twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിന്‍സിയായി ആദ്യം മനസില്‍ കണ്ട നടി, ലേഡി മാക്ബത്ത് തന്നെയോ ബിന്‍സി? ഉണ്ണിമായ പറയുന്നു

    |

    ഒടിടി റിലീസായി എത്തിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു ടൈറ്റില്‍ കഥാപാത്രമായി എത്തിയത്. ഷെക്‌സ്പിയറുടെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ജോജിയില്‍ ബിന്‍സി എന്ന കഥാപാത്രമായി എത്തിയത് ഉണ്ണിമായ ആയിരുന്നു.

    ക്യൂട്ട് ആന്റ് ഹോട്ട് ലുക്കില്‍ സിമ്രന്‍; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

    ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് ഉണ്ണിമായ മനസ് തുറക്കുകയാണ്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിമായ മനസ് തുറന്നത്. താനായിരുന്നില്ല ബിന്‍സിയായി ആദ്യം മനസിലുണ്ടായിരുന്നതെന്ന് ഉണ്ണിമായ പറയുന്നു. എന്നാല്‍ പിന്നീട് താനാണെന്ന് തീരുമാനിച്ചുവെന്നും തനിക്കൊപ്പം വളര്‍ന്ന കഥാപാത്രമാണ് ബിന്‍സിയെന്നും ഉണ്ണിമായ പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

    ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ കൂടെയുണ്ട്

    ശ്യാമിന് തന്റെ ബിന്‍സിയെ ഇഷ്ടപ്പെട്ടു. ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ച ശേഷം തങ്ങള്‍ ഒരു സംഘം വാഗമണ്ണിന് പോയി. അവിടെ വച്ച് തങ്ങള്‍ക്ക് കൊവിഡ് കോണ്ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാല് ദിവസം ഐസൊലേഷനില്‍ കഴിയുകയും ചെയ്തു. ഈ സമയത്ത് കഥ ഡെവലപ്പ് ചെയ്യുക എന്നല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല. ആ പതിനാല് ദിവസം കൊണ്ടാണ് ജോജിയുടെ കഥ പൂര്‍ത്തിയാകുന്നത്.

    മനസില്‍ ജ്യോതിര്‍മയി

    ജോജി എഴുതി തുടങ്ങുമ്പോള്‍ ബിന്‍സിയായി താന്‍ ആയിരുന്നില്ല മനസില്‍. ജ്യോതിര്‍മയി തന്നെയായിരുന്നു മനസില്‍. ആദ്യ പകുതി രൂപപ്പെട്ടു കഴിഞ്ഞപ്പോള്‍ പോത്തന്‍ തീരുമാനിക്കുകയായിരുന്നു ബിന്‍സി താന്‍ ആയാല്‍ മതിയെന്ന്. അപ്പോഴാണ് ബിന്‍സി താനാണെന്ന് അറിയുന്നതെന്നും തുടര്‍ന്ന് ജോജിയുടെ ജോലിയില്‍ മുഴുകുകയായിരുന്നുവെന്നും തന്റെ ഒപ്പം വളര്‍ന്ന ആളാണ് ബിന്‍സിയെന്നും ഉണ്ണിമായ പറയുന്നു.

    പൂര്‍ണ്ണമായി ലേഡി മാക്ബത്താണ് ബിന്‍സിയെന്ന് പറയാന്‍ കഴിയില്ലെന്നും മാക്ബത്തിന്റെ സ്വഭാവ സവിശേഷതകള്‍ ബിന്‍സിയില്‍ കുറച്ചൊക്കെയുണ്ടെന്നും ഉണ്ണിമായ പറയുന്നു. മാക്ബത്ത് ജോജിയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് സിനിമ സഞ്ചരിക്കുന്നത് വ്യത്യസ്ത വഴിയിലൂടെയാണ്. ബിന്‍സിയെ പോലെ ഒരു കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന ആളെ എനിക്ക് പരിചയമില്ല. ജോജിയില്‍ വിഷം കുത്തിവെയ്ക്കുന്നതില്‍ ബിന്‍സിയുട ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഉണ്ണിമായ പറയുന്നു.

     ഏറ്റവും മികച്ചത്

    ജോമോന്റെ മരണം ബിന്‍സി ആഗ്രഹിച്ചിട്ടില്ല. ജോമോന്റെ മരണത്തില്‍ ജോജിയ്ക്ക് പങ്കുണ്ടോ എന്ന് ബിന്‍സിയ്ക്ക് സംശയമുണ്ടെന്നും ഉണ്ണിമായ ചൂണ്ടിക്കാണിക്കുന്നു. ഉണ്ടാകരുതേയെന്ന് ബിന്‍സി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുമുണ്ട്. ജോമോന്റെ മരണത്തോടെ ജോജി കൈയ്യീന് പോയി എന്ന് ബിന്‍സിയ്ക്ക് മനസ്സിലാകുന്നു. ജോജിയുടെ അപ്രതീക്ഷിത പെരുമാറ്റത്തോടെ ഇത് ഇവര്‍ തന്നെ ചെയ്തതാണെന്ന് നിസഹായമായി ബിന്‍സി അംഗീകരിക്കുന്നു. പലതലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രം. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്,' ഉണ്ണിമായ പറയുന്നു.

    Recommended Video

    Actor Baburaj shares the working experience with Fahadh Faasil in Joji movie | FilmiBeat Malayalam
    ആസ്വദിച്ച് ചെയ്യുന്നത്

    കുട്ടിക്കാലം മുതലേ താന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഉണ്ണിമായ പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാമത്സരത്തിലൊക്കെ പങ്കെടുത്തിരുന്നു. നൃത്തം, നാടകം, മൈം, കൂടിയാട്ടം ഒക്കെ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിന്റെ ഭാഗമായപ്പോള്‍ അഭിനയം കൂടുതല്‍ ഇഷ്ടപ്പെട്ടു. ആസ്വദിച്ച് ചെയ്യുന്നതാണ് അഭിനയമെന്നും ഉണ്ണിമായ പറയുന്നു.

    Read more about: unnimaya
    English summary
    Unnimaya Prasad Opens Up About Playing Bincy In Joji, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X