സ്വര്‍ണവില ബ്രേക്കിട്ടു; ഒരു പവന്‍ ആഭരണം കിട്ടാന്‍ 1.22 ലക്ഷം രൂപ, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

By Ashif N

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ രാവിലെയും വൈകീട്ടുമായി രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങണം എന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. ഇനിയും വില കുറയുമെന്നും ഉയരുമെന്നും പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. എന്നാല്‍ വലിയ തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാനാകില്ല.

സ്വര്‍ണം വാങ്ങിക്കൂട്ടി ഇന്ത്യ; യുഎഇ വഴി എത്തിയത് 705 കോടി ഡോളറിന്റെ മഞ്ഞലോഹം, കണക്ക് പുറത്ത്

കഴിഞ്ഞ മാസം അവസാനത്തില്‍ വലിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീട് കുത്തനെ ഇടിയുകയും ചെയ്തു. ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ചാഞ്ചാടുകയാണ്. ഏറിയും കുറഞ്ഞുമാണ് ഇപ്പോള്‍ സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1,13,080 രൂപയാണ് വില. ഗ്രാമിന് 14,135 രൂപയും നല്‍കണം. എന്നാല്‍ ആഭരണം ഈ വിലയ്ക്ക് കിട്ടില്ല.


gold price kerala february 18

ആഭരണം വാങ്ങുന്നവര്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ നല്‍കണം. കേരളത്തില്‍ പൊതുവേ ഈടാക്കുന്ന കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഇന്നത്തെ വിലയില്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 5500 രൂപയ്ക്ക് മുകളില്‍ വരും. കൂടാതെ മൂന്ന് ശതമാനം ജിഎസ്ടി എന്നത് 3500 രൂപയും വരും. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് നിസാര തുകയാകും. ഇതെല്ലാം ചേരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണത്തിന് 1.22 ലക്ഷം രൂപയാകും.

നടന്‍ വിശാല്‍ കുടുങ്ങി; 57 കോടി നല്‍കേണ്ടി വരും, 10 കോടി നല്‍കുന്നതിലും ഇളവില്ല, സംഭവം ഇങ്ങനെ

ഇനി ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി അഞ്ച് ശതമാനം മതിയാകില്ല. ഉയര്‍ന്ന പണിക്കൂലി വരും. സ്വര്‍ണത്തിന്റെ തൂക്കത്തിന്റെ അനുപാതം നോക്കി പണിക്കൂലിയിലും മാറ്റം വരും. കുറഞ്ഞ സ്വര്‍ണം കൊണ്ടുള്ള ആഭരണത്തിനും പണിക്കൂലി കൂടുതലാണ്. താഴ്ന്ന കാരറ്റിലുള്ള ആഭണരങ്ങള്‍ക്കും പണിക്കൂലി ഉയര്‍ന്ന നിരക്കായിരിക്കും. നാട്ടിന്‍പുറങ്ങളിലെ ജ്വല്ലറികളില്‍ ചില ഇളവുകള്‍ ലഭിച്ചേക്കാം.

സ്വര്‍ണം വീണ്ടും കുതിപ്പിന് ഒരുങ്ങുന്നു

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. 4900 ഡോളറിന് താഴേക്ക് വന്നിരുന്ന സ്വര്‍ണം ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന് 4921 ഡോളറിലെത്തിയിട്ടുണ്ട്. ഇനിയും വില ഉയര്‍ന്നാല്‍ കേരളത്തിലും വില മാറും. അതേസമയം, ഡോളര്‍ സൂചിക മുന്നേറിയാല്‍ സ്വര്‍ണവില താഴും. ഇന്ന് 97.23 എന്ന നിരക്കിലാണ് സൂചിക.

ചൊവ്വാഴ്ച രണ്ട് തവണയായി 2400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില കുറഞ്ഞത്. ഇതിന് കാരണം ഡോളര്‍ സൂചികയിലെ മുന്നേറ്റമായിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വിപണി അവധിയായതും കാരണമായി. എന്നാല്‍ ഇനി മുതല്‍ ചിത്രം മാറിയേക്കും. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തിടുന്നത് ഉചിതമാകും.

Credit: Oneindia

More from Filmibeat

Read more about: notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X