twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്നും നീയെന്റെ കുഞ്ഞ് മാലാഖ..'., രാധിക തിലകിന്റെ ഓർമയിൽ സുജാത മോഹൻ

    |

    മലയാളിയ്ക്ക് എന്നും രാധിക തിലക് എന്ന ​ഗായിക വിങ്ങുന്ന ഒരോർമ്മയാണ്. പാട്ടുജീവിതത്തിന്റെ പൂർത്തിയാകാത്ത താളുകൾ പോലെ ഇനിയുമെഴുതാത്ത പേജുകൾ തനിച്ചാക്കി വിട്ടകന്ന അത്യപൂർവ്വ ശബ്ദസൗകുമാര്യത്തിന്റെ ഉടമയായിരുന്നു രാധിക. രാധിക തിലക് ഓർമ്മയായിട്ട് ആറ് വർഷങ്ങൾ പൂർത്തിയാകുകയാണ്. ലളിത ഗാനങ്ങളിലൂടെയാണ് രാധിക മലയാളിയുടെ മനസിലേക്ക് ചേക്കേറിയ മലയാള ഗാനരംഗത്തെ കുയിൽനാദം എന്നാണ് രാധിക തിലക് വിശേഷിപ്പിക്കപ്പെടാറുള്ളത്.

    singer Radhika Tilak, Radhika Tilak songs, Radhika Tilak photos, Radhika Tilak, രാധിക തിലക്, രാധിക തിലക് വാർത്തകൾ, രാധിക തിലക് ഫോട്ടോകൾ, രാധിക തിലക് ​ഗാനങ്ങൾ

    പറവൂർ ചേന്ദമംഗലം പി.ജെ തിലകൻ വർമ്മയുടെയും ഗിരിജദേവിയുടെയും മകളായി 1970ൽ എറണാകുളത്താണ് രാധികയുടെ ജനനം. ചിന്മയവിദ്യാലയ, സെന്റ് തെരേസസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദൂരദർശനിലൂടെ വന്ന രാധിക ലളിതഗാനങ്ങളിലൂടെ ആണ് പ്രശസ്ത ആയത്. സംഘഗാനം എന്ന ചിത്രത്തിൽ പാടിയ പുൽക്കോടി തുമ്പിലും ആണ് ആദ്യ ഗാനം. എഴുപതോളം ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

    കൂടാതെ 200ൽ അധികം ലളിത ഗാനങ്ങളും ഭക്തി ഗാനങ്ങളും പാടിയിട്ടുണ്ട്. ദൂരദർശൻ ഉൾപ്പെടെ വിവിധ ചാനലുകളിൽ അവതാരക ആയിരുന്നു. സംഗീത പരിപാടിയായ സരിഗമയുടെ അവതാരകയും ആയിരുന്നു. മായാമഞ്ചലിൽ, ദിവസംഗീതം, എന്റെ ഉള്ളുടുക്കും കൊട്ടി, മഞ്ഞക്കികിളിയുടെ, മനസിൽ മിഥുനമഴ, വെണ്ണക്കല്ലിൽ, കുന്നിന്മേലെ ഇവയെല്ലാം രാധികയുടെ പ്രശസ്തമായ ഗാനങ്ങളാണ്. നിരവധി ആൽബങ്ങളിലും പാടി. സുരേഷ് കൃഷ്ണ ആണ് ഭർത്താവ്. ദേവിക ഏകമകളാണ്. അർബുദബാധയെ തുടർന്നായിരുന്നു രാധികയുടെ അന്ത്യം.

    Also read: രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിക്കുമ്പോൾ ഒറിജിനൽ കണ്ടിരുന്നില്ലെന്ന് ശ്വേത മേനോൻ

    ഒറ്റയാൾ പട്ടാളത്തിലെ 'മായാമഞ്ചലിൽ' എന്ന രാധികയുടെ പാട്ട് ഏറെ ആഘോഷിക്കപ്പെട്ടതാണ്. ആ പാട്ടിൽ രാധിക പാടിത്തുടങ്ങുന്നത് ചരണത്തിൽ കനക മഞ്ചാടി പോലെ എന്ന വരിക്ക് മുമ്പുള്ള ഹമ്മിംഗിലാണ്. ലാസ്യതയോടെയുള്ള ശബ്ദത്തിൽ രാധിക ഒഴുകി നടക്കുകയാണ്. ഒരുപക്ഷേ രാധികാ തിലക് എന്ന ഗായികയുടെ സിഗ്നേച്ചർ സോങ്ങ് എന്ന നിലയിൽ വിലയിരുത്താൻ കഴിയുന്ന പാട്ടും മായാ മഞ്ചലിൽ തന്നെ ആയിരിക്കും.

    singer Radhika Tilak, Radhika Tilak songs, Radhika Tilak photos, Radhika Tilak, രാധിക തിലക്, രാധിക തിലക് വാർത്തകൾ, രാധിക തിലക് ഫോട്ടോകൾ, രാധിക തിലക് ​ഗാനങ്ങൾ

    ചിത്രയ്ക്കും, സുജാതയ്ക്കും അപ്പുറത്തുള്ള ചോയ്സ് എന്ന നിലയിൽ കിട്ടുന്ന അപൂർവ്വാവസരങ്ങളിൽ മിന്നിത്തിളങ്ങാൻ അവർക്കൊരു വിശേഷസിദ്ധിയുണ്ടായിരുന്നു. 1998ൽ ദയയ്ക്ക് വേണ്ടി വിശാൽ ഭരദ്വാജിന്റെ സംഗീത സംവിധാനത്തിൽ അവർ ' വിഷാദ രാഗം' എന്ന പാട്ടും പാടി രാധിക മലയാളിക്ക് പ്രിയപ്പെട്ടവളായി. 2002-2003 കാലഘട്ടത്തിലാണ് രാധികയുടെ പേര് ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുന്നത്. മിസ്റ്റർ ബ്രഹ്മചാരിയിൽ മോഹൻ സിതാര ഈണം നൽകിയ 'കാനനക്കുയിലിന്' എന്ന ​ഗാനമായിരുന്നു രാധികയുടെ കരിയറിലെ ഏറ്റവുമവസാനത്തെ ഹിറ്റ് സോങ്ങ്.

    Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

    രാധികയുടെ ഓർമദിനത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രാധികയുടെ ബന്ധുവും ​ഗായികയുമായ സുജാത മോഹൻ. 'എന്റെ പ്രിയപ്പെട്ട മാലാഖേ, നീയെന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവും' എന്നാണ് രാധികയെ കുറിച്ച് സുജാത മോഹൻ കുറിച്ചത്. കൂടാതെ ഇരുവരും ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളിലെ ഫോട്ടോയും സുജാത മോഹൻ പങ്കുവെച്ചു. രാധികയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച്‌ രാധികയുടെ മകള്‍ ദേവിക, വേണുഗോപാല്‍, സുജാത, ശ്വേത മോഹന്‍, അരവിന്ദ് വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ആല്‍ബവും റിലീസ് ചെയ്തിരുന്നു.

    എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും രാധിക പാടിയിട്ടുണ്ട്. നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, രാവണപ്രഭുവിലെ തകില് പുകില്, നന്ദനത്തിലെ മനസ്സില്‍ മിഥുന മഴ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങള്‍. ഓര്‍മദിനത്തില്‍ രാധികയുടെ പ്രിയപ്പെട്ടവർക്ക് പുറമെ താരത്തിന്റെ ​ഗാനങ്ങളെ സ്നേഹിക്കുന്ന നിരവധി ആരാധകരും ആദരവുമായി എത്തിയിരുന്നു.

    Recommended Video

    മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

    Also read: ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല 'ഒറ്റി'ലെ ചാക്കോച്ചൻ, കുറിപ്പുമായി കോസ്റ്റ്യൂം ഡിസൈനർ

    English summary
    Sujatha Mohan shares a note in memory of singer Radhika Tilak
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X