചു.

നിര്‍മാതാവിനുണ്ടായ സാമ്പത്തികപ്രശ്‌നങ്ങളാണ് സിംഹാസനത്തിന് ആദ്യം വിനയായത്. (സിംഹാസനത്തിന് പാരയായത് തട്ടത്തിന്‍ മറയത്ത്?)പിന്നീട് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതും ജൂലൈ 12ന് തിയറ്ററുകളിലെത്തേണ്ട ചിത്രത്തിന്റെ റിലീസിങിനെ ബാധിച്ചു. ഇപ്പോള്‍ ഏറെ വൈകി സിംഹാസത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് അണിയറക്കാര്‍.

ആഗസ്റ്റ് പത്തിന് പൃഥ്വി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്. എന്നാലീ പ്രഖ്യാപനവും പുതിയ കൗതുകങ്ങള്‍ക്ക് വഴിതുറന്നു കഴിഞ്ഞു. നോമ്പുകാലം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്നതിനിടെ സിംഹാസനം റിലീസ് ചെയ്യാനുള്ള തീരുമാനം സാഹസമാണെന്ന് സിനിമാപണ്ഡിറ്റുകള്‍ വിലയിരുത്തുന്നു. റംസാന് പത്ത് ദിവസം മുമ്പെ ചിത്രം തിയറ്ററുകളിലെത്തുന്നത് ദോഷകരമാവുമെന്നാണ് സിനിമാരംഗത്ത് പൊതുവെയുള്ള വിശ്വാസം,

സാധാരണഗതിയില്‍ ഒരു ബിഗ് ബജറ്റ് സിനിമയും നോമ്പുകാലത്ത് തിയറ്ററുകളിലെത്താറില്ല. മലബാര്‍ മേഖയില്‍ പലയിടത്തും ഇക്കാലത്ത് തിയറ്ററുകള്‍ അടച്ചിടുന്ന പതിവുപോലുമുണ്ട്. എന്നാലിതെല്ലാം അവഗണിക്കുകയാണ് സിംഹാസനത്തിന്റെ നിര്‍മാതാക്കളായ മാളവിക ഫിലിംസ്.

ഏറെ റിസ്‌ക്ക് പിടിച്ച തീരുമാനത്തിന് മറ്റൊരു വശം കൂടിയുണ്ട്. റംസാനും ഓണത്തിനുമിടിയിലുള്ള പത്ത് ദിവസത്തിനുള്ളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമടക്കം നാല് സിനിമകളാണ് പ്രദര്‍ശത്തിന് തയാറായിരിക്കുന്നത്. തിയറ്ററുകള്‍ക്ക് വേണ്ടി വന്‍ മത്സരമായിരിക്കും ഇക്കാലയളവില്‍ നടക്കുക. ഈ സാഹചര്യത്തില്‍ സിംഹാസനം ഇപ്പോള്‍ റിലീസ് ചെയ്യുന്നതാണ് ഗുണം ചെയ്യുകയെന്ന് നിര്‍മാതക്കള്‍ കരുതുന്നു. 75ഓളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന സിംഹാസനത്തിന് ആദ്യ പത്ത് ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ വെല്ലുവിളികളൊന്നുമുണ്ടാവില്ല.

English summary
Now after all issues have been sorted out the producer and distributor ofSimhasanam have decided to release the film this Friday on August 10.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam