»   » ട്രോളന്മാരുടെ രാജ്ഞിമാരായ മേരിയും ബേബിയും വീണ്ടും ചിരിപ്പിക്കുന്നു! ഒപ്പം വിനയ് ഫോര്‍ട്ടും!!

ട്രോളന്മാരുടെ രാജ്ഞിമാരായ മേരിയും ബേബിയും വീണ്ടും ചിരിപ്പിക്കുന്നു! ഒപ്പം വിനയ് ഫോര്‍ട്ടും!!

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ ഹിറ്റായപ്പോള്‍ അതില്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളുണ്ടായിരുന്നു. ഇരുവരുടെയും തമാശ ട്രോള്‍ മീഡിയയുടെ പ്രധാനപ്പെട്ട വിഭവമായി മാറുകയും ചെയ്തിരുന്നു. ലാഫിങ് ലേഡീസ് എന്നറിയപ്പെടുന്ന ട്രോളന്മാരുടെ മേരിയും ബേബിയും വീണ്ടും എല്ലാവരെയും ചിരിപ്പിച്ചിരിക്കുകയാണ്.

vinay-fort

പാര്‍വതിയെ കാണാതിരിക്കാന്‍ പറ്റുന്നില്ലെന്ന് ബോളിവുഡിലെ പ്രമുഖ നടന്‍! പാര്‍വതിയുടെ മറുപടി ഇങ്ങനെ!!

വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരുവരെയും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ശേഷം വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്. നവാഗതനായ എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ഇരുവരും വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനയ് ഫോര്‍ട്ടാണ്.

പ്രണയം വീണ്ടും പൂത്തുലഞ്ഞു! നാഗചൈതന്യയുടെയും സാമന്തയുടെയും ലണ്ടനിലെ ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍!!

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്ന് ചിരിയുടെ രാജ്ഞിമാര്‍ക്കൊപ്പം എന്നുമായിരുന്നു വിനയ് ഫോര്‍ട്ട് ഇവരെ വിശേഷിപ്പിച്ചിരുന്നത്. നോന്‍ സെന്‍സ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രം ജോണി സാഗരികയുടെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

English summary
Vinay Forrt's facebook live
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam