»   » യുഎഇയിലെ ഓണം മോഹന്‍ലാലിനൊപ്പം! മൈക്കിള്‍ ഇടിക്കുളയ്ക്ക് മാസ് തുടക്കം, കണക്കുകള്‍ ഇങ്ങനെ...

യുഎഇയിലെ ഓണം മോഹന്‍ലാലിനൊപ്പം! മൈക്കിള്‍ ഇടിക്കുളയ്ക്ക് മാസ് തുടക്കം, കണക്കുകള്‍ ഇങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

താരയുദ്ധം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതായിരുന്നു ഇക്കുറി മലയാളി പ്രേക്ഷകരുടെ ഓണക്കാലം. കേരളത്തിലെ തിയറ്ററുകളില്‍ ആദ്യം ഓണം ആഘോഷിക്കാന്‍ എത്തിയത് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകമായിരുന്നു. തൊട്ടടുത്ത ദിവസം മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവ തിയറ്ററിലെത്തി.

മലയാളത്തിന് ഇനി താരങ്ങള്‍ വേണ്ട, അഡള്‍ട്ട് കോമഡി മതി... ചങ്ക്‌സ് വാരിക്കൂട്ടിയതെത്രയെന്നോ?

മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിളിക്കുന്ന പേരെന്താണെന്നോ? ദിലീപ് പോലും കൊതിക്കുന്ന ആ പേര്...

സമ്മിശ്ര പ്രതികരണത്തിനിടയിലും കേരളത്തില്‍ വെളിപാടിന്റെ പുസ്തകം മികച്ച കളക്ഷന്‍ നേടി. സെപ്തംബര്‍ ഏഴിനാണ് ചിത്രം യുഎഇയിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം മികച്ച വിജയം നേടുകയാണ് യുഎഇയിലും.

യുഎഇ ബോക്‌സ് ഓഫീസില്‍

കേരളത്തിലെന്ന പോലെ യുഎഇയിലും വെളിപാടിന്റെ പുസ്തകത്തിന് മികച്ച തുടക്കമായിരുന്നു. ആദ്യ വാരാന്ത്യത്തില്‍ യുഎഇ ബോക്‌സ് ഓഫീസിലെ മികച്ച പത്ത് ചിത്രങ്ങളില്‍ രണ്ടാം സ്ഥാനം വെളിപാടിന്റെ പുസ്തകം സ്വന്തമാക്കി.

യുഎഇയില്‍ ഒന്നാം സ്ഥാനത്ത്

വെളിപാടിന്റെ പുസ്തകത്തെ മറികടന്ന് ഒന്നാം സ്ഥാനത്തുള്ളത് ഹോളിവുഡ് ഹോറര്‍ ത്രില്ലര്‍ ഇറ്റ് ആണ്. വെളിപാടിന്റെ പുസ്തകത്തിന് വെല്ലുവിളിയായി നിന്നത് ഇറ്റ് മാത്രമാണ്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ആഴ്ചയാണ് ഇറ്റ് തിയറ്ററിലെത്തിയത്.

ഗംഭീര സ്വീകരണം

യുഎഇയില്‍ വെളിപാടിന്റെ പുസ്തകത്തിന് ഗംഭീര സ്വീകരണമാണ് മോഹന്‍ലാല്‍ ആരാധകര്‍ ഒരുക്കിയത്. ഹിറ്റായി മാറിയ ജിമ്മിക്കി കമ്മല്‍ തന്നെയായിരുന്നു ചിത്രത്തിന്റെ വരവേല്‍പിലും നിറഞ്ഞ് നിന്നത്. ഈ സ്വീകരണങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്കിലും വൈറലായി.

കളക്ഷനില്‍ മുന്നില്‍

ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ ഏറെ മുന്നിലാണ് വെളിപാടിന്റെ പുസ്തകം. ആറ് ദിവസം കൊണ്ട് ചിത്രം 11.48 കോടി കളക്ഷന്‍ നേടിയതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തിയിരുന്നു. യുഎഇ കളക്ഷന്‍ ഉള്‍പ്പെടെ രണ്ടാം വാര കളക്ഷന്‍ ഇനിയും പുറത്ത് വരാനുണ്ട്.

മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ട്

റിലീസിന് മുമ്പേ വെളിപാടിന്റെ പുസ്തകത്തിനെ ശ്രദ്ധേയമാക്കിയത് കരിയറില്‍ ആദ്യമായി മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്നു എന്നതായിരുന്നു. ഈ കൂട്ടുകെട്ടിനേക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകളായിരുന്നു ചിത്രത്തിന് ആളെ കയറ്റിയത്.

മാസ് ഗെറ്റപ്പ്

മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. എന്നാല്‍ മാസ് ഗെറ്റപ്പിലുള്ള മറ്റൊരു ലുക്കിലും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഈ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു.

സമ്മിശ്ര പ്രതികരണം

ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷെ കേരളത്തിലെ പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ലാല്‍ ജോസ് ടച്ചില്ലാത്ത, മോഹന്‍ലാല്‍ മാജിക്കില്ലാത്ത ചിത്രമെന്നാണ് നിരൂപകരും ചിത്രത്തെ വിലയിരുത്തിയത്. പക്ഷെ ആരാധകര്‍ ചിത്രത്തെ ഒപ്പം കൂട്ടി.

തരംഗമായി ജിമ്മിക്കി കമ്മല്‍

വെളിപാടിന്റെ പുസ്തകത്തില്‍ നിന്നും ആദ്യം പ്രേക്ഷകരിലേക്ക് എത്തിയ ഗാനമാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. പിന്നാലെ ഗാനത്തിന്റെ വീഡിയോയും എത്തിയതോടെ ഗാനം ആരാധകര്‍ ഏറ്റെടുത്തു. ഗാനരംഗത്തിന്റെ നിരവധി അനുകരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.

English summary
Velipadinte Pusthakam mass opening at UAE box office. It was placed at the second spot, in the list of the top 10 movies at the UAE box office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam