twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിനു കാലിടറുന്നുവോ?

    By Nirmal Balakrishnan
    |

    മള്‍ട്ടിപ്ലക്‌സ് ചിത്രങ്ങളുടെ നായകനായിരുന്നു ഫഹദ് ഫാസില്‍. അത്തരം ചിത്രങ്ങളില്‍ അയാള്‍ ഗംഭീരമായി പെര്‍ഫോം ചെയ്യും, അതെല്ലാം വിജയിക്കും. 22 എഫ്‌കെ, ഡയമണ്ട് നെക്ലേസ്, ബാംഗ്ലൂര്‍ ഡെയ്‌സ്, നോര്‍ത്ത് കാതം എന്നീ ചിത്രങ്ങളിലെ ഫഹദിനെ നോക്കിയാല്‍ മതി. എന്നാല്‍ നാട്ടിന്‍പുറത്തുകാരനായി ഫഹദ് എത്തിയ ചിത്രങ്ങളില്‍ ആമേന്‍, അന്നയും റസൂലും മാത്രമേ വിജയിച്ചുള്ളൂ. ഫ്രൈഡേ, റെഡ് വൈന്‍ എന്നീ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത മറിയംമുക്ക് എന്ന ചിത്രത്തില്‍ ഫഹദ് കടപ്പുറത്തെ ഫെലിക്‌സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫെലിക്‌സ് ആയി ഫഹദ് നന്നായി അഭിനയിച്ചിട്ടുമുണ്ട്. പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നുമാത്രം.

    ഓരോ താരങ്ങള്‍ക്കും ഓരോ റേഞ്ചുണ്ട്. അതില്‍ നിന്നുകളിക്കുമ്പോഴേ അവര്‍ക്കു സെയ്ഫ് ആയി കളിക്കാന്‍ കഴിയൂ. ദിലീപിന് കോമഡി കഥാപാത്രങ്ങളെ. അതില്‍ നിന്നു മാറിയപ്പോള്‍ അയാള്‍ക്ക് കഴിഞ്ഞവര്‍ഷം അടിപതറി. അതുപോലെ തന്നെയാണ് ഫഹദിന്റെ കാര്യവും. കഥാപാത്രം നന്നായതുകൊണ്ടു മാത്രം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. എങ്കില്‍ മറിയംമുക്ക് എന്ന ചിത്രത്തില്‍ ഫഹദിനെ ആദ്യം കയ്യടിച്ചു സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഒടുവില്‍ ക ൂവി തോല്‍പ്പിക്കുകയാണ്.

    mariyam-mukku

    ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കാന്‍ ഫഹദ് ഫാസില്‍ ശ്രമിക്കാറുണ്ട്. അയാളുടെ തന്നെ വേഷത്തെ അയാള്‍ക്ക് അനുകരിക്കേണ്ടി വരാറില്ല. പക്ഷേ അടുത്തിടെയായി പല കഥാപാത്രങ്ങളും ഇങ്ങനെ കോപ്പിയായി പോകുന്നുണ്ടോയെന്നൊരു സംശയം. ആമേന്‍ എന്ന ചിത്രത്തില്‍ കണ്ട ഫഹദിന്റെ കാര്‍ബണ്‍ കോപ്പിയാണ് ഇവിടെ കാണുന്നത്.

    തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിക്കൊണ്ടിരുന്ന ഫഹദിന് കഴിഞ്ഞവര്‍ഷം ബാംഗ്ലൂര്‍ ഡെയ്,സ് മാത്രമേ ഹിറ്റുണ്ടായിരുന്നുള്ളൂ. അതിന്റെ ക്രെഡിറ്റ് നിവിന്‍ പോളിയും ദുല്‍ക്കറുമായി പങ്കിടേണ്ടിയും വന്നു. അല്ലാതെയുള്ള മണിരത്‌നം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയൊക്കെ പരാജയമായിരുന്നു. ഇതിലെല്ലാം കഥാപാത്രങ്ങള്‍ തമ്മില്‍ പലകാര്യങ്ങളിലും സാമ്യം തോന്നിയിരുന്നു.

    മറിയംമുക്കില്‍ ജയിംസ് ആല്‍ബര്‍ട്ട് ഫഹദിന്റെ കഥാപാത്രത്തെയാണു കൂടുതല്‍ ഫോക്കസ് ചെയ്തത്. അതോടെ കഥയില്‍ പാളിച്ചയും സംഭവിച്ചു. തുടക്കത്തിലുള്ള ഉദ്വേഗം പിന്നീടു നഷ്ടമായി. ഒടുവിലെത്തുമ്പോഴേക്കും കുത്തഴിച്ച പുസ്തകം പോലെയായി. 2015 തുടക്കം തന്നെ ഫഹദിന് പാളിച്ചയാണ്. വരും ചിത്രങ്ങള്‍ അതു പരിഹരിക്കുമെന്നു പ്രതീക്ഷിക്കാം.

    <strong>സമയം പോകന്‍ മറിയംമുക്കിലേക്കു പോകാം</strong>സമയം പോകന്‍ മറിയംമുക്കിലേക്കു പോകാം

    English summary
    Mariyam Mukku is the debut directorial venture of James Albert. The movie stars Fahadh Faasil in the lead role. Vikramadithyan fame Sana Althaf plays the female lead opposite Fahadh in the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X