twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെന്നൈയുടെ സായാഹ്നങ്ങള്‍ക്ക് കരോക്കെയുടെ വേഗം പകര്‍ന്ന് ചിലര്‍..

    |

    ടി നഗറിലെ ശ്രീ പിടി ഹാളിലെ സദസ് വ്യത്യസ്തമായൊരു സംഗീത വിരുന്നിനാണ് സാക്ഷ്യം വഹിച്ചത്. വൈവിധ്യം നിറഞ്ഞ സംഗീതം ഈ ജനതയ്ക്ക് പുതുമയല്ല. ഇവരുടെ ആത്മാവിലുള്ളതാണ് സംഗീതം. പക്ഷെ കേള്‍വിക്കാര്‍ക്ക് ഈ വൈകുന്നേരം തീര്‍ത്തും പുതുമയുടേതായിരുന്നു. ആര്‍പ്പുവിളികളും കയ്യടികളും വിസിലടിയുമെല്ലാം നിറഞ്ഞു നിന്നു.

    ഓര്‍ഗസ്ട്ര പാട്ടുകാര്‍ക്കൊപ്പം എന്നതിനേക്കാള്‍ പാട്ടുകാര്‍ ഓര്‍ഗസ്ട്രയ്‌ക്കൊപ്പം പാടിയ വേദിയായിരുന്നു അത്.കാരണം അവിടെ ഓര്‍ഗസ്ട്രയുണ്ടായിരുന്നില്ല. കരോക്കയിലാണ് പാട്ടുകാര്‍ പാടിയത്.

    GD Sharma

    നമ്മളില്‍ പലരും നമ്മളുടെ വീടിന്റെ നാല് ചുവരിനുള്ളില്‍ കരോക്കയില്‍ പാടിയിട്ടുണ്ടാകും. ചിലപ്പോള്‍ ചില ചെറിയ പരിപാടികളിലും. പക്ഷെ ഒരു നിറഞ്ഞ സദസിന് മുന്നില്‍ കരോക്കയ്‌ക്കൊപ്പം പാടുക എന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരിക്കും. ജിഡി ശര്‍മ നയിക്കുന്ന ഗീത് ഗട്ട ചല്‍ എന്ന സംഘം ചെയ്തതും അതായിരുന്നു.

    ഹോബിയായും പരീക്ഷണവുമായി ആരംഭിച്ചത് ഇന്നൊരു കരിയര്‍ ആക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. ചെന്നൈയില്‍ തരംഗം തന്നെ തീര്‍ത്തിരിക്കുകയാണ് സംഘം. ''ഇത്രത്തോളം പ്രശസ്തി നേടാനാകുമെന്നോ ഇത്രയും വേദികളില്‍ പാടാന്‍ സാധിക്കുമെന്നോ ഞങ്ങള്‍ കരുതിയിരുന്നില്ല'' എന്നാണ് ശര്‍മ തന്നെ പറയുന്നത്. പാട്ടിന് പുറമെ റാലിയിലും താല്‍പര്യമുള്ള വ്യക്തിയും ലോകത്തിന്റെ പല കോണിലുമെത്തി മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് ശര്‍മ.

    ഒരു ഓര്‍ഗസ്ട്ര ടീമുണ്ടെങ്കില്‍ അവര്‍ നമ്മളെ രീതിയ്ക്ക് അനുസരിച്ച് വായിച്ചോളും പക്ഷെ കരോക്കെ ആകുമ്പോള്‍ പശ്ചാത്തല സംഗീതത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടത് നമ്മള്‍ തന്നെയായിരിക്കണം. മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നും പുറത്ത് കടക്കുന്നത് പോലെയാണതെന്നാണ് ശര്‍മ പറയുന്നത്.

    പാടുന്നത് കൂടുതല്‍ അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി പാട്ടുകളാണ്. ചെന്നൈ പോലൊരു നാട്ടില്‍ ഹിന്ദി പാട്ടുകള്‍ സ്വീകരിക്കപെടുന്നുണ്ടെന്നും ശര്‍മ പറയുന്നു. സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെന്നും ശര്‍മ പറയുന്നു.

    Recommended Video

    ജാസ്മിൻ പ്രണയം തുറന്ന് പറഞ്ഞപ്പോൾ എന്ത് തോന്നി, അപർണ പറയുന്നു #aparnamulberry #Biggbossmalayalam

    '' സംഗീതവും സിനിമയുമെല്ലാം വളരെയധികം പ്രാദേശീകമായൊരു മാര്‍ക്കറ്റാണ് ചെന്നൈയില്‍. പക്ഷെ ഇതിന് മറ്റുള്ളവര്‍ക്ക് ഇടമില്ലെന്നല്ല. ഞങ്ങള്‍ ഞങ്ങളുടെ ഇടം കണ്ടെത്തി. നല്ല സദസിനെയാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും ശര്‍മ പറയുന്നു. ലൈഫ് ഓഫ് പൈ താരം സൂരജ് ശര്‍മയുടെ അമ്മാവന്‍ കൂടിയാണ് ശര്‍മ.

    Read more about: songs
    English summary
    GD Sharma Leads An Unusual Karaoke Band In Chennai And Gaining Their Audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X