twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രവീന്ദ്രനെ മാസറ്ററായി കാണുന്നില്ല, സംഗീതത്തെ സങ്കീര്‍ണമാക്കി; തുറന്നടിച്ച് പി ജയചന്ദ്രന്‍

    |

    മലയാളം കണ്ട ഏറ്റവും ജനപ്രീയരായ സംഗീത സംവിധായകരില്‍ ഒരാളാണ് രവീന്ദ്രന്‍ മാഷ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ മിക്കതും ഇന്നും മലയാളികളുടെ കാതുകളിലും ചുണ്ടുകൡലുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ രവീന്ദ്രന്‍ മാഷിനെക്കുറിച്ച് വിവാദപരമായൊരു പരാമര്‍ശം നടത്തിയിരിക്കുകയാണ് ഗായകന്‍ പി ജയചന്ദ്രന്‍.

    Also Read: മൂന്ന് മാസത്തോളം ഭർത്താവ് ബോണി കപൂറിനോട് മിണ്ടാതെയിരുന്ന ശ്രീദേവി; കാരണമിതാണ്Also Read: മൂന്ന് മാസത്തോളം ഭർത്താവ് ബോണി കപൂറിനോട് മിണ്ടാതെയിരുന്ന ശ്രീദേവി; കാരണമിതാണ്

    രവീന്ദ്രന്‍ മാഷിനെ താന്‍ മാസ്റ്ററായി കണക്കാക്കുന്നില്ലെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഭാവ ഗായകന്‍ എന്ന പേരിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജയചന്ദ്രന്‍. ആ വാക്കുകള്‍ വായിക്കാം വിശദമായി.

    പേരുകളില്‍ രസം കണ്ടെത്തുന്നയാളല്ല

    ഇത്തരത്തിലുള്ള പേരുകളില്‍ രസം കണ്ടെത്തുന്നയാളല്ല ഞാന്‍. ജയചന്ദ്രന്‍ എന്നു തന്നെ വിളിക്കപ്പെടുന്നതാണ് എനിക്കിഷ്ടം. ഞാനൊരു സാധാരണ മനുഷ്യനാണ്. ദൈവാനുഗ്രഹത്താല്‍ ഒരു പിന്നണി ഗായകനായി വളരാന്‍ സാധിച്ചു. സത്യത്തില്‍ ഞാനൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ്. ഭാഗ്യത്തിന് പാടാനുള്ള അവസരം കിട്ടി. നിയോഗം എന്നാണ് ഞാനതിനെ വിൡക്കുന്നത്. അത് വെല്ലുവിളികള്‍ നിറഞ്ഞ കാലമായിരുന്നു. പാടാന്‍ അവസരം കിട്ടണമെങ്കില്‍ റെക്കോര്‍ഡിംഗ് സ്റ്റുഡോയില്‍ പോയി കാത്തു നില്‍ക്കണമായിരുന്നു. പക്ഷെ മഹാന്മാരായ ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എംഎസ് ബാബുരാജ്, എംകെ അര്‍ജുനന്‍ തുടങ്ങിയ മാസ്റ്റര്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്.

    Also Read: 'ദിലീപിന്റെ വളർച്ചയ്ക്ക് കാരണം ഉണ്ട്'; നടനെക്കുറിച്ച് വിനയൻ പറയുന്നുAlso Read: 'ദിലീപിന്റെ വളർച്ചയ്ക്ക് കാരണം ഉണ്ട്'; നടനെക്കുറിച്ച് വിനയൻ പറയുന്നു

    ഏറ്റവും മഹാ

    ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സൈറ്റലുണ്ടായിരുന്നു. ജ ദേവരാജന്‍ ശരിക്കും എന്റെ ഗുരുവും വഴികാട്ടിയുമാണ്. ആ പാട്ടുകളൊക്കെ മനോഹരവും വ്യത്യസ്തവുമായിരുന്നു. ഇന്ന് അതുപോലെയുള്ളവരെ കാണാന്‍ സാധിക്കില്ല. എംഎസ് വിശ്വനാഥന്‍ ആണ് അവരിലെല്ലാം ഏറ്റവും മഹാന്‍. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് അദ്ദേഹം തീര്‍ത്തും വ്യത്യസത്‌നായിരുന്നു. ലോകത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാട്ട് പാടാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്.

    Also Read: 'എന്നോടൊപ്പം വരാൻ ആരും കൂട്ടാക്കിയില്ല, വസ്ത്രമായിരുന്നു അവരുടെ പ്രശ്നം, ഡെയ്നും ടെൻഷനടിച്ചു'; മീനാക്ഷിAlso Read: 'എന്നോടൊപ്പം വരാൻ ആരും കൂട്ടാക്കിയില്ല, വസ്ത്രമായിരുന്നു അവരുടെ പ്രശ്നം, ഡെയ്നും ടെൻഷനടിച്ചു'; മീനാക്ഷി

    ഈ മാസ്റ്റര്‍മാരില്‍ ഏറ്റവും മഹാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത് എന്നായിരുന്നു അടുത്ത ചോദ്യം. അവര്‍ക്ക് ശേഷം മാസ്റ്റര്‍ എന്ന് വിളിക്കാന്‍ സാധിക്കുന്ന ഒരേയാള്‍ ജോണ്‍സന്‍ ആണ്. ജോണ്‍സിന് ശേഷം ഒരാളെ പോലും മാസ്റ്റര്‍ എന്നു വിളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഗായകന്റെ മറുപടി. അപ്പോള്‍ രവീന്ദ്രന്‍ മാസ്റ്ററോ എന്ന് പിന്നാലെ ചോദിച്ചപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്.

    പാട്ടുകള്‍

    അദ്ദേഹത്തെ ഞാന്‍ മഹാനായൊരു സംഗീത സംവിധായകനായി കണക്കാക്കുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകള്‍ അനാവശ്യമായി സങ്കീര്‍ണമാണ്. എന്തിനാണ് സംഗീതത്തെ അത്രത്തോളം സങ്കീര്‍ണമാക്കുന്നത്? അദ്ദേഹത്തിന് മഹാനായ സംഗീത സംവിധായകന്‍ ആകാന്‍ സാധിക്കുമായിരുന്നു, പക്ഷെ പാതിവഴിയില്‍ വഴി തിരിഞ്ഞു പോയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്.

    ഇന്നത്തെ സംഗീത സംവിധായകരില്‍ ബിജിബാലും എം ജയചന്ദ്രനും കൊള്ളാം. മാര്‍ക്കറ്റിന് വേണ്ടത് അറിഞ്ഞ് കൊടുക്കാന്‍ ഗോപി സുന്ദറിന് അറിയാം. മറ്റൊരാളുടേയും പേര് പോലും പറയാന്‍ ്അര്‍ഹതയില്ലെന്നും പി ജയചന്ദ്രന്‍ തുറന്നു പറയുന്നുണ്ട്. യേശുദാസിന്റെ പ്രശസ്തി മൂലം പലര്‍ക്കും അവസരങ്ങള്‍ നഷ്ടമായിരുന്നുവോ എന്ന ചോദ്യത്തിനും ജയചന്ദ്രന്‍ മറുപടി നല്‍കുന്നുണ്ട്.

    വെറും ആരോപണം

    ''അത് വെറും ആരോപണം മാത്രമാണ്. പക്ഷെ, തരംഗിണി സ്റ്റുഡിയോ സ്ഥാപിച്ചത് യേശുദാസിന്റെ ബുദ്ധിയാണ്. മലയാളം മ്യൂസിക് ഇന്‍ഡസ്ട്രി അദ്ദേഹത്തിന് ചുറ്റിനുമായി. പക്ഷെ അദ്ദേഹം ആരുടേയും അവസരം നഷ്ടപ്പെടുത്തിയിട്ടില്ല. ചിലര്‍ അദ്ദേഹത്തെ അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചു. അത് വലിയ മണ്ടത്തരമാണ്. യേശുദാസിനോട് മത്സരിക്കുക സാധ്യമല്ല'' എന്നായിരുന്നു ജയചന്ദ്രന്റെ മറുപടി. തന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ മുഹമ്മദ് റഫിയാണെന്നാണ് അദ്ദേഹം പറയുന്നത്. ഗായിക പി സുശീലയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

    Read more about: p jayachandran
    English summary
    Singer P Jayachandran Says He Doesn't Consider Ravindran Mash As Master
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X