For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കണ്ട, വന്നാല്‍ മറുപടി അങ്കമാലി സ്റ്റൈലില്‍: ചെമ്പന്‍ വിനോദ്

  |

  മലയാള സിനിമയിലെ മിന്നും താരമാണ് ചെമ്പന്‍ വിനോദ്. നായകനായും വില്ലനായും സഹനടനായുമെല്ലാം ചെമ്പന്‍ തിളങ്ങിയിട്ടുണ്ട്. കോമഡിയിലും വില്ലത്തരവുമൊക്കെ ഒരുപോലെ വഴങ്ങുന്ന അതുല്യ പ്രതിഭ. അഭിനയത്തിന് പുറമെ തിരക്കഥയിലും മികവ് തെളിയിച്ചിട്ടുണ്ട് ചെമ്പന്‍ വിനോദ്. തുറന്ന് സംസാരിക്കുന്ന വ്യക്തിത്വവും ചെമ്പനെ ജനപ്രീയനാക്കുന്നതാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

  ഗ്ലാമറസായി ഇനിയ; തരംഗമായി പുത്തന്‍ ഫോട്ടോഷൂട്ട്

  മറ്റ് താരങ്ങളെ പോലെ തന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ഒളിഞ്ഞ് നോട്ടങ്ങള്‍ക്ക് ഇരയായിട്ടുണ്ട് ചെമ്പന്‍ വിനോദും. തന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഇത്തരം ഒളിഞ്ഞ് നോട്ടങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ചെമ്പന്‍ സ്വീകരിക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുമ്പൊരു അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് താന്‍ എന്നുമാണ് ചെമ്പന്‍ വിനോദ് പറയുന്നത്. എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ എന്നും ചെമ്പന്‍ വിനോദ് പറയുന്നു. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വെച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ തരുമെന്നാണ് താരം പറയുന്നത്.

  നമ്മള്‍ തന്നെ ഒരു തറയായിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ എന്നും ചെമ്പന്‍ വിനോദ് പറയുന്നു. നീ എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് ഞാന്‍ നേരിട്ട് തന്നെ പറയാമല്ലോ എന്നും താരം പറയുന്നു. തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് തന്റെ ആറ്റിട്ട്യൂഡ് എന്നും ചെമ്പന്‍ പറയുന്നു.

  നേരത്തെ ചെമ്പന്‍ വിനോദ് വിവാഹം കഴിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇത്തരം കടന്നുകയറ്റം നടത്തിയിരുന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടി നല്‍കാന്‍ ചെമ്പന്‍ മുന്നോട്ട് വരികയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനവും അധിക്ഷേങ്ങള്‍ക്കും ചെമ്പന്‍ വിനോദ് ഇരയായിരുന്നു. താരം പങ്കുവച്ചൊരു ചിത്രമായിരുന്നു ഇതിന് കാരണം. താരത്തിന്റെ ശരീരത്തേയും നിറത്തേയുമെല്ലാം കളിയാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച കമന്റുകള്‍. ഇതോടെ ചെമ്പന്‍ വിനോദ് തന്റെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

  Recommended Video

  രജനികാന്തിന്‍റെ ദര്‍ബാറില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ലെന്ന് ചെമ്പന്‍ വിനോദ്

  നായകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പന്‍ വിനോദ് അഭിനയത്തിലക്ക് എത്തുന്നത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേന്‍, ആട്, ഡബിള്‍ ബാരല്‍, ഇയോബിന്റെ പുസ്തകം, ചാര്‍ലി, ഡാര്‍വിന്റെ പരിണാമം, ഒപ്പം, ഈമയൗ, ജല്ലിക്കട്ട്, ട്രാന്‍സ്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അങ്കമാലി ഡയറീസിലൂടെ തിരക്കഥാകൃത്തുമായി മാറിയ താരമാണ് ചെമ്പന്‍ വിനോദ്. കേരളത്തിന് പുറത്തും കള്‍ട്ട് സ്റ്റാറ്റസ് നേടിയ ചിത്രമാണ് അങ്കമാലി ഡയറീസ്. ചുരുളിയും അജഗജാന്തരവുമാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. ഭീമന്റെ വഴിയിലൂടെ വീണ്ടും തിരക്കഥാകൃത്താവുകയുമാണ്.

  Read more about: chemban vinod
  English summary
  When Chemban Vinod Jose Warned People About Peeping Into His Personal Life, Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X