»   » വിവാഹം ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

വിവാഹം ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

Posted By:
Subscribe to Filmibeat Malayalam

മലബാറില്‍ നിന്നുമൊരു മൊഞ്ചത്തിയെ സ്വന്തമാക്കുന്നതിന്റെ ത്രില്ലിലാണ് ആസിഫ് അലി. ഇരുപത്തിയാറാം വയസ്സില്‍ സമയെന്ന സുന്ദരിയെ മിന്നുകെട്ടി നടന്‍ ബാച്ചിലര്‍ ലൈഫിന് ഫുള്‍സ്റ്റോപ്പിടുമ്പോള്‍ അമ്പരക്കുന്നത് ആസിഫിനെ അടുത്ത സുഹൃത്തുക്കളാണ്.

പെണ്ണുകാണലും നിശ്ചയവുമെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് നടന്നെതെന്ന് ആസിഫ് പറയുന്നു. ഈ പ്രായത്തില്‍ ഒരു അറേഞ്ചഡ് മാരേജെന്നത് സ്വപ്‌നത്തില്‍പ്പോലുമില്ലായിരുന്നു. മുപ്പതില്‍ വിവാഹം കഴിയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിധി മറ്റു ചിലതാണ് കരുതിവച്ചത്.

വിവാഹം ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

പെണ്ണുകാണലും നിശ്ചയവുമെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് നടന്നെതെന്ന് ആസിഫ് പറയുന്നു. ഈ പ്രായത്തില്‍ ഒരു അറേഞ്ചഡ് മാരേജെന്നത് സ്വപ്‌നത്തില്‍പ്പോലുമില്ലായിരുന്നു. മുപ്പതില്‍ വിവാഹം കഴിയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിധി മറ്റു ചിലതാണ് കരുതിവച്ചത്.

വിവാഹം: ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

വിവാഹക്കാര്യത്തില്‍ തനിയ്ക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയതിന് സാക്ഷാല്‍ മമ്മൂട്ടിയോടെയാണ് ആസിഫ് നന്ദി പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ കുടുംബസ്ഥനാവാനുള്ള ഉപദേശം മമ്മൂട്ടിയാണ് നല്‍കിയതത്രേ. ആസിഫിന്റെ ആദ്യ ചിത്രമായ 'ഋതു' വിതരണം ചെയ്തത് മമ്മൂട്ടിയുടെ പ്ലേഹൗസായിരുന്നു. അക്കാലം മുതല്‍ക്കേ മമ്മൂക്കയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇരുവരും ഒന്നിയ്ക്കുന്ന പുതിയ ചിത്രം ജവാന്‍ ഓഫ് വെള്ളിമലയാണ്.

വിവാഹം: ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

വിവാഹക്കാര്യത്തില്‍ തനിയ്ക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയതിന് സാക്ഷാല്‍ മമ്മൂട്ടിയോടെയാണ് ആസിഫ് നന്ദി പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ കുടുംബസ്ഥനാവാനുള്ള ഉപദേശം മമ്മൂട്ടിയാണ് നല്‍കിയതത്രേ. ആസിഫിന്റെ ആദ്യ ചിത്രമായ ഋതു വിതരണം ചെയ്തത് മമ്മൂട്ടിയുടെ പ്ലേഹൗസായിരുന്നു. അക്കാലം മുതല്‍ക്കേ മമ്മൂക്കയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇരുവരും ഒന്നിയ്ക്കുന്ന പുതിയ ചിത്രം ജവാന്‍ ഓഫ് വെള്ളിമലയാണ്.

വിവാഹം: ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

സിനിമയില്‍ തിരക്കേറുമ്പോള്‍ ജീവിതത്തെയും അതു ബാധിയ്ക്കും. മറ്റൊന്നിനും നേരമുണ്ടാവില്ല. അതു കൊണ്ട് പെട്ടെന്നൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് മിന്നുകെട്ടുവെന്ന വിലപ്പെട്ട ഉപദേശമാണ് മമ്മൂക്ക നല്‍കിയത്. ഈ സമയത്ത് നിങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ സാഹചര്യമുണ്ടാവും. വിവാഹജീവിതം ആരംഭിയ്ക്കുമ്പോള്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. മമ്മൂട്ടിയുടെ ഉപദേശങ്ങള്‍ ഇതെല്ലാമായിരുന്നുവെന്ന് ആസിഫ് പറയുന്നു. വിവാഹക്കാര്യത്തില്‍ വഴികാട്ടിയാവാന്‍ മമ്മൂട്ടിയേക്കാള്‍ മികച്ചൊരു നടന്‍ മലയാളത്തില്‍ വേറെയില്ലെന്നത് മറ്റൊരു സത്യം.

വിവാഹം: ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

മോളിവുഡിലെ നമ്പര്‍ വണ്‍ ഫാമിലിമാനായാണ് മമ്മൂട്ടി വിശേഷിപ്പിയ്ക്കപ്പെടുന്നത്. ഗോസിപ്പുകളിലും മറ്റും കുടുങ്ങാതെ വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെത്തും മുമ്പേ മകന്‍ ദുല്‍ഖര്‍ സല്‍മാനെ ഗൃഹസ്ഥനാക്കാനും മമ്മൂട്ടി ശ്രദ്ധിച്ചിരുന്നു.

വിവാഹം: ആസിഫിന് മമ്മൂട്ടിയോട് കടപ്പാട്

വിവാഹ നിശ്ചയത്തിന് അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ആസിഫ് ക്ഷണിച്ചിരുന്നത്. എന്നാല്‍ വിവാഹം എല്ലാവരെയും അറിയിച്ചേ നടത്തൂവെന്ന് നടന്‍ ഉറപ്പിച്ച് പറയുന്നു. ആരെയുമറിയിക്കാതെ വിവാഹം നടത്തി വിവാദങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ആസിഫിനെക്കിട്ടില്ലെന്ന് ചുരുക്കം.

English summary
Asif Ali says it was megastar Mammootty who offered him some advice to think about marriage early in his career

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam