»   » മേനിപ്രദര്‍ശനവുമായി സോന നായര്‍

മേനിപ്രദര്‍ശനവുമായി സോന നായര്‍

Posted By:
Subscribe to Filmibeat Malayalam
നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.  മാധ്യമപ്രവര്‍ത്തകയായ പ്രീതി പണിക്കരാണ് എന്‍.എന്‍ പിള്ളയുടെ കാപാലിക എന്ന നാടകം ഹ്രസ്വ ചിത്രമാക്കുന്നത്. നടി സോനാ നായരാണ് കാപാലിക എന്ന അഭിസാരികയായി വേഷമിടുന്നത്.

ചിത്രത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ടാകില്ലെന്നും സോന നായരുടെ അഭിനയ സാധ്യതകള്‍ക്കാണ് ചിത്രം മുന്‍തൂക്കം നല്‍കുന്നതെന്നുമായിരുന്നു ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ സോനയുടെ മേനിപ്രദര്‍ശനവും ആവോളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെങ്ങും കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു കപാലിക. തന്റേടിയായ റോസമ്മ കാശില്ലാതെ കാര്യം സാധിക്കാനെത്തിയവരെ കുത്തിപിടിച്ച് കൈകാര്യം ചെയ്തു കാശുവാങ്ങും.റോസമ്മയ്ക്ക് അവളുടെ വീട്ടുകാര്‍ നല്കിയ വിളിപേരാണ് കാപാലിക. ആയിരകണക്കിന് അരങ്ങുകളില്‍ പ്രദര്‍ശിപ്പിച്ച് വിജയം നേടിയ കാപാലിക ഇതിനുമുന്‍പ് ക്രോസ് ബെല്‍റ്റ് മണി സിനിമയാക്കിയിട്ടുണ്ട്. അന്ന് റോസമ്മയുടെ വേഷമിട്ടത് ഷീലയായിരുന്നു.

ഈ കാലഘട്ടത്തില്‍ കാപാലികയുടെ പ്രസക്തിയെന്താണെന്ന് അന്വേഷിക്കുന്ന ചിത്രത്തില്‍ ശ്രീലത, ലീല പണിക്കര്‍ ജയന്തി, മിത്ര, മധു, ചുനക്കര രാമന്‍കുട്ടി, ബി.ഹരികുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English summary
Sona nair to act in 'Kapalika.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam