For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരുന്തിന്റെ ചിറകു തളരുമോ?

  By Staff
  |

  ആരാധക പ്രതീക്ഷയുടെ നീലാകാശത്തില്‍ പറക്കാനിറങ്ങിയ പരുന്തിന് ചിറകു തളരുന്ന ലക്ഷണമാണ്. പക്കാ വില്ലന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ തയ്യാറായിട്ടും കെട്ടുറപ്പും വിശ്വസനീയതയുമുള്ളൊരു തിരക്കഥയൊരുക്കാന്‍ ടി എ റസാഖിന് കഴിയാത്തടത്ത് പരുന്തിന്റെ ചിറക് തളര്‍ന്നു.

  മമ്മൂട്ടിയുടെ അപാരമായ പ്രകടനത്തിന്റെ ബലത്തിലാണ് ഈ ചിത്രത്തിന്റെ ബോക്സോഫീസ് വിജയമിരിക്കുന്നത്. വണ്‍മാന്‍ ഷോയുടെ പച്ചയിലും മലയാളത്തില്‍ പടങ്ങളോടിയിട്ടുണ്ട്. എന്നാലവയ്ക്ക് പണിക്കുറ്റമില്ലാത്ത തിരക്കഥയുടെ ബലമുണ്ടായിരുന്നു. പേനയുടെ പോര്‍വിളി തിരശീലയില്‍ നിന്ന് പ്രേക്ഷകന്റെ ചങ്കിലേയ്ക്ക് എരിഞ്ഞിറങ്ങുമായിരുന്നു. പരുന്ത് പുരുഷോത്തമന്‍ ദുര്‍ബലനായിപ്പോയത് അവിടെയാണ്.

  തെറുത്തു കയറ്റിയ ഷര്‍ട്ടും കൈലിമുണ്ടും ക്രൗര്യം നിറയുന്ന കണ്ണുകളും നെഞ്ചു വിരിച്ച് ആരെയും കൂസാത്ത നടപ്പും കൊണ്ട് എണ്ണം പറ‍ഞ്ഞ വില്ലനാകാനും തനിക്കു കഴിയുമെന്ന് മമ്മൂട്ടി തെളിയിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. പരുന്തിന്റെ ബുളളറ്റിനു പോലുമുണ്ട് ഭീതിയുടെ മുഴക്കം.

  കോഴിക്കോട് നഗരത്തിലെ പലിശക്കാരന്‍ പുരുഷോത്തമന്‍ ഹൃദയവികാരങ്ങള്‍ നഷ്ടപ്പെട്ട കൊടുംക്രൂരനാണ്. കടം കൊടുത്ത പണവും പലിശവും തിരികെ കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവന്‍‍. അവന്‍ പിറന്നു വീണപ്പോള്‍ ചൂണ്ടിപ്പറയാന്‍ ഒരച്ഛനുണ്ടായിരുന്നില്ല. ചെറുപ്രായത്തിലേ അമ്മ അവനെ ഉപേക്ഷിച്ചു.

  തെരുവില്‍ വളര്‍ന്ന ഒരു തന്തയില്ലാത്തെമ്മാടിയുടെ ഹൃദയം കരിങ്കല്ലായിരിക്കും. നടന്നു കയറിയ വഴിയത്രയും കൂട്ടിനുണ്ടായിരുന്നത് ചങ്കൂറ്റം മാത്രം. അങ്ങനെയൊരു കഥാപാത്രത്തെ രണ്ടര മണിക്കൂറിനിടയില്‍ വില്ലനെ നായകനാക്കി പരിവര്‍ത്തനം ചെയ്യുമ്പോള്‍ തിരക്കഥാകൃത്തിനും സംവിധായകനും പറയാന്‍ യുക്തിഭദ്രമായ കാരണങ്ങള്‍ വേണം. അല്ലെങ്കില്‍ കഥാപാത്രം പാളിപ്പോകും.

  പലിശ നല്‍കാന്‍ ഗതിയില്ലാത്ത പാവങ്ങളുടെ കിടപ്പാടം എഴുതി വാങ്ങി പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന, നാടന്‍ ചിക്കന്‍ ഫ്രൈയും ഫുട്ബാളും ഇഷ്ടപ്പെടുന്ന പരുന്തിനൊപ്പം നല്‍ക്കുന്ന കഥാപാത്രങ്ങള്‍ ചിത്രത്തിലില്ല. ആകാരം കൊണ്ടൊക്കുമെങ്കിലും പ്രധാന വില്ലന്‍ വേഷത്തിലെത്തുന്ന സീരിയല്‍ നടന്‍ ജയകുമാര്‍ പരുന്തിന് ചേര്‍ന്ന തണ്ടിയായില്ല. സീരിയലിലെ മസിലു പിടിത്തം സിനിമയ്ക്ക് വേണ്ടെന്ന് പറഞ്ഞു കൊടുക്കാന്‍ ചിലരംഗങ്ങളിലെങ്കിലും സംവിധായകന്‍ പത്മകുമാര്‍ മറന്നു പോയതുപോലെ.

  അടുത്ത പേജില്‍
  മാടമ്പിയ്ക്കു മീതെ പറക്കില്ല, തീര്‍ച്ച!

  ബന്ധപ്പെട്ട വാര്‍ത്തകള്‍

  ചലച്ചിത്ര നിരൂപണം - മിന്നാമിന്നിക്കൂട്ടം
  ചലച്ചിത്ര നിരൂപണം - മാടമ്പി
  തിരിച്ചു വന്നത് പഴയ ലാലേട്ടന്‍
  മാടമ്പിയെ പരുന്ത് റാഞ്ചുമോ?

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X