For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേഫ് സോണില്‍ കളിക്കുന്ന ജയസൂര്യ-രഞ്ജിത് ശങ്കര്‍ ഴോണര്‍ സിനിമ!

  |

  Rating:
  2.5/5

  കൊവിഡ് പ്രതിസന്ധി മലയാള സിനിമയെ ഒടിടിയിലേക്ക് എത്തിച്ചിരിക്കുന്ന കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിന് വേണ്ടി തയ്യാറാക്കിയൊരു കൊവിഡ് കാല സിനിമയാണ് സണ്ണി. നിരവധി ഹിറ്റുകള്‍ ഒരുക്കിയ ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ നിന്നുമുള്ള ഏറ്റവും പുതിയ സിനിമ. ഏറിയ പങ്കും ഒരു കഥാപാത്രം മാത്രമുള്ള പരീക്ഷണ ചിത്രമാണ് സണ്ണി. കൊവിഡ് പോലൊരു പ്രതിസന്ധിയെ പോലും ക്രിയേറ്റിവായി മറി കടക്കാനുള്ള മലയാള സിനിമയുടെ ശ്രമങ്ങളുടെ ഭാഗമാണ് സണ്ണി പോലൊരു ചിത്രവും. അതൊരു തംപ്‌സ് അപ്പ് അര്‍ഹിക്കുന്നു.

  പുതിയ ലുക്കിൽ നടി സംയുക്ത മേനോൻ, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

  സിനിമയിലേക്ക് വരുമ്പോള്‍, സണ്ണി ആ പേരു പോലെ തന്നെ സണ്ണിയുടെ കഥയാണ്. പക്ഷെ സണ്ണിയുടെ മാത്രം കഥയല്ല. ദാമ്പത്യ ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് സണ്ണി. കൊവിഡ് കാലത്ത് ഗള്‍ഫിലെ ജോലിയെല്ലാം നിര്‍ത്തി സണ്ണി നാട്ടിലേക്ക് എത്തുകയാണ്. നാട്ടിലെത്തിയ സണ്ണി തന്റെ ക്വാറന്റൈന്‍ കാലം ചെലവിടാന്‍ തിരഞ്ഞെടുക്കുന്നത് ഗ്രാന്റ് ഹയാത്ത് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്യൂട്ട് റൂമാണ്. സണ്ണിയുടെ ഈ ക്വാറന്റൈന്‍ കാലമാണ് ചിത്രം അവതരിപ്പിക്കുന്നത്.

  കൊവിഡിനെ നേരിടാന്‍ നാട് സാമൂഹിക അകലവും കൊവിഡ് പ്രൊട്ടോക്കോളും പാലിക്കുന്ന കാലത്ത് നാട്ടിലെത്തുകയാണ് സണ്ണി. തന്റെ ജീവിതം തന്നെ എസൊലേഷനിലാക്കിയവനാണ് സണ്ണി. വിളിച്ച് സംസാരിക്കാന്‍ അടുത്ത സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമില്ല സണ്ണിയ്ക്ക്, കോഴി എന്ന ബാല്യകാല സുഹൃത്തല്ലാതെ. അവനോടും തന്റെ മനസിലുള്ളതെല്ലാം തുറന്നു പറയാന്‍ സണ്ണിയ്ക്ക് സാധിക്കുന്നില്ല. തന്റെ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഓടിയൊളിച്ചു കൊണ്ടിരിക്കുകയാണ് സണ്ണി. അകത്തും പുറത്തും സാമൂഹിക അകലം പാലിക്കുന്നവന്‍. ഇങ്ങനെയുള്ള സണ്ണിയുടെ ജീവിതത്തില്‍ ഈ ക്വാറന്റൈന്‍ കാലവും ഈ സമയത്ത് ഉടലെടുക്കുന്ന ചില ബന്ധങ്ങളും എങ്ങനെയാണ് ഭൂതകാലത്തില്‍ നിന്നും സണ്ണിയെ മോചിപ്പിക്കുന്നതെന്നാണ് ചിത്രം പറയുന്നത്.

  സണ്ണി ഒരു ഗംഭീര സിനിമയാണോ എന്ന് ചോദിച്ചാല്‍ അല്ല. എന്നാല്‍ സണ്ണി ഒരു മോശം സിനിമയുമല്ല. സേഫ് സിനിമ എന്നാണ് സണ്ണിയെ വിശേഷിപ്പിക്കാനാവുക. ജയസൂര്യയും രഞ്ജിത് ശങ്കറും തങ്ങളുടെ മുന്‍ സിനിമകളെ പോലെ തന്നെ സേഫ് ആയൊരു സിനിമയാണ് സണ്ണിയിലൂടെ ഒരുക്കിയിരിക്കുന്നത്. സണ്ണിയായി ജയസൂര്യ എത്തുമ്പോള്‍ ശബ്ദസാന്നിധ്യത്തിലൂടെ അജു വര്‍ഗ്ഗീസും ഇന്നസെന്റും വിജയരാഘവനും മംമ്ത മോഹന്‍ദാസും വിജയ് ബാബുവും ശിവദയും ശ്രിതയുമെത്തുന്നു.

  ഒരു കഥാപാത്രത്തില്‍ തന്നെ കറങ്ങുന്ന സിനിമ എന്ന നിലയില്‍ ജയസൂര്യ തന്നെയാണ് സിനിമയെ നയിക്കുന്നത്. തന്റെ കഥാപാത്രത്തെ മോശമാകാതെ ജയസൂര്യ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇടയ്‌ക്കൊക്കെ ജയസൂര്യ ജയസൂര്യയായി തന്നെ നിലനില്‍ക്കുകയും പൂര്‍ണമായും സണ്ണിയാകാന്‍ സാധിക്കാതെ വരുന്നതായും മുന്‍ കഥാപാത്രങ്ങളുടെ രീതികള്‍ സണ്ണിയും തുടരുന്നതും കാണാം. സണ്ണിയ്ക്ക് വെല്ലുവിളിയാകുന്നത് രഞ്ജിത് ശങ്കര്‍-ജയസൂര്യ ഴോണര്‍ സിനിമകളുടെ സ്ഥിരം ഫോര്‍മുലയാണ്. ചിത്രം തുടങ്ങുമ്പോള്‍ തന്നെ എവിടെ ചെന്നായിരിക്കും ഇത് അവസാനിക്കുക എന്ന് മാത്രമല്ല, കഥാപാത്രത്തിനുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളും ജയസൂര്യയുടെ പ്രകടനം പോലും ഈ ഫോര്‍മുല സിനിമകളിലൂടെ നേരത്തെ തന്നെ പരിചിതവും പ്രവചനീയവുമാണ്.

  Sunny Official Teaser Reaction | Jayasurya | Ranjith Sankar | Dreams N Beyond

  കൊവിഡ് കാലത്ത് മാത്രമല്ല, എല്ലായിപ്പോഴും സെല്‍ഫ് കെയര്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അത്തരത്തിലൊരു തെറാപ്പി സെഷനായി മാറുന്ന സിനിമ അതിന്റെ പ്രിമൈസില്‍ നിന്നും വളരുന്നില്ല. പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുമ്പോഴും അവയെ സമീപിക്കുന്ന രീതിയില്‍ സ്വീകരിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് പോകുന്ന സിനിമ അത്തരത്തിലൊരു ഇംപാക്ട് പ്രേക്ഷകരില്‍ സൃഷ്ടിക്കാതെ കടന്നു പോകുന്നു. ജയസൂര്യയും രഞ്ജിത് ശങ്കറും മുമ്പും കൈകോര്‍ത്ത സിനിമകളിലും വളരെ പ്രസ്‌കതമായ ടോപ്പിക്കുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അവയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂട്ടാക്കാതെ ഉപരിപ്ലവമായി കഥ പറഞ്ഞ്, സേഫ് സോണില്‍ തന്നെ നില്‍ക്കാനാണ് ശ്രമിച്ചിട്ടുണ്ട്. ഈ സേഫ് സോണില്‍ തന്നെയാണ് സണ്ണിയും നില്‍ക്കുന്നത്.

  Also Read: ഐശ്വര്യയും ഷാരൂഖ് ഖാനും തമ്മിൽ തെറ്റാനുള്ള കാരണം, ആരാധകരെ ഞെട്ടിച്ച താരങ്ങളുടെ പിണക്കങ്ങൾ

  ചിത്രത്തില്‍ സണ്ണിയുടെ അവസ്ഥയിലൊരു പരിഹാരമായൊരു ചെടി കൊണ്ടു വരുന്നത്. ആ ചെടിയിലൂടെ സണ്ണിയില്‍ പ്രതീക്ഷയുടെ തളിരുകള്‍ ഇടുക എന്നതായിരുന്നു മെറ്റര്‍ഫെറിക്കല്‍ ഉദ്ദേശം. എന്നാല്‍ അത് കൃത്യമായി കണ്‍വേ ചെയ്യാനോ വേണ്ട വിധത്തില്‍ ഉപയോഗിക്കാനോ സാധിക്കുന്നില്ല. സമാനമായ രീതിയില്‍ സണ്ണിയ്‌ക്കൊരു ആശ്വാസമായി കടന്നു വരുന്ന അതിഥിയുടെ സാന്നിധ്യവും യാതൊരു ഇംപ്കാടില്ലാതെ കടന്നു പോവുകയാണ്. നായകന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടു വരുന്ന ഓവര്‍ സ്മാര്‍ട്ടായ പെണ്‍കുട്ടി എന്ന ക്ലീഷേ കഥാപാത്ര സൃഷ്ടിയായും അതിഥി മാറുന്നു.

  തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും കഥാപാത്രത്തിന്റെ ആര്‍ക്കിലെ ആഴമില്ലായ്മയുമാണ് സണ്ണിയുടെ അടിസ്ഥാന പ്രശ്‌നം. ഒരു പരീക്ഷണമെന്ന നിലയില്‍ ധീരമായൊരു പ്രീമൈസിന് കൈ കൊടുക്കുമ്പോഴും രഞ്ജിത് ശങ്കറും ജയസൂര്യയും അതിനപ്പുറത്തേക്ക് തങ്ങളുടെ സേഫ് സോണിന് പുറത്ത് കടക്കാനോ ആ സേഫ് സോണിനെ വെല്ലുവിളിക്കാനോ തയ്യാറാകുന്നില്ല. സിനിമയുടെ ക്ലൈമാക്‌സും ഒട്ടും തൃപ്തികരമാകാത്ത ഒന്നാകുന്നു. ഇതായിരിക്കും സംഭവിക്കുക എന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്ന കാഴ്ചക്കാരെ ഒന്ന് വെല്ലുവിളിക്കാന്‍ പോലും സിനിമ തയ്യാറാകുന്നില്ല. പ്രവചീനയത മാത്രമല്ല, അതുവരെ ആ കഥാപാത്രം പറഞ്ഞതില്‍ നിന്നും അവിടേക്കുള്ള മാറ്റം ഒട്ടും കണ്‍വിന്‍സിംഗ് ആയും അനുഭവപ്പെടുന്നില്ല.

  ഒരു കഥാപാത്രം മാത്രമുള്ളതിനാല്‍ തന്നെ ചിത്രത്തില്‍ ലാഗ്ഗിംഗ് അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഇതിനെ മറി കടക്കാന്‍ സണ്ണിയ്ക്ക് സാധിച്ചിട്ടില്ല. അതേസമയം ഛായാഗ്രഹണവും സംഗീതവും സിനിമയോട് നീതിപുലര്‍ത്തുന്നതാണ്. കൊവിഡ് കാലത്തെ ധീരമായൊരു പരീക്ഷണമായിരിക്കുമ്പോഴും, കുറേക്കൂടി സാധ്യതകളുണ്ടായിരുന്ന, സാധ്യതകളെ നഷ്ടപ്പെടുത്തിയ സിനിമയായി മാറുകയാണ് സണ്ണി.

  Read more about: jayasurya
  English summary
  Sunny Movie Review Starring Jayasurya And Directed By Ranjith Sankar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X