»   » മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ തുടക്കം കുറിക്കുന്നു.. ആരാണ്? ഏതാ സിനിമ?

മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ തുടക്കം കുറിക്കുന്നു.. ആരാണ്? ഏതാ സിനിമ?

Posted By:
Subscribe to Filmibeat Malayalam

ഒട്ടനവധി താരങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത വിനയന്റെ മകന്‍ വിഷ്ണു വിനയ് സിനിമയില്‍ അരങ്ങേറുന്നു. സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചത് ഇപ്പോഴാണ്. വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്ത ഹിസ്റ്റി ഓഫ് ജോയ് യിലൂടെയാണ് വിഷ്ണു തുടക്കം കുറിക്കുന്നത്. നവംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

'ചാലക്കുടിക്കാരന്‍ ചങ്ങാതി' ക്ക് തടസ്സവുമായി പ്രമുഖ സംവിധായകന്‍! വെളിപ്പെടുത്തലുമായി വിനയന്‍!

പൃഥ്വിയേയും ഇന്ദ്രനെയും സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയത് വിനയന്‍, മല്ലികയുടെ വെളിപ്പെടുത്തല്‍!

ഒരു മെക്‌സിക്കന്‍ അപാരതയില്‍ ടൊവിനോയുടെ സുഹൃത്തായി അഭിനയിച്ച ജോമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജോയ് യെ അവതരിപ്പിക്കുന്നത് വിഷ്ണുവാണ്. ശിവപാര്‍വ്വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപര്‍ണ്ണയും ശിവകാമിയുമാണ് നായികമാരായി എത്തുന്നത്.

വിനയന്റെ മകന്റെ അരങ്ങേറ്റം

സിനിമാകുടുംബത്തില്‍ നിന്നും തന്നെയാണ് വിഷ്ണു സിനിമയില്‍ എത്തുന്നത്. നിരവധി അഭിനയ പ്രതിഭകളെ സമ്മാനിച്ച വിനയന്റെ മകന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെക്‌സിക്കന്‍ അപാരതയില്‍ ടൊവിനോയ്‌ക്കൊപ്പം വേഷമിട്ട വിഷ്ണു ഗോവിന്ദാണ്.

അച്ഛന്റെ ചിത്രത്തിലൂടെയല്ല

അച്ഛന്റെ ചിത്രത്തിലൂടെയല്ല വിഷ്ണു അരങ്ങേറുന്നത്. അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഈ താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്.

കൊച്ചി പശ്ചാത്തലത്തില്‍

സിനിമാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് കൊച്ചി. കൊച്ചിയില്‍ വെച്ചാണ് ഈ ചിത്രത്തിന്റെയും കഥ പുരോഗമിക്കുന്നത്. ലോ കോളേജ് പഠനത്തിനിടയിലെ ആര്‍ഭാട ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

അപ്രതീക്ഷിതമായി നടക്കുന്ന ട്വിസ്റ്റ്

തന്നിഷ്ട പ്രകാരമുള്ള ജീവിത ശൈലി കാരണം ജോയ് അച്ഛനില്‍ നിന്നും അകന്നിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയ്ക്കിടയില്‍ സംഭവിച്ച പ്രശ്‌നത്തെ തുടര്‍ന്ന് ജോയ് ജയിലിലെത്തുകയും ജയില്‍ ജീവിതം വരുത്തുന്ന മാറ്റങ്ങളുമാണ് പ്രധാനമായും പ്രതിപാദിക്കുന്നത്.

English summary
Vishnu Vinay film is ready to release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam