twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിന്തിപ്പിക്കുന്ന ചിരികള്‍ നല്‍കിയ വിവേക്! വിവേചനങ്ങള്‍ക്കെതിരെ ശബ്ദിച്ച ആക്ഷേപഹാസ്യം; കുറിപ്പ്

    |

    തമിഴ് സിനിമാ പ്രേമികളെയാകെ ഞെട്ടിച്ചു കൊണ്ട് നടന്‍ വിവേക് വിട പറഞ്ഞിരിക്കുകയാണ്. തമിഴ് സിനിമയിലെ സ്ഥിരം കോമഡി റോളുകളില്‍ നിന്നും തന്റേതായൊരു സ്ഥാനം നേടിയെടുത്ത താരമായിരുന്നു വിവേക്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

    ചിരിച്ചു മയക്കി ഇഷ ഛബ്ര; പുത്തന്‍ ചിത്രങ്ങള്‍

    സോഷ്യല്‍ മീഡിയ പ്രിയനടന്റെ വിയോഗത്തില്‍ സങ്കടപ്പെടുകയാണ്. ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പറ്റുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് വിവേക് യാത്ര പറയുന്നത്. ഇപ്പോഴിതാ വിവേകിനെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിപിന്‍ദാസ് ജി പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം.

    ചിന്തിപ്പിക്കുന്ന ചിരികള്‍

    സെന്തില്‍ - ഗൗണ്ടമണിമാര്‍ തമിഴ് സിനിമ കോമഡിയുടെ മുഖമായിരുന്ന കാലത്താണ് വടിവേലുവും വിവേകും ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് സെന്തില്‍ - ഗൗണ്ടമണി യുഗം അവസാനിക്കുകയും ഏകാങ്കമായി വടിവേലുവും വിവേകും ആ നഗചുവൈ പാതകളെ രണ്ടായി തിരിച്ചു മുന്നോട്ട് പോകയും ചെയ്തു. അതില്‍ ഏറെ ഹൃദ്യമായി തോന്നിയിട്ടുള്ളത് വിവേകിന്റ ആക്ഷേപഹാസ്യങ്ങളാണ്. കുറിക്ക് കൊള്ളുന്ന, ചിന്തിപ്പിക്കുന്ന ചിരികള്‍ നല്‍കിയ വിവേക്! ജാതി-മതം, ലിംഗം, അമസമത്വം മുതലായ വിവേചനങ്ങളെ പലപ്പോഴും രൂക്ഷമായ ഭാഷയില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച വിവേകിന് കയ്യടി മാത്രമല്ല, സിനിമക്കകത്തും പുറത്തും കഠിനമായ പ്രതിഷേധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

    വിമര്‍ശിക്കാന്‍ വിശാലമായ ചുറ്റുപാടുകള്‍

    വിവേകിന്റ കോമഡികള്‍ക്ക് വിമര്‍ശിക്കാന്‍ വിശാലമായ ചുറ്റുപാടുകള്‍ തമിഴ് മണ്ണില്‍ ഉണ്ടായിരുന്നു. സംസ്‌കാരത്തിലെ, പാരമ്പര്യത്തിലെ ജീര്‍ണ്ണതകളും ന്യൂനതകളും, രാഷ്ട്രീയത്തെയും-ജാതി രാഷ്ട്രീയത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ അങ്ങനെ വിമര്‍ശിക്കാന്‍ സമ്പന്നമായ ചുറ്റുപാടുകളില്‍ നിന്ന് കൗണ്ടര്‍ അടിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവുകളെ പറ്റി സംവിധായകര്‍ക്ക് ഉണ്ടായിരുന്ന മതിപ്പാണ് വിവേകിനെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള കോമേഡിയനാക്കിയത്.

    തഴയപ്പെടലുകളുടെ ചരിത്രം

    എണ്‍പതുകളില്‍ തുടങ്ങി, തൊണ്ണൂറുകളില്‍ വളര്‍ന്ന്, രണ്ടായിരങ്ങളില്‍ ഏറ്റവും ഉയരത്തില്‍ എത്തിയ വിവേകിന്റ കരിയര്‍ ഗ്രാഫ് പെട്ടന്ന് നിശ്ചലമാവുകയും, ഒരു സമയം അപ്രത്യക്ഷമാവുകയും ചെയ്തതില്‍ സിനിമക്കകത്തും പുറത്തും അദ്ദേഹത്തിനെതിരെ നടന്ന ഉപചാപങ്ങള്‍ക്ക് കൃത്യമായ പങ്ക് ഉണ്ടായിരുന്നു. കഴിയുന്നത്ര വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിട്ടും, കരിയറില്‍ ശ്രദ്ധികേന്ദ്രീകരിച്ചിരുന്ന കാലത്ത് അദ്ദേഹത്തേ പാപ്പരാസികള്‍ വേട്ടയാടിക്കൊണ്ടേയിരുന്നു. പിന്നീട് തഴയപ്പെടലുകളുടെ ചരിത്രം ആരംഭിക്കുന്നു.

    Recommended Video

    Parvathy Candid Moments | FilmiBeat Malayalam
    മുനിയെപ്പോലെ മൗനം ആചരിച്ചു

    വിവേകിനായി രൂപകല്പന ചെയ്യപ്പെട്ട വേഷങ്ങളിലൂടെയാണ് സന്താനം തമിഴ് സിനിമയില്‍ ഒരു ശ്രദ്ധേയമായ സാനിധ്യമായി മാറുന്നത്. പതിയെ പതിയെ തമിഴ് തിറൈ ഉലകില്‍ നിന്നും വിവേക് അപ്രത്യക്ഷമായി. ആ ഇടയ്ക്കുണ്ടായ മകന്റെ അകാലമരണവും അദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തി. ഈ കാലയളവില്‍ ചില സിനിമകളുടെ ഭാഗമായെങ്കിലും അദ്ദേഹം പിന്നീട് ഒരിക്കലും അത്രകണ്ട് സിനിമയില്‍ സജീവമായില്ല.
    ഒരു കാലഘട്ടത്തെ വെള്ളിത്തിരയിലൂടെ കുടുകുടെ ചിരിപ്പിച്ച വിവേക് ക്യാമറകള്‍ക്ക് പുറത്ത് പലപ്പോഴും മുനിയെപ്പോലെ മൗനം ആചരിച്ചു. സംഘര്‍ഷഭരിതമായ കരിയര്‍, ജീവിതം... ഏറ്റവും ഒടുവില്‍ എല്ലാ ജീവിതഭാരങ്ങളേയും താങ്ങിയ ആ ഹൃദയം നിലച്ചിരിക്കുന്നു. ആദരാഞ്ജലി

    Read more about: vivek
    English summary
    Viral Post About Late Actor Vivek And His Way Of Criticism Through Comedy, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X