»   » വെറുപ്പിച്ച് പണ്ടാരടങ്ങുന്ന കറുപ്പൻ... (വിജയ് സേതുപതീ.. ഉനക്കിത് തേവൈയാാ) ശൈലന്റെ റിവ്യൂ!!

വെറുപ്പിച്ച് പണ്ടാരടങ്ങുന്ന കറുപ്പൻ... (വിജയ് സേതുപതീ.. ഉനക്കിത് തേവൈയാാ) ശൈലന്റെ റിവ്യൂ!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.5/5
  Star Cast: Vijay Sethupathi,Bobby Simha,Tanya Ravichandran
  Director: R. Panneerselvam

  മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പൻ. റെനിഗുണ്ട എന്ന ചിത്രത്തിന്റെ സംവിധായകനായ പനീർശെല്‍മാണ് കറുപ്പനും ഒരുക്കിയിരിക്കുന്നത്. ബോബി സിംഹ, പശുപതി എന്നിവരും പ്രധാനവേഷത്തിലുണ്ട്. തന്യയാണ് നായിക.

  സേതുപതിയുടെ ഓരോ ഗതികേടുകളേ..യ്!!! പതിരാണ് പുതിർ, ശൈലന്റെ "പുരിയാതപുതിർ" റിവ്യൂ

  വിക്രം വേദ എന്ന ചിത്രത്തില്‍ വില്ലനായി തിളങ്ങിയതിന് ശേഷം വിജയ് സേതുപതി നായകനായി എത്തിയ പുരിയാത പുതിർ വലിയ വിജയമായില്ല. ഈ സാഹചര്യത്തിലാണ് വലിയ പ്രതീക്ഷകളുമായി കറുപ്പൻ തീയറ്ററുകളിലെത്തിയത്. എന്നാൽ ഈ പ്രതീക്ഷകൾ നിറവേറ്റാൻ കറുപ്പനും വിജയ് സേതുപതിക്കും സാധിച്ചോ. ശൈലന്റെ റിവ്യൂ വായിക്കാം.

  മക്കള്‍ സെല്‍വന്‍ സേതുപതി

  നല്ല സിനിമകളുടെ ആൾ എന്ന നിലയിലാണ്‌ വിജയ് സേതുപതി മലയാളികളുടെ ഗുഡ്ബുക്കിൽ കേറിപ്പറ്റിയതും പ്രേക്ഷകന്റെ പ്രിയപ്പെട്ടവനായി മാറിയതും.. സമീപകാലത്ത് ഇറങ്ങിയ വിക്രംവേദ പോലുള്ള സിനിമകൾക്ക് അത് അർഹിക്കുന്നതിലധികം സ്വീകാര്യതയായിരുന്നു കേരളത്തിൽ ലഭിച്ചത്. ഒരുപക്ഷേ തമിഴ്നാട്ടിനെക്കാളധികം ഇവിടെ അത് വാഴ്ത്തപ്പെടുകയും ചെയ്തു.

  വിജയ് സേതുപതിയും വ്യത്യസ്തനല്ല

  എന്നാൽ മക്കൾ സെൽവൻ എന്ന് വിളിപ്പേര് ഉള്ള വിജയ് സേതുപതി ആകട്ടെ, മറ്റ് നടന്മാരെ പോലെ തന്നെ തക്കം കിട്ടിയാൽ ഒരു പക്കാ കൊമേഴ്സ്യൽ സൂപ്പർസ്റ്റാർ ആവാൻ കൊതിക്കുന്നവൻ തന്നെയെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് കറുപ്പൻ.. മുൻപ് റെക്കൈയിലും സേതുപതി ഇതുപോലുള്ളൊരു വാണിജ്യപരീക്ഷണം നടത്താൻ ശ്രമിച്ചത് ഓർക്കാം.

  കറുപ്പൻ ഒരു ഗ്രാമീണമസാല

  പി പന്നീർസെൽവം കഥയെഴുതി തിരക്കഥയെഴുതി സംഭാഷണമെഴുതി സംവിധാനം ചെയ്തിരിക്കുന്ന കറുപ്പൻ ഒരു ഗ്രാമീണമസാലയാണ്.. കൈവിട്ടുപോയ പെണ്ണിനെ തിരികെപ്പിടിക്കാനുള്ള വില്ലന്റെ പകയും പ്രതികാരവുമെന്ന ആയിരത്തൊന്നാവർത്തിച്ച പ്രമേയം തന്നെയാണ് കറുപ്പനിൽ പനീർ സെൽവം എടുത്ത് പയറ്റുന്നത്.. പ്രമേയം പഴയതെങ്കിലും അവതരണത്തിൽ ഫ്രെഷ്നെസ്സ് കൊണ്ടുവരണമെന്ന തരത്തിൽ ഉള്ള യാതൊരു അഹങ്കാരവും പുള്ളിക്കാരനില്ല താനും.

  ജല്ലിക്കെട്ട് സീനോടെ തുടക്കം

  മധുരയ്ക്കടുത്തുള്ള ഏതോ ഗ്രാമത്തിൽ നടക്കുന്നതായ ഉജ്ജ്വലമായൊരു ജല്ലിക്കെട്ട് സീനോടെ ആണ് കറുപ്പൻ ആരംഭിക്കുന്നത്. കാളകൾക്കൊപ്പം തന്നെ സിങ്കം മീശ വച്ച കറുപ്പനും (വിജയ് സേതുപതി) നമ്മൾക്ക് പോർക്കളത്തിലെ ഒരു ആകർഷണമാണ്.. അലസനായി ജെല്ലിക്കെട്ട് നോക്കി നിൽക്കുന്ന കറുപ്പനെ കൂട്ടുകാർ പിരികയറ്റുകയാണ്.. ഗ്രാമത്തിലെ ഒരു പ്രധാനമൊയലാളി ആയ‌ മായി(പശുപതി)യോട് കൊമ്പൻ എന്ന ഏറ്റവും ശൂരനായ കാളയെ മെരുക്കിയാൽ പെങ്ങളായ അൻപിനെ് (തന്യ) കറുപ്പന് വിവാഹം ചെയ്തുകൊടുക്കുമോന്നും അവർ വെല്ലുവിളിക്കുന്നു.

  കാളയുമായ പോരാട്ടം ഉഗ്രൻ

  ആവേശം കേറിയ മായിമൊയലാളി പെങ്ങളെ കെട്ടിച്ചുകൊടുക്കാമെന്ന് വാക്ക് കൊടുക്കുന്നതും സ്വാഭാവികമായും കറുപ്പൻ ചെന്ന് കാളയെ മെരുക്കും.. (സിനിമയല്ലേ).. ദോഷം പറയരുതല്ലോ കാളയുമായ പോരാട്ടരംഗങ്ങളിൽ സേതുപതിയുടെ ഇൻവോൾവ്മെന്റിനെ നെ എക്സലന്റ് എന്ന വാക്കിനാൽ തന്നെ ഉപമിക്കണം. വാക്ക് പാലിക്കാനായി മായി അൻപിനെ കറുപ്പന് വിവാഹം ചെയ്തുകൊടുക്കുമ്പോൾ പതിറ്റാണ്ടുകളായി അവളെ പ്രണയിച്ച് നടക്കുന്നവനും ( ഒരേ വീട്ടിലായിരുന്നിട്ടും ആ കുട്ടി അത് അറിഞ്ഞിട്ടില്ലായിരുന്നു എന്ന് തോന്നുന്നു..!!!)

  പറഞ്ഞുപഴകിയ കഥ

  അവളുടെ തായ്മാമനുമായ കതിർ (ബോബി സിംഹ)ആ ദാമ്പത്യബന്ധത്തിലും കുടുംബത്തിലും ഗ്രാമത്തിലും നടത്തുന്ന കുത്തിത്തിരുപ്പുകളിലൂടെയും പാരകളിലൂടെയും ആണ് പടത്തിന്റെ പിന്നീടുള്ള പോക്ക്.. അതിനിടയിൽ കൊഴുക്കട്ട പോലൊരു വില്ലനെയും ഗാംഗിനെയും പാരലലായി വൻ സെറ്റപ്പ് കൊടുത്ത് അങ്ങിങ്ങ് കാണിക്കുന്നുണ്ടെങ്കിലും ഓന്റെ റോളെന്താന്ന് ഒടുവിലെത്തിയപ്പോഴെയ്ക്ക് സംവിധായകനും മറന്ന് പോയിട്ടുണ്ട്. ക്ലൈമാക്സിൽ പതിവുപോലെ എല്ലാർക്കും കറുപ്പനിലുള്ള തെറ്റിദ്ധാരണ മാറലും മാമനും മച്ചാനും പെങ്ങളും ഭാര്യയും എല്ലാം കൂടി ചേർന്ന് കതിരിനെ വെട്ടിനിരത്തുന്നത് തന്നെ.

  കറുപ്പന്‍ നൽകുന്ന നിരാശ

  വിജയ് സേതുപതി, ബോബി സിംഹ, പശുപതി എന്നിങ്ങനെ അസാധ്യരായ മൂന്നുപേരെ കയ്യിൽ കിട്ടിയിട്ടും വേണ്ടവിധത്തിൽ ഒട്ടും തന്നെ ഉപയോഗപ്പെടുത്താൻ നിൽക്കാതെ പ്രേക്ഷകരെ സസിയാക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. ബോബി സിംഹയെ പോലൊരു നാഷണൽ അവാർഡ് വിന്നറെയൊക്കെ ഇത്തരമൊരു ഊള റോളിലേക്ക് ഒതുക്കിയ പന്നീർസെൽ വത്തിന്റെ തൊലിക്കട്ടി സമ്മയിക്കണം.‌ അവസാനം പെങ്ങളുടെ (കാവേരി) കുത്തേറ്റ് ചാവുന്നതിനിടെ നായികയെ നോക്കി ടിയാന്റെ ഒരു "ഐ ലവ് യു" പറച്ചിൽ ഉണ്ട്.. അത് ഫോക്കസ് ചെയ്തു പറഞ്ഞോ മറ്റോ ആവും ഡേറ്റ് സംഘടിപ്പിച്ചിട്ടുണ്ടാവുക..

  കളർഫുള്ളാണ് പടം

  മറ്റൊരു കാര്യത്തിലും ശ്രദ്ധിച്ചിട്ടില്ലെങ്കിലും നായകനും നായികയ്ക്കും ഓരോ സീനിലും പുതിയതും ഷോറൂം ഫിനിഷിംഗ് ഉള്ളതുമായ ഡ്രെസ്സുകൾ നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.. (കൃഷിപ്പണിയിൽ ഏർപ്പെടുമ്പോഴും അടുപ്പിൽ ഊതുമ്പോഴും ആത്മഹത്യ ചെയ്യാൻ കുളത്തിൽ ചാടുമ്പോഴും ഒക്കെ നായിക വളരെ കളർഫുള്ളുമാണ്) കുറച്ചും കൂടി ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്, വില്ലനും പശുപതിയ്ക്കും കാവേരിക്കും എല്ലാം ഓരോസീനിലും ഓരോ ഷോറൂം പീസ് ഡ്രസ്സുകൾ തന്നെയാണ്..

  പറയാതെ തരമില്ല

  വേറെ പണിയൊന്നുമില്ലാത്തതിനാൽ ശ്രദ്ധ ഒന്നും കൂടി കൂർപ്പിച്ചപ്പോഴാണ് വണ്ടറടിച്ച് പോയത്, വില്ലന്റെയും നായകന്റെയും ശിങ്കിടികൾക്ക് മാത്രമല്ല ഓരോ ഫ്രെയിമിലും വന്നുപോകുന്ന (ഔട്ട് ഐഫ് ഫോക്കസ് ആയിപ്പോലും) നൂറുകണക്കിന് ഗ്രാമീണർക്കും ഡയറക്ടർ ഇസ്തിരി ഉടയാത്ത വസ്ത്രങ്ങൾ നൽകി അനുഗ്രഹിച്ചിട്ടുണ്ട്.. തെരുവിൽ കച്ചവടം ചെയ്യുന്നതും പശുവിനെ നോക്കുന്നതുമായ സ്ത്രീകൾ പോലും കഴിയുന്നത്ര ആഭരണങ്ങൾ ധരിച്ചിട്ടുമുണ്ട്.. ഹെന്താല്ലേ...

  സേതുപതി കൊള്ളാം, പക്ഷേ പടം...

  അഭിനയത്തിന്റെ കാര്യമെടുത്താൽ സേതുപതി കറുപ്പനിൽ മോശമൊന്നുമായിട്ടില്ല. റെക്കൈയിൽ പാളിപ്പോയ സംഘട്ടനരംഗങ്ങളിൽ കറുപ്പനെത്തുമ്പോൾ സേതുപതി കരുത്ത് തെളിയിക്കുന്നുമുണ്ട്.. (പടത്തിൽ പോസിറ്റീവ് എന്നുപറയാവുന്ന ഏകഘടകവും ജെല്ലിക്കെട്ടുൾപ്പെടെയുള്ള ആക്ഷൻ രംഗങ്ങൾ തന്നെ) കൊമേഴ്സ്യൽ ആവുന്നതൊക്കെ കൊള്ളാം, എന്നിരുന്നാലും സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുമ്പോൾ ശങ്കരാടി പറഞ്ഞ പോൽ "ഇച്ചിരി ഉളുപ്പ് " ഉള്ളത് തെരഞ്ഞെടുക്കുന്നത് കൊള്ളാം.. ഈ വണ്ടി കുറേക്കൂടി കാലം ഓടിക്കാനുള്ളതല്ലേ..

  ചുരുക്കം:  നല്ല നടന്മാരെ ലഭിച്ചിട്ടും തീർത്തും പഴകിയ ചിത്രം മാത്രമാണ് സംവിധായകൻ സമ്മാനിക്കുന്നത്.

  English summary
  Karuppan movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more