നസ്‌റിയ- ഫഹദ് വിവാഹം ഇത്ര വാര്‍ത്തയാക്കാനെന്തിരിക്കുന്നു

By Aswathi

കഴിഞ്ഞ ജനുവരിയില്‍ ഫാസില്‍ നസ്‌റിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിലെ മുന്‍നിര ദൃശ്യമാധ്യമങ്ങളില്ലെല്ലാം അത് ബ്രേക്കിങ് ന്യൂസായിരുന്നു. പിറ്റെ ദിവസം പത്രമിറങ്ങിയപ്പോള്‍ മുന്‍ പേജിലും ഇടം പിടിച്ചു. പിന്നെയങ്ങോട്ട് നസ്‌റിയയും ഫഹദും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആരാധകരെ മാറ്റി നിര്‍ത്തി, കനത്ത സുരക്ഷയില്‍ മാധ്യമങ്ങള്‍ക്ക് പോലും നിന്ത്രണമേര്‍പ്പെടുത്തി ഫഹദും നസ്‌റിയയും വിവാഹിതരായതു മുതല്‍ നസ്‌റിയയ്ക്ക് മേക്കപ്പ് കൂടിപ്പോയതുവരെ വാര്‍ത്തകളായി. സോഷ്യല്‍ മീഡിയകള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയിക്കെടുക്കുന്നതോടെ ഇതിന് വാര്‍ത്താ മൂല്യവും കൂടി. ആളുകള്‍ ചര്‍ച്ച ചെയ്യുന്നതാണല്ലോ വാര്‍ത്ത.

nazriya-fahad

ഫഹദ് നസ്‌റിയ വിവാഹവുമായി ബന്ധപ്പെട്ട്, കല്യാണം പ്രഖ്യാപിച്ചതു മുതല്‍ വിവാഹതിരയാതുവരെ എന്തൊക്കെ കാര്യങ്ങള്‍ വാര്‍ത്തയായെന്ന് വെറുതേ പരിശോധിക്കാം.

1* ഫഹദ് ഫാസിലിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ ഫഹദ് നസ്‌റിയ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍

2* വിവാഹം പ്രഖ്യാപിച്ചപ്പോള്‍ ഫഹദ് ആദ്യമായി പ്രതികരിച്ചു, നസ്‌റിയ മരണം വരെ ഞാന്‍ നിനക്കൊപ്പം ഉണ്ടാകുമെന്ന്

4* ഫെബ്രുവരിയില്‍ ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹം നിശ്ചയിച്ചു. അന്ന് നിശ്ചയത്തിന് ശേഷം ഇരുവരും നല്‍കിയ പത്രസമ്മേളനുവും സോഷ്യല്‍ മീഡിയ ചര്‍ച്ചാ വിഷയമായിരുന്നു.

5* വാലന്റെന്‍സ് ഡേ ആഘോഷം. ലോകത്തിലെ എല്ലാ കാമുകി കാമുകന്മാര്‍ക്കും ഫെബ്രിവരി 14 വാലന്റെന്‍സ് ഡേ ആയിരുന്നു. എന്നാല്‍ അതില്‍ നസ്‌റിയ ഫഹദ് ഫാസിലിനൊപ്പം വാലന്റെന്‍സ് ഡേ ആഘോഷമില്ലെന്ന് പറഞ്ഞത് വാര്‍ത്തയായി

6* ഇടയില്‍ റിലീസായ ബാംഗ്ലൂര്‍ ഡെയ്‌സിനുള്ള പ്രചാരണം പാതിയും ലഭിച്ചത് ഈ വിവാഹ വാര്‍ത്തയിലൂടെയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഫഹദും നസ്‌റിയയും ഭാര്യ ഭര്‍ത്താക്കന്മാരായാണ് അഭിനയിച്ചത്. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പേ ഇങ്ങനെയൊരു കഥ ഒരുങ്ങിയത് തികച്ചും യാദൃശ്ചികം

7* ഫഹദിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് വാര്‍ത്തയാണ്. പക്ഷെ ചിലര്‍ ചികഞ്ഞു പോയത് നസ്‌റിയ എന്തു പറഞ്ഞു എന്നതാണ്. നസ്‌റിയ ഫഹദിന് ആശംസകള്‍ നേര്‍ന്നതായിരുന്നു ചിലര്‍ക്ക് 'സംസ്ഥാന പുരസ്‌കാരം ഫഹദിന് ലഭിച്ചു' എന്നതിനെക്കാള്‍ വലിയ വാര്‍ത്ത

8* കല്യാണക്കത്ത് റെഡിയായപ്പോഴും. സ്വന്തം വീട്ടില്‍ നടക്കുന്ന ചടങ്ങെന്ന നിലയില്ലലേ അളുകള്‍ ഈ വിവാഹത്തെ കണ്ടത്. കല്യാണ കത്ത് അടിച്ചു കിട്ടിയപ്പോള്‍ അതും വാര്‍ത്തയായിരുന്നു.

9* കല്യാണത്തിരക്ക് ഇങ്ങെത്തി നില്‍ക്കുമ്പോള്‍ ഫഹദ് നസ്‌റിയയ്‌ക്കൊരു സമ്മാനം വങ്ങി. നസ്‌റിയയ്ക്കായി ഫഹദ് പുതിയ കാറ് വാങ്ങിയതും ആളുകള്‍്ക്ക് വ്യത്യസ്തമായി തോന്നിക്കാണും

10* മൈലാഞ്ചി കല്യാണത്തിന് തലേന്നാള്‍ നസ്‌റിയയെ ഒരുക്കുന്നതും മറ്റും അതും വാര്‍ത്തയായി.

11* മുസ്ലീം മതവിശ്വാസ പ്രകാരം നടന്ന വിവാഹത്തിന്റെ ആദ്യ പടിയാണ് മൈലാഞ്ചി കല്യാണം. നസ്‌റിയയുടെ വീട്ടിലേ ആഘോഷങ്ങള്‍ ഫേസ്ബുക്കിലെ ചില പോസ്റ്റുകള്‍ വഴി ആരാധകര്‍ അറിയുന്നുണ്ടായിരുന്നു.

12* ഒടുവില്‍ വിവാഹം നടന്നു, താലികെട്ടും ചടങ്ങുകളൊന്നും ആര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. താലികെട്ടിയതിന് ശേഷം നസ്‌റിയയും ഫഹദും പുറത്തു കാത്തു നില്‍ക്കുന്നവരെ കാണാന്‍ വരികയായിരുന്നു.

13* നസ്‌റിയ- ഫഹദ് ഫാസില്‍ വിവാഹ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

14* ആര്‍ഭാടമായി നടത്തിയ വിവാഹ ഫോട്ടോകള്‍ കാണണ്ടേ. ഇവിടെ ക്ലിക്ക് ചെയ്യൂ

15* നസ്‌റിയയ്ക്ക് വിവാഹ പന്തലിലും ഫഹദ് ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. ഒരു ഡയമണ്ട് നക്ലൈസ്.

16* ഒടുവില്‍ മേക്കപ്പിലെത്തി നില്‍ക്കുന്നു ചര്‍ച്ചകള്‍. വിവാഹത്തിന് നസ്‌റിയെ കൂടുതല്‍ മൊഞ്ചത്തിയാക്കാനാണ് മേക്ക്പ്പ്മാന്‍ ശ്രമിച്ചത്. എന്നാല്‍ മേക്കപ്പ് കൂടിപ്പോയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ മേക്കപ്പ്മാനെ വിമര്‍ശിച്ചു കൊല്ലുകയാണ് നസ്‌റിയ ഫാന്‍സ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X