»   » ഈസ്റ്റര്‍, വിഷു ദിനത്തില്‍ മിനി സ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍!!

ഈസ്റ്റര്‍, വിഷു ദിനത്തില്‍ മിനി സ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഈസ്റ്ററും വിഷുവും അടുത്തതോടെ ടെലിവിഷന്‍ ചാനലുകാര്‍ തിരക്കിലാണ്. ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ വാങ്ങാനുള്ള തിരക്കിലാണിപ്പോള്‍ ചാനലുകാര്‍. തമിഴിലെ വിജയ് യുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ മേര്‍സല്‍ ഡബ് ചെയ്ത് മിനി സ്‌ക്രീനില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും നടന്ന് വരികയാണ്. ജയസൂര്യയുടെ ആട് രണ്ടാം ഭാഗം, ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഉദാഹരണം സുജാത എന്നീ ചിത്രങ്ങളും ഈസ്റ്റര്‍, വിഷു ദിനത്തില്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

ടോയ് ലറ്റ് പേപ്പറിന്റെ വില പോലുമില്ല, കാണിച്ചത് പിതൃശൂന്യത്വം, മാതൃഭൂമിക്കെതിരെ വൈശാഖ്

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും അര്‍ഥനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മുത്തുഗൗ ഈസ്റ്റര്‍ ദിനത്തില്‍ മിനിസ്‌ക്രീനില്‍ എത്തുന്നുണ്ട്. ഷെര്‍ക്‌ഹോംസ്, ലവകുശ തുടങ്ങിയ ഏറ്റവും പുതിയ ചിത്രങ്ങളും ഈസ്റ്റര്‍ ദിനത്തില്‍ മിനിസ്‌ക്രീനില്‍ സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.


blockbusters

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കൂടാതെ ഉഗ്രന്‍ ടെലിവിഷന്‍ പ്രോഗ്രാമുകളും പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട്. വിസ്മയ സന്ധ്യ പോലുള്ള സ്‌റ്റേജ് ഷോകളും സൂപ്പര്‍താരങ്ങളുടെ ഈസ്റ്റര്‍, വിഷു വിശേഷങ്ങള്‍ പങ്കു വെച്ചുകൊണ്ടുള്ള അഭിമുഖങ്ങളും ടെലിഫിലിമുകളും വെറൈറ്റി പ്രോഗ്രാമുകളുമായാണ് ഈ പ്രാവശ്യം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

English summary
tv channels to air blockbusters during vishu and easter season

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X