twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭൈരവന്‍ വന്നതെന്തിന്?

    By Super
    |

    പിന്നിലേയ്ക്ക് നീണ്ടു വളര്‍ന്ന വെളുപ്പു കലര്‍ന്ന മുടിയിഴകള്‍. ക്രൗര്യം തുടിക്കുന്ന കണ്ണുകള്‍. മുറുക്കിച്ചുവന്ന ചുണ്ടുകള്‍. ഭീതിയുടെ നൂലില്‍ രുദ്രാക്ഷം കോര്‍ത്ത മാലകള്‍. ബലിഷ്ഠമായ ദേഹം. ഒരു ദുര്‍മന്ത്രവാദിയുടെ ദുരൂഹതകളത്രയും പേറി ഭൈരവന്‍ കുംബാറ കോളനിയിലെത്തിയത് അയാളെ കാണാനായിരുന്നു. ചാത്തപ്പനെ കാണാന്‍.

    ചട്ടിയും മണ്‍കലങ്ങളും നിര്‍മ്മിക്കുന്ന കുംബാര സമുദായക്കാരനാണ് ചാത്തപ്പന്‍. സുന്ദരിയും മദാലസയുമായ ഭാര്യയുണ്ട് അയാള്‍ക്ക്. ഒരു മകനും. ഭാര്യയും മകനും ചട്ടിയും കലവും നിര്‍മ്മിക്കുമെങ്കിലും ചാത്തപ്പന് അതിലൊന്നും ഒരു താല്‍പര്യവുമില്ല.

    ശില്‍പ കലയിലാണ് താന്‍ അഗ്രഗണ്യന്‍ എന്നയാള്‍ മേനി നടിച്ചു, ഒരു ശില്‍പവും പണിതില്ലെങ്കിലും. വാറ്റു ചാരായം മോന്തി പാട്ടുപാടലും ശിഷ്ട സമയത്ത് കൂര്‍ക്കം വലിച്ചുറക്കവുമാണ് ചാത്തപ്പന് ഏറ്റവും ഇഷ്ടമുളള ജോലികള്‍. അങ്ങനെയുളള അയാളെ കാണാന്‍ വന്ന ഭൈരവന് പ്രത്യേക ഉദ്ദേശമുണ്ടായിരുന്നു.

    "എന്റെ പ്രതിമ ചാത്തപ്പനുണ്ടാക്കണം. ആരും കാണാതെ വേണം പ്രതിമ നിര്‍മ്മിക്കാന്‍. ചാത്തപ്പന് മാത്രമേ അതിനു കഴിയൂ", വന്നു കണ്ട പാടെ ഭൈരവന്‍ അയാളോട് പറഞ്ഞത് ഇതാണ്.

    അടച്ചിട്ട മുറിയില്‍ ചാത്തപ്പന്റെ പ്രതിമാ നിര്‍മ്മാണം അന്നു തന്നെ തുടങ്ങി. ദിവസം കഴിയുന്തോറും ഭൈരവനിനെ ദുരൂഹത ഏറിയേറി വന്നു. ചാത്തപ്പനെയും നാട്ടുകാര്‍ ഭീതിയോടെ നോക്കിത്തുടങ്ങി. അനിവാര്യമായ ഏതോ ഒരു ദുരന്തം ആ ഗ്രാമത്തിനു മീതെ പതിക്കാന്‍ പോകുന്നുവെന്ന ആശങ്കയില്‍ നാട്ടുകാര്‍ ഓരോദിനവും ഉരുകി.

    ജയരാജിന്റെ സംവിധാന സഹായി സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സമയം എന്ന ഓഫ് ബീറ്റ് ചിത്രത്തില്‍ ചാത്തപ്പനാകുന്നത് ശ്രീനിവാസനാണ്. ഭൈരവനെ വിജയരാഘവന്‍ അവതരിപ്പിക്കുന്നു. വിജയ രാഘവന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ വേഷമായിരിക്കും ഇതെന്നുറപ്പ്.

    ചാത്തപ്പന്റെ ഭാര്യ മാണിക്യത്തെ തിരശീലയില്‍ പകര്‍ത്തുന്നത് ശ്വേതാ മേനോനാണ്. ശ്വേതയുടെ ഇതുവരെ കാണാത്ത ഉടല്‍കാഴ്ച സമയത്തില്‍ സംവിധായകന്‍ പകര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തെ നിശ്ചയിക്കുന്നത് ഒരു പക്ഷേ ശ്വേതയായിരിക്കും.

    റോയല്‍ ആര്‍ട്ട്സിനു വേണ്ടി എസ് ഷാജഹാനാണ് സമയം നിര്‍മ്മിക്കുന്നത്. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം പകരുന്നു.

    നെടുമുടി വേണു, സലിം കുമാര്‍, ടി ജി രവി, ശിവജി, ശ്രീദേവിക, രമാദേവി, സീനത്ത് എന്നിവരും ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു.

    Read more about: swetha menon sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X