For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാടമ്പിയ്ക്കു മീതെ പറക്കില്ല, തീര്‍ച്ച!

  By Staff
  |

  നിരൂപണം - പരുന്ത് -2
  ചിത്രത്തിന്റെ ഒന്നാം പകുതിയില്‍ അടക്കി വാഴുന്ന വില്ലന്‍ മമ്മൂട്ടിയെ മാനസാന്തരപ്പെടുത്തി നല്ലവനാക്കി വേണം പടം അവസാനിപ്പിക്കേണ്ടത്. കമ്പോള സിനിമയുടെ വ്യാകരണം അതാണ്. പക്ഷേ, എഴുത്തുകാരന് പിഴച്ചു പോയി. അതിന്റെ കുറവ് ചിത്രത്തിനുണ്ടു താനും.

  പലിശയും മുതലും കിട്ടാതെ വന്നപ്പോള്‍ ഹേമന്ത് ഭായിയെയും വെറുതേ വിടാന്‍ പരുന്തിനാവുമായിരുന്നില്ല. പിശാചിന്റെ ക്രൗര്യത്തോടെ അയാള്‍ അഴിഞ്ഞാടിയപ്പോള്‍ ഭായിയുടെ മകള്‍ രാഖിയുടെ വിവാഹ നിശ്ചയം അലങ്കോലപ്പെട്ടു. വിവാഹം നടക്കണമെങ്കില്‍ പരുന്തിന് പണം കൊടുത്തേ മതിയാവൂവെന്ന നിലയില്‍ അദ്ദേഹത്തിന് പരുന്തിന്റെ നിതാന്ത ശത്രുവായ കല്ലായി അസീസിനെ അഭയം പ്രാപിക്കേണ്ടി വന്നു.

  പരുന്തിനെക്കാള്‍ ക്രൂരനും നെറികെട്ടവനുമാവണം കല്ലായി അസീസ്. അവന്റെ കൈകളിലകപ്പെട്ട നായികയെ രക്ഷിച്ചെടുക്കാന്‍ വിധിക്കപ്പെട്ടവനാണ് നായകന്‍. അങ്ങനെയാണ് വില്ലന്‍ നായകനാകുന്നത്.

  എന്നാലീ മാനസാന്തരം മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ക്ക് പോലും ഉള്‍ക്കൊളളാനാവുമോയെന്ന് കണ്ടറിയണം. മാനസാന്തരപ്പെട്ട തെമ്മാടിയുടെ കാര്യം പറയുമ്പോള്‍ മലയാളി ആദ്യം ഓര്‍ക്കുന്നത് പത്മകുമാറിന്റെ ഗുരു രഞ്ജിത്ത് തിരക്കഥയെഴുതിയ ദേവാസുരമാണ്.

  ഭാനുമതിയുടെ അരങ്ങേറ്റം തന്റെ വീട്ടുമുറ്റത്താക്കിയ മംഗലശേരി നീലകണ്ഠന്റെ പശ്ചാത്താപം രഞ്ജിത്ത് എഴുതി വെച്ചത് അസാമാന്യമായ കൈയടക്കത്തോടെയാണ്. ഉള്‍ക്കരുത്തുളള ആ കഥാപാത്രങ്ങള്‍ക്ക് അസാമാന്യമായ അഭിനയക്കരുത്തു കൊണ്ട് മോഹന്‍ലാലും രേവതിയും ഭാവം പകര്‍ന്നപ്പോള്‍ ഇന്നും സമാനതകളില്ലാത്ത രംഗങ്ങളായി അവ കമ്പോള സിനിമയെ അടക്കി വാഴുന്നു.

  രാഖിയുടെ വിവാഹ നിശ്ചയം കലക്കുന്ന പരുന്തിന്റെ പ്രവൃത്തിയിലും തെളിയുന്നത് ഈ വില്ലത്തരം തന്നെ. എന്നാല്‍ അതേത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ റസാഖ് എഴുതിയപ്പോള്‍ വിരലുകള്‍ വല്ലാതെ വിറച്ചു പോയി. മഷിക്കാകട്ടെ തീരെ കട്ടിയും കുറഞ്ഞു. സംവിധായകന്‍ പാവം പത്മകുമാര്‍ ചെയ്യാനാവുന്നതൊക്കെ ചെയ്തപ്പോള്‍ പിറന്നത് ആക്ഷന്‍ സിനിമയ്ക്ക് തീരെച്ചേരാത്ത ക്ലൈമാക്സ്.

  പരുന്ത് ഒരു തല്ലിപ്പൊളി ചിത്രമാണ് എന്നൊന്നുമല്ല പറയുന്നത്. തീരെ പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടിയെപ്പോലൊരു നടനെത്തുമ്പോള്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും കുറച്ചു കൂടി ഉള്‍ക്കരുത്തുണ്ടാവണം. മമ്മൂട്ടിയെന്ന ഒറ്റയാള്‍ പട്ടാളത്തെ മാത്രം മുന്നില്‍ കണ്ടാണ് റസാഖ് തിരക്കഥയെഴുതിയതെന്ന് വ്യക്തം.

  അവിടെയാണ് ബി ഉണ്ണികൃഷ്ണന്റെ മാടമ്പി വേറിട്ടു നില്‍ക്കുന്നത്. ഉള്‍ക്കരുത്തുളള ഒരു പറ്റം കഥാപാത്രങ്ങള്‍ ആ ചിത്രത്തിന്റെ തിരക്കഥയെ മികവുറ്റതാക്കുന്നു.

  വില്ലന്‍ വേഷത്തില്‍ അപാരമായ പ്രകടനം തന്നെയാണ് മമ്മൂട്ടിയുടേത്. തിരക്കഥയ്ക്ക് കരുത്തുണ്ടായിരുന്നെങ്കില്‍ പത്മകുമാറിന്റെ ജീവിതത്തിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാകുമായിരുന്നു, പരുന്ത്. എല്ലാം വിചാരിക്കുമ്പോലെ വന്നുകൊളളണമെന്നില്ലല്ലോ...

  മുന്‍ പേജില്‍
  പരുന്തിന്റെ ചിറകു തളരുമോ?


  ബന്ധപ്പെട്ട വാര്‍ത്തകള്‍

  ചലച്ചിത്ര നിരൂപണം - മിന്നാമിന്നിക്കൂട്ടം
  ചലച്ചിത്ര നിരൂപണം - മാടമ്പി
  തിരിച്ചു വന്നത് പഴയ ലാലേട്ടന്‍
  മാടമ്പിയെ പരുന്ത് റാഞ്ചുമോ?

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X