»   » മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ ബാല ചിത്രം

മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ ബാല ചിത്രം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/movies/review/philips-the-monkey-pen-movie-review-2-114580.html">Next »</a></li></ul>

നല്ല സിനിമകള്‍ ഇപ്പോള്‍ മലയാളത്തില്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. നല്ലതാണെന്നു തിരിച്ചറിഞ്ഞാല്‍ പരസ്യവാചകമൊന്നുമില്ലാതെ തന്നെ മലയാളി ആ സിനിമയെ നെഞ്ചേറ്റും. എന്നാല്‍ എത്ര കോടികള്‍ മുടക്കി നിര്‍മിച്ച്, കൂറ്റന്‍ പരസ്യവാചകങ്ങളും സൂപ്പര്‍താര സാന്നിധ്യമുണ്ടെങ്കിലും ചിത്രം വിജയിച്ചുകൊള്ളണമെന്നില്ല.

അഞ്ചാംകഌസില്‍ പഠിക്കുന്നൊരു പയ്യന്റെ ലോകത്തിലൂടെ ചെറിയൊരു കഥ പറഞ്ഞ് ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍ എന്ന ചിത്രം ഇപ്പോള്‍ മലയാളിയുടെ ഇഷ്ട ചിത്രമാകുകയാണ്. അതിലെ നായകനായ റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ചുകൊണ്ട് മാസ്റ്റര്‍ സനൂപ് സന്തോഷും.

Philips And The Monkey Pen

നന്മയുള്ള കഥയാണ് ഈ സിനിമ. പ്രേക്ഷകരുടെ മനസ്സിനെ ശരിയിലേക്കു നയിക്കുന്ന സിനിമ. അടിച്ചും തൊഴിച്ചും പഠിപ്പിക്കുന്നതിലൂടെ റബര്‍ ബോള്‍ ചുമരിലെറിയുന്നതു പോലെയാകുമെന്നും സ്‌നേഹത്തിലൂടെ, അവരെ തിരിച്ചറിഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും സിനിമ കാണിച്ചുതരുന്നത്.

ഇതൊരുപക്ഷേ ഹിന്ദിയില്‍ ആമിര്‍ഖാന്‍ സംവിധാനം ചെയ്ത താരേ സമീന്‍പര്‍ എന്ന സിനിമയുമായി ചെറിയൊരു സാമ്യം തോന്നിയേക്കാം. പക്ഷേ ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കി പെന്‍ താരേ സമീന്‍ പര്‍ അല്ല. ഇത് നമ്മുടെ കുട്ടികളുടെ ലോകത്തിലൂടെ., അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും സഹപാഠികളെയും കാട്ടിത്തരികയാണ്.

റോജിന്‍ ഫിലിപ്പും ഷാനില്‍ മുഹമ്മദും മലയാള സിനിമയില്‍ പുതുമുഖ സംവിധായരാണ്. എന്നാല്‍ ഈ ചിത്രം കണ്ടിറങ്ങുന്ന ആര്‍ക്കും പുതിയ സംവിധായരുടെതായ പ്രശ്‌നങ്ങളൊന്നും കാണാന്‍ കഴിയില്ല. ഓരോ ഫ്രെയിമും നല്ല വിഷ്വലിലൂടെ കുട്ടികളുടെ മനസ്സിലേക്കിറങ്ങുന്ന വര്‍ണലോകം തന്നെയാണ് സംവിധായകര്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെപോലെ വലിയവര്‍ക്കും സിനിമ ഇഷ്ടമാകും.

2013ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത അപൂര്‍വം നല്ല ചിത്രങ്ങളിലൊന്നാണ് ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കി പെന്‍. ജയസൂര്യയും രമ്യ നമ്പീശനുമാണ് നായകനും നായികയുമെങ്കിലും ഇത് നായക പ്രാധാന്യമുള്ള സിനിമയല്ല. കുട്ടികളുടെതായ സിനിമയാണ്. ഒരുപക്ഷേ മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ ബാല ചിത്രം.

എന്താണു മങ്കി പെന്‍

<ul id="pagination-digg"><li class="next"><a href="/movies/review/philips-the-monkey-pen-movie-review-2-114580.html">Next »</a></li></ul>
English summary
Philips And The Monkey Pen, the new production venture by Friday Film House, directed by debutants Rojin Thomas and Shanil Muhammed, is a feel-good movie which touches your heart and conveys some very important messages our society deserves.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam