For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയത്തിലെ നായിക ഇപ്പോള്‍ എവിടെയാണ്?

  |

  കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമായിരുന്നു പ്രിയം. ദീപ നായര്‍ ആയിരുന്നു ചിത്രത്തിലെ നായിക. ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന ദീപ പക്ഷെ പിന്നെ സിനിമയില്‍ നിന്നുമെല്ലാം അപ്രതക്ഷ്യമാവുകയായിരുന്നു. ഇപ്പോഴിതാ ദീപയെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

  ചിരിച്ച് മയക്കി സഞ്ജന; സ്‌റ്റൈലിഷ് ചിത്രങ്ങളിതാ

  മലയാളം മൂവി ആന്റ് മ്യൂസിക് ഡാറ്റ ബേസ് ഗ്രൂപ്പില്‍ ദര്‍ശരാജ് ആര്‍ സൂര്യ എന്ന ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. പ്രിയം നായിക ഇപ്പോള്‍ എവിടെ എന്നാണ് കുറിപ്പിലൂടെ ആരാധകന്‍ ചോദിക്കുന്നത്. കുറിപ്പ് വായിക്കാം.

  ഇന്നത്തെ ചിത്രഗീതത്തില്‍ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ? ഇപ്പോള്‍ തന്നെ സമയം 8 മണിയോട് അടുക്കുന്നു. 8 കഴിഞ്ഞാല്‍ പിന്നെ നിന്ന നില്‍പ്പില്‍ മലയാളക്കര, ഭൂതല സംപ്രേക്ഷണവുമായി ഡല്‍ഹിയിലോട്ട് പാലായാനം ചെയ്യുന്ന നൊസ്റ്റൂ രാത്രികള്‍. സംഭവം,എന്റെ പേര് ദൂര'ദര്‍ശന്‍' ചാനലില്‍ നിന്നും അടിച്ചു മാറ്റിയതൊക്കെ ഞാന്‍ സമ്മതിക്കുന്നു.എന്നാലും ഈ ചിത്രഗീതത്തിന്റെ ഇടയിലെ പരസ്യം, നിങ്ങള്‍ ദൂരദര്‍ശന്‍ക്കാര്‍ക്ക് ഇച്ചിരി കൂടുതലാ ! അപ്പോഴാണ് രാത്രി ഒരു 7:51 ആയപ്പോള്‍ ബിജു മേനോന്‍ ചേട്ടനും സംയുക്ത ചേച്ചിയും കൂടി മഴയിലെ പാട്ടിന് വേണ്ടി മഴയത്തിറങ്ങി കെട്ടിപിടിക്കാന്‍ വന്നത്.

  ഇത് കണ്ടതും മാതാശ്രീ കലി കൊണ്ട് ഉറഞ്ഞു തുള്ളി. ഞങ്ങള്‍ 90' െലെ ചെക്കന്മാരുടെ മിക്ക അമ്മമാരും 'ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ' ടൈപ്പ് കവിയൂര്‍ പൊന്നമ്മയൊന്നും അല്ല, അവര്‍ മിക്കപ്പോഴും മേലേപറമ്പിലെ ആണ്‍വീട്ടിലെ ഭാനുമതി അമ്മയെ പോലെ തനി നാട്ടിന്‍ പുറത്തെ പ്രതീകം ആയിരിക്കും. 'പോയിരുന്ന് രണ്ട് അക്ഷരം പഠിക്കടാ ചെറുക്കാ, എപ്പോള്‍ നോക്കിയാലും ഠഢ യുടെ മുമ്പില്‍.കണ്ണ് അടിച്ച് പോവുകയേ ഉളളൂ.മഴയത്തെ കെട്ടിപ്പിടുത്തം ഇപ്പോഴൊന്നും തീരില്ല എന്ന് കണ്ടതും ബുക്കും പറക്കി ഞാന്‍ നേരെ തെക്കേ പുരയിലോട്ട് വിട്ടു. ശേഷം അവിടെ ഇരുന്ന് തിങ്കളാഴ്ച്ചത്തേക്കുള്ള ഹോം വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.കൂട്ടിന് 'കൊച്ചുത്തുമ്പിയും കൂട്ടുകാരും'.


  അന്ത കാലത്ത് പാവങ്ങളുടെ 'ലേബര്‍ ഇന്ത്യ ' ആയിരുന്നു ഈ പറഞ്ഞ കൊച്ചുത്തുമ്പിയും കൂട്ടുകാരും. അപ്പോഴാണ് ചിത്രഗീതം തീരാന്‍ വെറും മിനിറ്റുകള്‍ മാത്രം ശേഷിക്കെ,കട്ടുറുമ്പിന്റെ കല്യാണം കൂടാന്‍ ചാക്കോച്ചനും പിള്ളേരും, കൂടെ ഒരു ചേച്ചിയും വന്നത്. നോ ബാളില്‍ ഔട്ട് ആയി മടങ്ങുന്ന ബാറ്റ്‌സ്മാനെ അമ്പയര്‍ തിരികെ വിളിക്കും പോലെ മാതാശ്രീ എന്നെ തിരിച്ചു വിളിച്ചു.

  വന്നിരുന്ന് കാണൂ, 'കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
  പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
  കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
  പുത്തനച്ചി വരുന്നേരം പൂ വിരിക്ക്'
  ഉള്ളത് പറയാലോ ആ പാട്ടില്‍ ചാക്കോച്ചന്‍ ഉള്‍പ്പടെ 5 പേര് ഉണ്ടായിരുന്നു. എങ്കിലും എന്റെ കണ്ണ് ഉടക്കിയത് ആടി പാടി നടന്ന അതിലെ ചേച്ചിയില്‍ തന്നെ ആയിരുന്നു.


  പുള്ളിക്കാരി അവാര്‍ഡുകള്‍ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനേത്രിയോ, സൗന്ദര്യത്തിന്റെ പര്യായം ആയ വീനസിന്റെ രണ്ടാം ജന്മമോ ഒന്നുമല്ല
  പക്ഷെ, എഴുതി അറിയിക്കാന്‍ പറ്റാത്ത എന്തോ ഒന്ന് ആ നായികയില്‍ ഞാന്‍ കണ്ടു.കല്യാണം കഴിക്കുക ആണേല്‍ പ്രിയത്തിലെ നായികയെ അല്ലെങ്കില്‍ ഓളെ പോലെ ഒരുവളെ എന്ന് മനസ്സില്‍ റബ്ബര്‍ ഇല്ലാത്ത പെന്‍സില്‍ കൊണ്ട് വരച്ചിട്ട ദിനങ്ങള്‍. പോരാഞ്ഞിട്ട് വീട്ടുകാര്‍ ആയിട്ട് കാണിച്ചു തന്നതും.

  (പ്രിയം സിനിമയിലെ നായിക ദീപ നായരിനെ ആദ്യമായി ഞാന്‍ കാണാന്‍ ഇട വരുത്തിയത്,മാതാശ്രീ ചിത്രഗീതം കാണാന്‍ തിരിച്ചു വിളിച്ചപ്പോള്‍ ആണ്! അയിനാണ് ഈ വീട്ടുകാര്‍ കണ്ടെത്തി തന്ന പെണ്‍കുട്ടി പ്രയോഗം )
  അന്നും ഇന്നും ഇനി എന്നും ഇഷ്ട നായിക ആരെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ദീപ നായര്‍ എന്ന് മാത്രമാണ് (ചാച്ചന്റെ സ്വന്തം ആനി )
  SSLC പരീക്ഷ കാരണം പ്രിയം സിനിമ ചെയ്യാന്‍ ആവാതെ പോയ കാവ്യക്ക് ഈ അവസരത്തില്‍ നന്ദി.


  സ്വന്തം നാട്ടുകാരി ആയിട്ടും ഇന്നേ വരെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല.നിലവില്‍ പുള്ളിക്കാരി ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവ് രാജീവിനും മക്കളോടും ഒപ്പം സുഖമായി ജീവിക്കുന്നു..
  'പ്രിയം' എന്ന ഒറ്റ സിനിമ ദീപ നായര്‍ എന്ന അഭിനേത്രിക്ക് നേടി കൊടുത്ത RANGE എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം പ്രിയം സിനിമയുടെ യൂട്യൂബ് കമന്റ്‌സ് നല്‍കും.

  ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam

  നാടോടിക്കാറ്റില്‍ തിലകന്‍ ചേട്ടന്‍ പെട്ടി തുറന്ന് എവിടെ? ഡോളര്‍ എവിടെ? എന്ന് ചോദിക്കും പോലെ ഏവര്‍ക്കും അറിയേണ്ടത് ഒന്ന് മാത്രം
  പ്രിയത്തിലെ നായിക ഇപ്പോള്‍ എവിടെയാണ്?
  എന്റെ കെട്ടിയോള്‍ ഈ പോസ്റ്റ് വായിക്കില്ല എന്ന വിശ്വാസത്തോടെ അതിനുത്തരം ഞാന്‍ നല്‍കുന്നു
  ലേബര്‍ ഇന്ത്യ വാങ്ങാനെന്നും പറഞ്ഞ് 2000 ആണ്ടിലെ മാര്‍ച്ച് മാസത്തില്‍ വീട്ടില്‍ നിന്നും പൈസ വാങ്ങി,ആറ്റിങ്ങല്‍ സ്റ്റാന്‍ഡില്‍ പോയി ദീപയുടെ മുഖചിത്രം ഉള്ള മനോരമ വാങ്ങി.

  ആകാശം കാണിക്കാതെ പുസ്തകത്തിനടിയില്‍ മയില്‍പീലി വെക്കും പോലെ ആ കവര്‍ ഫോട്ടോ ഇന്നും എന്റെ ആറാം ക്ലാസ്സിലെ മലയാളം പുസ്തകത്തിന്റെ പതിനേഴാം പേജിന്റെ അകത്തുണ്ട്. റൂമും ഷെല്‍ഫും ചോദിക്കേണ്ട പറയൂല. 'ഇനി'വിധി ഉണ്ടേല്‍ നേരില്‍ കാണാം
  ആറ്റിങ്ങല്‍ റൂട്ടിലെ RKV ബസ്സ്, സൈഡ് സീറ്റ്, പ്രിയത്തിലെ തന്നെ കുന്നിമണി കണ്ണഴകില്‍ പാട്ടും. ഹാ നൊസ്റ്റാള്‍ജി. ആ സ്റ്റോപ്പ് എത്തി! അല്ലേലും ബസ്സിനുള്ളില്‍ ഇഷ്ടപ്പെട്ട ഓര്‍മ്മകള്‍ ഉള്ള പാട്ടുകള്‍ വരുമ്പോള്‍ സ്വന്തം സ്റ്റോപ്പ് എത്തുക നാട്ടുനടപ്പ് ആണല്ലോ.

  Read more about: deepa nair
  English summary
  Viral Post About Deepa Nair Of Priyam Fame By A Fan Asking Where Is Her Now, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X