twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി കല്യാണ ഫോട്ടോ ഇടരുത്, മടുത്തു! ഉത്തരയോട് ആരാധകന്‍; മാസ് മറുപടിയുമായി ഊര്‍മിള!

    |

    മലയാളികള്‍ക്ക് സുപരിചിതരാണ് ഊര്‍മിള ഉണ്ണിയും മകള്‍ ഉത്തരയും. അമ്മയെ പോലെ സിനിമയിലെത്തിയ ഉത്തര നൃത്ത രംഗത്ത് സജീവമാണ്. നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. ഈ ഏപ്രിലിലായിരുന്നു ഉത്തരയുടെ വിവാഹം. ലോക്ക്ഡൗണിനെ തുടര്‍ന്ന് നീട്ടി വച്ച വിവാഹമായിരുന്നു ഏപ്രിലില്‍ നടത്തിയത്. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചുള്ള ഉത്തരയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

    വള്ളിപ്പടര്‍പ്പുകള്‍ക്കുള്ളില്‍ സൗന്ദര്യം തൂകി അമൈറ; ഗ്ലാമറസ് ചിത്രങ്ങള്‍

    സ്ത്രീധനത്തെ കുറിച്ചും വിവാഹത്തെ കുറിച്ച് പെണ്‍കുട്ടികള്‍ കരുതേണ്ട കാര്യങ്ങളെ കുറിച്ചുമെല്ലാമാണ് ഉത്തര പറയുന്നത്. എന്നാല്‍ ഉത്തരയുടെ പോസ്റ്റിനെ കളിയാക്കി കൊണ്ട് ഒരാള്‍ എത്തുകയായിരുന്നു. ഈ വിമര്‍ശകന് ഊര്‍മിള നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഉത്തര തന്റെ നിലപാട് അറിയിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്.

    ലിംഗ സമത്വം

    ''ഒരുപാട് ന്യൂസ് ചാനലുകളും ഡിജിറ്റല്‍-പത്ര മാധ്യമങ്ങളും ഉള്ളതിനാല്‍, എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയണ്ട എന്ന് തീരുമാനിച്ചതായിരുന്നു. എനിക്ക് കലയേയും ഫിറ്റ്‌നസിനേയും ആരോഗ്യത്തേയും പോസിറ്റിവിറ്റിയേയും ഫിലോസഫിയേയും കുറിച്ച് മാത്രമേ പറയാന്‍ താല്‍പര്യമുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്റെ പ്രണയ ജീവിതം 2020 മുതല്‍ തുറന്നു കാണിച്ച ആളെന്ന നിലയില്‍ സ്ത്രീധന വിഷയത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥയാണെന്ന് കരുതുന്നു''

    ''സേ നോ ടു ഡൗറി, സേ നോ ടു വയലന്‍സ് തുടങ്ങിയ ഹാഷ്ടാഗുകള്‍ കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വത്ത് നോക്കി യഥാര്‍ത്ഥ പുരുഷന്‍ കല്യാണം കഴിക്കില്ല. എന്റെ കുടുംബത്തില്‍ ആരും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ലിംഗ സമത്വം വീടുകളില്‍ നിന്നു തന്നെ തുടങ്ങണം. ലിംഗഭേദമില്ലാതെ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സ്വയം പര്യാപ്തരാകാന്‍ പഠിപ്പിക്കണം. വിവാഹം കഴിക്കാന്‍ സമൂഹത്താല്‍ നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികളോട്, പ്രണയ വിവാഹമോ അറേഞ്ച്ഡ് മാര്യേജോ ആയിക്കോട്ടെ, ഒരാളെ പൂര്‍ണമായും മനസിലാകാതെ ഒരു കമ്മിറ്റ്‌മെന്റിന് തയ്യാറാകരുത്''.

    എടുത്ത് ചാടരുത്

    ''ഒരു കോഫി ഡേറ്റോ ഫാമിലി മീറ്റിംഗ് കൊണ്ടോ ആ വ്യക്തിയേയോ കുടുംബത്തേയും അറിയാന്‍ സാധിക്കണമെന്നില്ല. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാവരും നല്ലവരായിരിക്കും. തീരുമാനങ്ങളിലേക്ക് എടുത്ത് ചാടരുത്. ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് താമസിക്കാന്‍ പറ്റുമോ എന്ന് നോക്കുക. കുടുംബത്തിന് വിദ്യാഭ്യാസമണ്ടോ കുലീനരാണോ എന്ന് നോക്കുക. അവര്‍ക്ക് മൂല്യവും അഭിമാനവുമുള്ളൊരു പാരമ്പര്യമുണ്ടോ എന്ന് നോക്കുക. അതിനെയാണ് നമ്മള്‍ തറവാടിത്തം എന്ന് വിളിക്കുന്നത്''.

     നരകത്തിലേക്കാണ് താന്‍ നടന്നടുക്കുന്നത്

    ഇത്തരം വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. എന്നേയും നിങ്ങളേയും പോലൊരു പെണ്‍കുട്ടിയായിരുന്നു അവളും. മെഹന്ദി ദിവസം പുഞ്ചിരിച്ച, സ്വപ്‌നങ്ങള്‍ കൊണ്ട് തന്റെ വിവാഹ സാരി തിരഞ്ഞെടുത്ത, ഹൃദയത്തില്‍ ഒരുപാട് സ്‌നേഹത്തോടെ വിവാഹം കഴിച്ചവളാണെന്നും ഇരുണ്ട നരകത്തിലേക്കാണ് താന്‍ നടന്നടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും ഉത്തര പറയുന്നു. പിന്നാലെ കമന്റുമായി ധാരാളം പേര്‍ എത്തി. ഇതിനിടെ ഒരാള്‍ താരത്തെ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്യുകയായിരുന്നു. ഈ കമന്റിന് മറുപടിയുമായാണ് ഊര്‍മിള ഉണ്ണി എത്തിയത്.

    Recommended Video

    Uthara Unni Exclusive Interview | Filmibeat Malayalam
    നന്മ കാണൂ കുട്ടീ

    ഇനി നിങ്ങള്‍ കല്യാണ ഫോട്ടോ ഇടരുത്. എല്ലാവരും കണ്ടു മടുത്തു എന്നായിരുന്നു കമന്റ്. കാണണ്ടാത്തവര്‍ക്ക് ബ്ലോക്ക് ചെയ്യാമല്ലോ.പിന്നെ .. ഇത്രയും അര്‍ത്ഥവത്തായി എഴുതിയ ഉത്തരയുടെ പോസ്റ്റ് വായിച്ചിട്ടില്ലെന്നു മനസ്സിലായി.ഫോട്ടോ ഇട്ടതില്‍ കുറ്റം കണ്ടു പിടിക്കുന്നതിനു പകരം എഴുതിയതിലെ നന്മ കാണൂ കുട്ടീ, എന്നായിരുന്നു കമന്റിന് ഊര്‍മിള നല്‍കിയ മറുപടി. അമ്മയുടെ കമന്റിനെ അഭിനന്ദിച്ചു കൊണ്ട് ഉത്തരയും എത്തിയിട്ടുണ്ട്.

    Read more about: urmila unni uthara unni
    English summary
    Urmila Unni Gives Reply To A Comment In The Post Of Uthara Unni About Dowry , Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X