For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിക്ക് 26 മകൾക്ക് 25.. ഇടയിൽപെട്ട് പെടാപ്പാട് പെടുന്ന അജയ് ദേവ്ഗൺ. ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Ajay Devgn, Tabu, Rakul Preet Singh
  Director: Akiv Ali

  18 വർഷങ്ങളായി ഭാര്യയിൽ നിന്നകന്ന് ലണ്ടനിൽ ഒറ്റയ്ക്ക് താമസിക്കുന്ന ബിസിനസ് പേഴ്‌സൺ ആണ് ആശിഷ് (അജയ് ദേവഗൺ). 50 വയസായിട്ടും ബോഡി നന്നായി കീപ്പ് ചെയ്യുന്ന ചുള്ളനായ ആശിഷ് ഒരു ബാച്ചിലർ പാർട്ടിക്കിടെ ആയിഷ (രാകുൽ പ്രീത് സിംഗ്) എന്ന 26 കരിയെ കണ്ടുമുട്ടുകയും അടുപ്പത്തിലാവുകയും ചെയ്യുന്നു. ആശിഷിന്റെ കരിഷ്‌മയിൽ വീണുപോയ ആയിഷ അയാളെ കഴിക്കാൻ ആഗ്രഹിക്കുകയും രണ്ടുപേരും കൂടി മാതാപിതാക്കളുടെ അനുവാദം വാങ്ങാൻ ഇന്ത്യയിലേക്ക് പോവുകയും ചെയ്യുന്നതോട് കൂടി ആണ് അടുത്ത ട്വിസ്റ്റ്.

  ബാലഭാസ്‌കറിന്റെ മരണം! സംശയിച്ച ആളുകള്‍ തന്നെ പ്രതിസ്ഥാനത്ത്? ആരോപണവുമായി ബന്ധു രംഗത്ത്!

  18കൊല്ലം മുമ്പ് ആശിഷ് വിട്ടിട്ടുപോന്ന ഭാര്യയും മക്കളും മനാലിയിൽ അയാളുടെ അച്ഛനോടും അമ്മയോടുമൊപ്പം തന്നെയാണ്. മാത്രവുമല്ല പിരിയുമ്പോൾ 7 വയസുണ്ടായിരുന്ന മകൾ ഇഷിതയുടെ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങൾ അവിടെ തകൃതിയായി നടക്കുകയാണ്. അച്ഛനും അമ്മയും മകളും മകനും അയൽക്കാരനും ഒന്നും അയാളെ ഒട്ടും അംഗീകരിക്കുന്നില്ല. മകൾക്കാണ് അയാളോട് ഏറെ വെറുപ്പ്. കാമുകൻ കൂടിയായ ഭാവി വരനോട് അവൾ പറഞ്ഞിരിക്കുന്നത് അച്ഛൻ തട്ടിപ്പോയി എന്നാണ്. അതിനാൽ തന്നെ ആശിശിനെ ചടങ്ങുകൾക്കിടയിലൊക്കെ നാടുവിട്ടുപോയ മാമ ആയിട്ടാണ് പുച്ഛത്തോടെ പരിചയപ്പെടുത്തപ്പെടുന്നത്.

  പഴയ ഭാര്യയായ മഞ്ജു (തബു) മാത്രമാണ് അയാളെ അല്പമെങ്കിലും അനുഭാവപൂർവം പരിഗണിക്കുന്നത്. ആശിശിന്റെ കോളേജ് സഹപാഠി കൂടിയായ അവൾക്ക്, പേഴ്‌സനൽ സെക്രട്ടറി എന്നപേരിൽ തൽക്കാലം introduce ചെയ്യപ്പെട്ടിരിക്കുന്ന ആയിഷയുമായി അയാൾക്കുള്ള റിലേഷൻ മണത്തറിയാനുമാകുന്നുണ്ട്. എന്നാൽ ആയിഷയ്ക്ക് മഞ്ജു ആശിഷ്നോട് തുറന്നിടപഴകുന്നത് ഒട്ടും ഇഷ്ടപ്പെടുന്നുമില്ല. പിരിയുമ്പോൾ അജയ് ഒപ്പിട്ടു നൽകിയിരുന്ന പേപ്പറുകൾ മഞ്ജു ഒരു ഒഫീഷ്യൽ ഡൈവോഴ്സിന്റെ രൂപത്തിൽ ആക്കിയിട്ടില്ല എന്നും നിയമപരമായി അവൾ ഇപ്പോഴും ഭാര്യ തന്നെയാണ് എന്നു കൂടി അറിയുന്നതോടെ കാര്യങ്ങൾ ഒന്നും കൂടി കോംപ്ലിക്കേറ്റഡ് ആവുന്നു.

  അങ്ങനെ കാമുകി ആയ പുതിയ ഭാര്യ, സുഹൃത്തായ പഴയ ഭാര്യ, ശത്രുവായി കാണുന്ന മകൾ, അവളുടെ കല്യാണത്തിൽ വരുന്ന തടസങ്ങൾ, ആയിഷയോട് പ്രണയാലോലുപനായി തരളിതപ്പെട്ടു നടക്കുന്ന മകൻ ഇഷാൻ എന്നിങ്ങനെയുള്ള ഒരുകൂട്ടം പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന ആശിഷിന്റെ ജീവിതത്തിലേക്കാണ് അക്കിവ് അലി സംവിധാനം ചെയ്തിരിക്കുന്ന പുതിയ അജയ് ദേവ്ഗൺ ചിത്രമായ ദേ ദേ പ്യാർ ദേ മുന്നോട്ട് പോവുന്നത്.

  കൊമേഴ്‌സ്യൽ സിനിമയുടെ ദാമ്പത്യ/സദാചാര സങ്കല്പങ്ങളോട് ഒട്ടും പൊരുത്തപ്പെട്ടു പോകാത്ത ബോർഡും അപ്രതീക്ഷിതവുമായ ഒരു എൻഡിംഗ് മുന്നോട്ട് വെക്കാൻ സംവിധായകനും സ്ക്രിപ്റ്റിനും കഴിഞ്ഞു എന്നതാണ് ദേ ദേ പ്യാർ ദേ യുടെ ഏറ്റവും വലിയ. ഹൈലൈറ്റ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ നൂറുകോടി ക്ലബ്ബിൽ എത്തിച്ചേർന്നത് കൊണ്ട് മാറ്റങ്ങളെ പൂർണ മനസോടെ ബോളിവുഡ് പ്രേക്ഷകർ ഉൾക്കൊണ്ടു എന്നതും വ്യക്തം.

  അജയ് ദേവ്ഗണിന്റെയും താബുവിന്റെയും മികച്ച പെർഫോമൻസ് പടത്തിൽ നിന്നുള്ള ബോണസ് ആണ്. തമിഴ് തെലുങ്ക് സിനിമകളിൽ കോർപ്പറേറ്റ് ബൊമ്മ വേഷങ്ങളിൽ കണ്ടുവരാറുള്ള രാകുൽ പ്രീത് സിംഗിന് കിട്ടിയ ജീവനുള്ള ആദ്യത്തെ റോളാണ് ആയിഷയുടേത്. അതും സന്തോഷം.

  മികവുറ്റതും ശക്തമായൊരു ക്ലൈമാക്‌സുള്ള അവറേജ് മൂവിയാണ് ദേ ദേ പ്യാര്‍ ദേ.

  English summary
  Ajay Devgn's De De Pyaar De movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X