»   » ജഗപൊകയായി വിജയ് സേതുപതി ചിത്രം “ജുങ്ക”! - തമിഴ് മൂവി റിവ്യൂ

ജഗപൊകയായി വിജയ് സേതുപതി ചിത്രം “ജുങ്ക”! - തമിഴ് മൂവി റിവ്യൂ

By Sandeep Santosh
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  വിജയ് സേതുപതി ചിത്രം “ജുങ്ക” | Movie Review | filmibeat Malayalam

  Rating:
  3.5/5
  Star Cast: Vijay Sethupathi, Sayyeshaa Saigal, Madonna Sebastian
  Director: Gokul

  ചെറുതും വലുതുമായ വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷക സ്നേഹം നേടിയെടുത്ത 'മക്കൾ സെൽവം’ വിജയ് സേതുപതിയുടെ 'ജുങ്ക’ തീയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. തമിഴ്നാട്ടിന് പുറമെ കേരളത്തിലും നിരവധി ആരാധകരെ നേടി തരംഗമായി മാറിയ താരത്തിന്റെ പുതുചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജൂലൈ 27 വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രത്തിന്റെ റിവ്യൂയിലേക്ക്…

  റേറ്റിംഗ് : 6.5/10

  ‘ജുങ്ക' എന്ന ചിത്രത്തിൽ ജുങ്ക എന്ന ഡോണായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ ജയിലിൽ കിടക്കുന്ന ജുങ്ക എന്ന ഡോണിനെ എൻകൗണ്ടറിലൂടെ കൊല്ലാൻ പൊലീസ് ഉദ്യോഗസ്ഥനെ സീനിയർ ഏൽപ്പിക്കുമ്പോൾ നമ്മൾ മനസ്സിൽ കണക്ക്കൂടുന്ന ഒരു ഡോണിന്റെ ജീവിതമുണ്ട്, അനവധി ചിത്രങ്ങളിലൂടെ കണ്ട് പരിചയിച്ച ചില കാര്യങ്ങൾ. എന്നാൽ ഇവിടെ സ്ഥിതി വളരെ വ്യത്യസ്ഥമാണ്.

  ഡാർക്ക് കോമഡിലൊരുക്കിയ ഒരു മാഫിയ ചിത്രമാണ് ജുങ്ക. ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം സയേഷ സൈഗാൾ, മഡോണ സെബാസ്റ്റ്യൻ, യോഗി ബാബു, സുരേഷ് ചന്ദ്ര മേനോൻ, തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

  എ ആൻഡ് പി ഗ്രൂപ്പ്സ് എന്ന ബാനറിനൊപ്പം വിജയ് സേതുപതി പ്രൊഡക്ഷൻസ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം-സംവിധാനം എന്നിവ ഗോകുൽ നിർവ്വഹിച്ചിരിക്കുന്നു.

  ഒരേ സമയം സ്പൂഫായും മാസ്സായും പോകുന്ന കഥ:

  ജുങ്കയുടെ അച്ഛന്റയും, മുത്തച്ഛന്റേയും കഥ ഫ്ലാഷ് ബാക്കായി പറയുന്നതടക്കം ചില സ്ഥലങ്ങളിൽ തികച്ചും സ്പൂഫായി തോന്നുന്ന രംഗങ്ങളും,സ്ഥിരം തമിഴ് ചിത്രങ്ങളിൽ കണ്ടുവരുന്ന തരം കോമഡികളും, ഇടയ്ക്ക് മാസ്സ് ഡയലോഗുകളും, ആക്ഷനും, ചേയ്സിംഗും, റൊമാൻസും എല്ലാം മാറി മാറി കടത്തിവിട്ടുകൊണ്ടാണ് ഗോകുൽ തന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്.

  കഥ ആരംഭിക്കുമ്പോൾ ജുങ്ക (വിജയ് സേതുപതി) എന്ന കേന്ദ്ര കഥാപാത്രം ഒരു ബസ് കണ്ടക്ടറാണ്.

  തന്റെ അമ്മയ്ക്കും, മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന ജുങ്ക ഒരിക്കൽ തന്റെ അച്ഛനും മുത്തച്ഛനും ചെന്നൈയിലെ ഡോണുകൾ ആയിരുന്നു എന്ന് അറിയുന്നു.

  ജുങ്കയുടെ അച്ഛൻ ഡോൺ രങ്കയും, മുത്തച്ഛൻ ഡോൺ ലിങ്കയും(ഈ വേഷങ്ങളിലും വിജയ് സേതുപതി തന്നെ)തങ്ങളുടെ സ്റ്റൈലൻ ജീവിതത്താൽ കിട്ടുന്ന പൈസയിലധികം ചിലവാക്കുന്നവരായിരുന്നു അതിനാൽ തന്നെ അവരുടെ സമ്പാദ്യങ്ങൾ ഒന്നൊന്നായി നഷ്ട്ടപ്പെട്ടു. ഒടുവിൽ അവർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന സിനിമ തീയറ്ററും കുമാരസ്വാമി ചെട്ടിയാർ (സുരേഷ് ചന്ദ്ര മേനോൻ) എന്നയാളുടെ പേരിലായി.

  അമ്മയിൽ നിന്ന് ഇക്കാര്യങ്ങൾ അറിഞ്ഞ ജുങ്ക താനും അറിയപ്പെടുന്ന ഒരു ഡോൺ ആകുമെന്നും, കിട്ടുന്ന പണം അധികം ചിലവാക്കാതെ ചേർത്ത് വച്ച് പഴയ തീയറ്റർ തിരികെ വാങ്ങുമെന്നും പ്രതിജ്ഞയെടുത്തു.

  ചെന്നൈയിൽ കൂട്ടുകാർക്കൊപ്പം ചെറുതും വലുതുമായ ക്വട്ടേഷനുകൾ ഏറ്റെടുത്തും നിറയെ പിശുക്കിയും പതിയെ അയാൾ ഒരുകോടി രൂപ സമ്പാതിച്ച ശേഷം ചെട്ടിയാരിൽ നിന്നും തീയറ്റർ തിരികെ മേടിക്കാനെത്തി.

  പക്ഷെ വലിയ ബിസിനസ്സുകാരനായി വളർന്ന ചെട്ടിയാർക്ക് അതൊരു മോഹവില ആയിരുന്നില്ല. അയാൾ ജുങ്കയെ പരിഹസിച്ച് പറഞ്ഞയക്കുകയാണ് ചെയ്തത്.

  ചെട്ടിയാരിൽ നിന്നും ഏതുവിധത്തിലും തീയറ്റർ സ്വന്തമാക്കണം എന്ന് ചിന്തിച്ച ജുങ്ക പാരീസിലുള്ള ചെട്ടിയാരുടെ മകൾ യാഴിനിയെ (സയേഷ) തട്ടിക്കൊണ്ട് പോകണം എന്ന തീരുമാനമെടുത്തു.

  യോ യോ എന്ന് പേരുള്ള സുഹൃത്തുമായി (യോഗി ബാബു) അങ്ങനെ ജുങ്ക പാരീസിൽ എത്തുന്നു.

  ജുങ്കയ്ക്ക് മുമ്പെ യാഴിനിയെ ഇറ്റാലിയൻ മാഫിയ തട്ടിക്കൊണ്ട് പോയി, തുടർന്ന് മറ്റ് വഴിയില്ലാതെ ചെട്ടിയാരോട് യാഴിനിയെ താനാണ് കടത്തിയതെന്ന് പറഞ്ഞ് ജുങ്ക തീയറ്റർ തിരികെ തന്റെ അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡീൽ സംസാരിച്ചു.

  ഫ്രഞ്ച് പോലീസും കൂടി പിന്നാലെ കൂടുമ്പോൾ താൻ അകപ്പെട്ട ഊരാക്കുടുക്കിൽ നിന്നും ജുങ്കക്ക് രക്ഷപെട്ട് തീയറ്റർ സ്വന്തമാക്കാൻ കഴിയുമോ എന്നതാണ് ചിത്രത്തിൽ പിന്നീട് കാണാനുള്ളത്.

  വളരെ മോശം തിരക്കഥ :


  ചിത്രത്തിന് പൊതുവായി ഒരു സ്വഭാവം ഇല്ല. ക്ലീഷെ ടൈപ്പ് കഥ അത് പരിഹാസ രൂപേണ കാണിച്ച് തുടങ്ങുന്ന ചിത്രം ഇടക്ക് ആക്ഷൻ ത്രില്ലറായി മാറുന്നു.

  ശരിയായ ട്രാക്കിലേക്ക് ചിത്രത്തെ എത്തിക്കുന്നതിലും വളരെ പ്രയാസപ്പെട്ട് തട്ടിക്കൂട്ടിയതായാണ് കാണാനായത്‌.

  ജുങ്കയുടെ ആദ്യ കാമുകിയായ തെലുങ്ക് പെൺകുട്ടിയുടെ വേഷത്തിലെത്തിയ മഡോണ സെബാസ്റ്റ്യൻ സത്യത്തിൽ ചിത്രത്തിലൊരു അധികപ്പറ്റായിരുന്നു. കഥയിൽ ഒട്ടും പ്രാധാന്യമില്ലാത്തതും, പ്രേക്ഷകരെ എന്റർടെയിൻമെന്റ് ചെയ്യിക്കാൻ കഴിയാത്തതുമായ ഇത്തരം ചില രംഗങ്ങൾ തുടക്കത്തിൽ തിരുകി കയറ്റിയത് ആദ്യമെ രസചരട് പൊട്ടിക്കുന്നു.

  ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും ചിത്രത്തിൽ വളരെ ഇന്ററസ്റ്റിംഗായ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

  സംവിധായകൻ വളരെ ലാഘവത്തോട് കൂടിയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

  കഥയുടെ കാര്യം അങ്ങനെയൊക്കെ ആണെങ്കിലും രണ്ടാം പകുതിയിൽ ഫ്രാൻസിലെ പാരീസിൽ ചിത്രീകരിച്ച രംഗങ്ങൾ സിനിമയെ കണ്ടിരിക്കാവുന്ന നിലയിലേക്ക് ഉയർത്തുന്നുണ്ടെങ്കിലും ചിത്രം അവസാനിപ്പിക്കുന്ന ടെയിൽ എൻഡ് ഭാഗവും പ്രേക്ഷകരെ വിഡ്ഢികളാക്കും വിധത്തിലാണ് സംവിധായകൻ തയ്യാറാക്കിയത് എന്നതിനാൻ ചിത്രം വീണ്ടും പഴയ നിലവാരത്തിലേക്ക് കൂപ്പുകുത്തി എന്ന് പറയാതെ നിവർത്തിയില്ല.

  പശ്ചാത്തല സംഗീതം ശരാശരിയായി നിന്നപ്പോൾ ചിത്രത്തിലെ ഗാനങ്ങളിൽ ആസ്വാദനയോഗ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

  വിജയ് സേതുപതിക്ക് താങ്ങാനാകുമോ?

  തീർച്ചയായും.!

  സിനിമയെ അറുബോറൻ എന്ന നിലയിൽ നിന്നും എടുത്തുയർത്തി സ്വന്തം ചുമലിലേറ്റി തന്നെ ഇഷ്ട്ടപ്പെടുന്നവർക്കെങ്കിലും നന്നായി ഇഷ്ട്ടപ്പെടുന്ന പാകത്തിലാക്കിയിട്ടുണ്ട് മക്കൾ സെൽവം.

  തന്റെ കഴിവുകൊണ്ടും എളിമകൊണ്ടും വലിയ ആരാധക പിന്തുണ നേടിയതിനാൽ താരത്തിന്റെ ഒരു ശരാശരി ചിത്രത്തിനും നല്ല വിജയം നേടാൻ കഴിയുന്ന അവസ്ഥയാണുള്ളത്. പക്ഷെ സാധാരണക്കാരന്റെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം തുടർച്ചയായി ഇത്തരം വേഷങ്ങൾ അവതരിപ്പിച്ചാൽ അത് നടന് ദോഷം ചെയ്യും എന്നതിൽ സംശയമില്ല.

  ചിത്രത്തിന്റെ പോസിറ്റീവ് പോയിന്റ്സ്:

  എല്ലാറ്റിലുമധികം വിജയ് സേതുപതിയുടെ സാനിധ്യമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. തുടക്കം മുതൽ അവസാനം വരെ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന നടന്റെ പവർഫുൾ പെർഫോമൻസാണ് സിനിമയെ മുന്നോട്ട് നയിച്ചത്‌.

  യോഗി ബാബുവും, വിജയ് സേതുപതിയും തമ്മിലുള്ള കോംബിനേഷൻ സീനുകളെല്ലാം പ്രേക്ഷകർ ആസ്വദിക്കും എന്നതിൽ തർക്കമില്ല, പ്രത്യേകിച്ച് പാരീസിൽ എത്തുന്നതിന് ശേഷമുള്ള രംഗങ്ങൾ. സംഘടന രംഗങ്ങളും, ചേയ്സിംഗ് രംഗങ്ങളും ചിത്രത്തിന് ഒരു പരിധിവരെ ഗുണം ചെയ്തിട്ടുണ്ട്.

  ചുരുക്കത്തിൽ:

  നിങ്ങൾ വിജയ് സേതുപതിയുടെ കട്ട ഫാൻ ആണെങ്കിൽ ചിത്രം കണ്ടിരിക്കണം, നടന്റെ പെർഫോമൻസ് മാത്രമല്ല ഗെറ്റപ്പും വളരെ ആകർഷണീയമാണ്.

  യുക്തിയോ അല്ലെങ്കിൽ ശക്തമായ കഥയോ നോക്കി മാത്രം സിനിമയെ വിലയിരുത്തുന്നവർ തീയറ്ററിന്റെ ഏഴയലത്ത് പോലും പോകേണ്ടതില്ല.

  ഒഴിവുസമയത്ത് അമിതമായി ഒന്നും പ്രതീക്ഷിക്കാതെ കാണാൻ ശ്രമിച്ചാൽ അത്ര നിരാശ നൽകാത്ത ഒരു ചിത്രമാണ് ജുങ്ക, ഒരു മുഴുനീള വിജയ് സേതുപതി എന്റർടെയ്നർ.

  English summary
  Vijay sethupathis Tamil movie Junga review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more