For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മാര്‍ത്ഥതക്ക് മെഡലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ കിട്ടും; ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് സിത്താര

  |

  ഗായിക സിത്താര കൃഷ്ണകുമാറിനെ പോലെ താരത്തിന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മകള്‍ സാവന്‍ ഋതുവിനൊപ്പമുള്ള ചില പാട്ട് വീഡിയോസ് വൈറലാവുന്നത് പതിവാണ്. ഡോക്ടര്‍ കൂടിയായ സിത്താരയുടെ ഭര്‍ത്താവ് സജീഷും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. സിത്താരയ്ക്കൊപ്പം പല പരിപാടികളിലും സജീഷും പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രിയതമന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് സിത്താര കൃഷ്ണ കുമാർ. സോഷ്യൽ മീഡിയ വഴി ഗായിക പങ്കുവെച്ച പോസ്റ്റ് അതിവേഗം വൈറലായി.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  ആത്മാര്‍ഥതയ്ക്ക് മെഡല്‍ ഉണ്ടെങ്കില്‍ അത് സജീഷിന് കൊടുക്കണമെന്നാണ് പോസ്റ്റില്‍ ഗായിക എഴുതിയിരിക്കുന്നത്. ഇതോടെ സിത്താരയുടെ പോസ്റ്റിന് താഴെ സജീഷിന് ജന്മദിന സന്ദേശങ്ങള്‍ അയച്ച് നിരവധി പേരും എത്തി. ഇതിനിടെ പിറന്നാളിനോട് അനുബന്ധിച്ച് താരങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള കഥകളും വീണ്ടും ചര്‍ച്ചയായി.

  ഇതിലോരോ കാലത്തിലും സമയത്തിലും ഓരോരോ മട്ടിലും മാതിരിയിലും ആണ് ഞാന്‍... സങ്കടം, സന്തോഷം, വിഷാദം, ആഹ്ലാദം, അമിതാവേശം മാറി മാറി അങ്ങനെ... അപ്പോഴൊക്കെയും പാറ പോലെ മാറാതെ ഇരിക്കണ ഈ ചങ്ങായി അടിപൊളിയാണ്! ആത്മാര്‍ത്ഥതക്ക് മെഡലുണ്ടെങ്കില്‍ ഗോള്‍ഡ് ഇങ്ങക്ക് തന്നെ! വേണ്ട കാലത്ത്, വേണ്ട നേരത്ത് കൃത്യമായി വന്ന് കൈ തന്നു ഞെട്ടിക്കുന്ന ഈ സുജായിക്കെന്റെ പിറന്നാള്‍ സ്‌നേഹം! നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം വലിയൊരു അനുഗ്രഹമാണ് നിങ്ങള്‍ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സിത്താര പറയുന്നത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോസെല്ലാം ചേര്‍ത്തൊരു കൊളാഷും സിത്താര പങ്കുവെച്ചിരുന്നു.

  ''ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്തും വൈറലായിരുന്നു. സജീഷിന്റെ കോഴ്‌സൊക്കെ കഴിഞ്ഞ് വിവാഹത്തെ കുറിച്ച് ആലോചിക്കേണ്ട സമയം ആയപ്പോഴാണ് സിത്താരയുമായുള്ള വിവാഹാലോചനയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത്. ഇനി കഴിച്ചില്ലെങ്കില്‍ എല്ലാരും പിടിച്ചു കെട്ടിക്കും എന്ന അവസ്ഥയായിരുന്നു. അപ്പോള്‍ അങ്ങനെ ഒരു പ്രൊപ്പോസല്‍ ആയി അച്ഛന്റെ അടുത്താണ് സംസാരിച്ചത് ആദ്യം. സിത്താര കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗ്രാജുവേഷന്‍ ചെയ്യുമ്പോള്‍ യൂണിവേഴ്‌സിറ്റി കലാതിലകം ആയിരുന്നു.

  അന്ന് സജീഷ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും സിന്‍ഡിക്കറ്റ് മെമ്പറും ഒക്കെ ആണ്. ഞങ്ങളുടേത് പ്രണയമാണോ എന്ന് ചോദിച്ചാല്‍ സജീഷ് അതേ എന്നും സിത്താര ഇപ്പോഴും അറേഞ്ച്ഡ് വിവാഹം എന്നേ പറയൂ. സത്യത്തില്‍ പ്രണയം ഞങ്ങള്‍ തുടങ്ങുന്നത് തന്നെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞ സമയത്താണെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ സജീഷും സിത്താരയും വെളിപ്പെടുത്തിയിട്ടുള്ളത്.

  ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ മറ്റൊരു സന്തോഷം; അമ്മായിയമ്മ കൊടുത്ത സര്‍പ്രൈസ് ഇങ്ങനെ- വായിക്കാം

  Recommended Video

  അത് നിഷ്‌കളങ്കതയല്ല, മണ്ടത്തരമാണ് | FilmiBeat Malayalam

  പ്രണയം തുടങ്ങുന്നത് കല്യാണം ഉറപ്പിച്ച ശേഷം ആണ്. അതുകൊണ്ട് പ്രണയം ഉള്‍പ്പെട്ട വിവാഹം എന്ന് പറയാം. ഇതുവരെയും അത് തുടര്‍ന്ന് പോവുകയാണ്. ഇരട്ടി മധുരം എന്ന് പറഞ്ഞ പോലെയാണ് സിത്താര പ്രെഗ്‌നന്റ് ആയ സമയത്ത് സ്റ്റേറ്റ് അവാര്‍ഡ് കിട്ടുന്നത്. മകള്‍ക്ക് സാവന്‍ ഋതു എന്ന് പേര് മുന്‍പേ തന്നെ തീരുമാനിച്ചിരുന്നതാണെന്നും താരങ്ങള്‍ പറയുന്നു. നിലവില്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 സീസണ്‍ 2 വിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് സിത്താര.

  ഞാന്‍ ഐശ്വര്യയ്ക്ക് വെല്ലുവിളിയല്ല'; അഭിഷേകുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രിയങ്ക പറഞ്ഞത്‌- വായിക്കാം

  Read more about: sithara സിത്താര
  English summary
  Singer Sithara Can't Stop Praisng Her Husband Dr M Sajish On His Birthday, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X