For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം നാട്ടില്‍ ഫ്‌ളെക്‌സ് വെച്ചു; ഒരിക്കല്‍ ഇളഭ്യനായി പോയ പയ്യന്റെ സ്വപ്‌നമായിരുന്നെന്ന് സീരിയൽ നടൻ ആനന്ദ്

  |

  കുടുംബവിളക്ക് സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധേയരാണ്. പരമ്പരയിലെ ഡോക്ടര്‍ അനിരുദ്ധിനെ അവതരിപ്പിക്കുന്ന നടനാണ് ആനന്ദ് നാരായണന്‍. തുടക്കത്തില്‍ നെഗറ്റീവ് ഷേഡുള്ള റോളായിരുന്നു അനിരുദ്ധിന്റേത്. എന്നാലിപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായി അനിരുദ്ധ് മാറിയിരിക്കുകയാണ്. ഇതിലൂടെ ആനന്ദിനും വലിയൊരു വിഭാഗം ആരാധകരെ ലഭിച്ചു.

  സീരിയലില്‍ അഭിനയിക്കുന്നതിന് പുറമേ മറ്റ് മേഖലകൡും നടന്‍ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ രസകരമായ ചാറ്റ് ഷോ യും ആനന്ദ് നടത്താറുണ്ട്. എന്നാല്‍ തന്റെ നാട്ടില്‍ ആദ്യമായി ഒരു ഫ്‌ളെക്‌സ് വച്ചതിന്റെ സന്തോഷമാണ് ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ ആനന്ദ് പറയുന്നത്. ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്താല്‍ എല്ലാം നടക്കുമെന്നാണ് നടന്റെ അഭിപ്രായം. വിശദമായി വായിക്കാം..

  'ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷോര്‍ട്ട് ഫിലിമുകളുടെ പോസ്റ്റര്‍ പോലും ഇറങ്ങാത്ത കാലത്ത് വിരലില്‍ എണ്ണാവുന്ന ഷോര്‍ട്ട് ഫിലിമുകള്‍ മാത്രം സംവിധാനം ചെയ്ത പയ്യന് ഒരു മോഹം. സ്വന്തം നാട്ടില്‍ സിനിമയുടെ പോലെ ഒരു ഫ്‌ളെക്‌സ് വെക്കണമെന്ന്. പക്ഷെ പണം അതിനു ഒരു വലിയ തടസ്സമായിരുന്നു. എങ്കിലും നാട്ടിലെ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു സ്ഥലത്ത് തന്റെ ഷോര്‍ട്ട് ഫിലിമിന്റെ ഫ്‌ളെക്‌സ് വെക്കുന്നതിന് ആ സ്ഥലത്തിന്റെയും ബോര്‍ഡിന്റെയും ഉടമയോട് ചോദിച്ചു.

  Also Read: ഏറ്റവും സെക്‌സിയായിട്ടുള്ള വേഷം സാരിയാണ്, ദാമ്പത്യ ജീവിതത്തിലെ പ്രധാന ചോദ്യോത്തരങ്ങളുമായി ജീവയും അപര്‍ണയും

  പക്ഷെ അന്ന് ആ ചോദിച്ച പയ്യനെ ആര്‍ക്കും അറിയില്ല. അവന്റെ ഷോര്‍ട്ട് ഫിലിം പോലും ആരും കണ്ടിട്ടില്ല. പുള്ളിക്ക് അന്ന് അതൊരു തമാശയായി തോന്നി. അന്ന് ഷോര്‍ട്ട് ഫിലിമിന്റെ ഫ്‌ളെക്‌സ് അവിടെ വെക്കാന്‍ സമ്മതിച്ചില്ല. വര്‍ഷങ്ങള്‍ കടന്നു പോയി.

  ആ വലിയ ആഗ്രഹം മനസ്സില്‍ ഒതുക്കി വെച്ച് ആ പയ്യന്‍ തന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേ ഇരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ ഒരിക്കല്‍ കൂടി അവിടെ ഒരു ഫ്‌ളെക്‌സ് വെയ്ക്കുന്ന കാര്യത്തിനായി പുള്ളിയോട് സംസാരിച്ചു.

  Also Read: ആദ്യമായി സ്റ്റുഡിയോയില്‍ നിന്നും ഗെറ്റ് ഔട്ടാക്കി; ഇന്നും മനസില്‍ ആ ചമ്മലുണ്ടെന്ന് ജി വേണുഗോപാല്‍

  അന്നത്തെ വിസമ്മതം ഇന്ന് പൂര്‍ണ്ണ സമ്മതമായി മാറി. കാരണം കളര്‍മീന്‍ മീഡിയ എന്ന ചാനല്‍ വരെ എത്തിയിരുന്നു ആ പഴയ പയ്യന്റെ ഓട്ടം. 20 ലക്ഷത്തില്‍ അധികം പേര് കാണുന്ന ഒരു യൂട്യൂബ് ചാനല്‍ സംവിധായകന് ഇനി ആഗ്രഹിച്ചൂടെ തന്റെ ഷോര്‍ട്ട് ഫിലിമിന്റെ ഫ്‌ളെക്‌സ് ഒരു സിനിമ പോലെ വെക്കാന്‍.

  Also Read: എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും; 11 മാസം തികയുമ്പോള്‍ വീട്ടില്‍ കുഞ്ഞുണ്ടാവുന്ന കാലത്തെ കുറിച്ച് നടി ഷീല

  ഒരിക്കല്‍ പോയി ചോദിച്ചു ഇളിഭ്യനായി വന്ന ആ പയ്യന്‍ ഇന്ന് തന്റെ സ്വന്തം നാട്ടില്‍ അഭിമാനത്തോടെ ഒരു ഫ്‌ളെക്‌സ് വെച്ചു. ദൈവം അങ്ങനെയാണ്. കുറച്ചു വൈകിയായാണേലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അതിനു വേണ്ടി പ്രയത്‌നിച്ചാല്‍ സാധിച്ചു തരും..' ആനന്ദ് നാരായണന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

  ആനന്ദ് നാരായണന്‍ പ്രധാനപ്പെട്ട റോളിലെത്തുന്ന ഷോര്‍ട്ട് ഫിലിമാണ് കളിവഞ്ചി. ആഴ്ചകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന് യൂട്യൂബില്‍ നിന്നും വലിയ സ്വീകണമാണ് ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ചിത്രം കണ്ടത്. ഇതിന്റെ ഫ്‌ളെക്‌സാണ് നാട്ടില്‍ പതിപ്പിച്ചിരിക്കുന്നത്.

  English summary
  Kudumbavilakku Serial Fame Anand Narayan About His Movie Flex Board
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X