For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്‍ത്തി കാശിനോടാണ്; പാട്ട് പാടാനെത്തിയ എസ് പി ബിയെ പോലും കരയിപ്പിച്ച ഇളയരാജയെ കുറിച്ച് ശാന്തിവിള ദിനേഷ്

  |

  സിനിമാ താരങ്ങളോ കുറിച്ചോ മറ്റ് പ്രശസ്തരെ കുറിച്ചുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് ശ്രദ്ധേയനായിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേഷ്. യൂട്യൂബ് ചാനലിലൂടെ ദിനേഷ് പങ്കുവെക്കുന്ന ഓരോ വീഡിയോസും വളരെ വേഗമാണ് വൈറലാവാറുള്ളത്. ഏറ്റവും പുതിയതായി സംഗീതത്തെ കുറിച്ചും ഗായകരെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

  സീറോ സൈസിലൊരു മാറ്റവുമില്ല, ബോളിവുഡ് സുന്ദരി കത്രീന കൈഫിൻ്റെ സിംപിൾ സ്റ്റൈലിള്ളു ചിത്രങ്ങൾ കാണാം

  ചില വേദികളില്‍ പാട്ട് പാടാന്‍ തയ്യാറായി വരുന്നവര്‍ക്ക് കോപ്പിറൈറ്റ് പ്രശ്‌നം പറയുന്നതിനെ കുറിച്ചാണ് ഇത്തവണ ശാന്തിവിള ദിനേഷ് തുറന്ന് പറഞ്ഞത്. പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ ചില പ്രവര്‍ത്തികള്‍ അടുത്ത സുഹൃത്തും പ്രമുഖ ഗായകനുമായ എസ് പി ബാലസുബ്രഹ്മണ്യത്തെ പോലും വേദനിപ്പിച്ചിരുന്നതായിട്ടാണ് ദിനേഷ് പറയുന്നത്. അത്തരം സംഭവങ്ങൾ മലയാളത്തിലും നടന്നതായിട്ടും പറയുന്നു വിശദമായി വായിക്കാം...

  ''പാട്ട് മുഴുവനും പാടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തരണം എന്ന ആവശ്യവുമായി പലരും വന്നിട്ടുണ്ടെന്നാണ് ദിനേഷ് പറയുന്നത്. മാര്‍ക്കോസ് അടക്കം ഓപ്പണ്‍ സ്റ്റേജില്‍ പാടുന്ന എത്ര ഗായകര്‍ക്ക് പാടണമെങ്കില്‍ മുഴുവനായും പണം തരണമെന്ന് പറഞ്ഞ് യേശുദാസിന്റെ മൂത്തമകന്‍ കത്ത് അയക്കുമായിരുന്നു. ആരെങ്കിലും അങ്ങനെ കൊടുത്തിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. യേശുദാസ് ചെയര്‍മാനായി സമം എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചിരുന്നു. മലയാളത്തിലെ ഗായകര്‍ക്ക് വേണ്ടിയുള്ള സംഘടനയായിരുന്നിത്.

  ഈ കൊറോണ കാലത്ത് പാട്ടുകാരില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സമം ഒരു പ്രോഗ്രാം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പേരില്‍ എന്‍കെയും എപ്പോതും എന്ന പ്രോഗ്രാമായിരുന്നു. യേശുദാസ് അടക്കം പലരും വീഡിയോയിലൂടെ പാടി അയച്ച് കൊടുത്തിരുന്നു. ഇന്ത്യയിലെ ഒരുവിധം എല്ലാ ഗായകരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചത്. അതിന്റെ റൈറ്റ് ഒന്നര കോടി രൂപയ്ക്ക് മഴവില്‍ മനോരമയ്ക്ക് കിട്ടി. ഗായകരെല്ലാം ഫ്രീയായി വന്ന് പാടുന്നത് കൊണ്ട് അതില്‍ നിന്നും കിട്ടുന്ന വരുമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിച്ചു.

  അങ്ങനെ അതൊരു വലിയ പരിപാടി പോലെ എല്ലാം റെഡിയാക്കി. സുരേഷ് ഗോപി അടക്കമുള്ളവര്‍ വരെ അതില്‍ പാടുന്നുണ്ടായിരുന്നു. പക്ഷേ ഷോ തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കവേ ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ ഇളയരാജ, അവര്‍ക്കൊരു കത്ത് അയക്കുന്നു. ഈ പ്രോഗ്രാമില്‍ ബാലസുബ്രഹ്മണ്യം പാടി ഞാന്‍ സംഗീതം കൊടുത്ത പാട്ടുകള്‍ എടുക്കുകയാണെങ്കില്‍ ഓരോ പാട്ടിനും മൂന്ന് ലക്ഷം രൂപ വീതം വേണമെന്ന് പറഞ്ഞു. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. അങ്ങനെ മനോരമ അറുപത് ലക്ഷം അദ്ദേഹത്തിന് കൊടുത്തു എന്നാണ് അറിയുന്നത്. നോക്ക് കൂലി വാങ്ങിയത് പോലെയായി പോയത്. അതെനിക്ക് ക്രൂരതയായിട്ടാണ് തോന്നിയതെന്ന് ദിനേഷ് പറയുന്നത്.

  ഇത് പറയുമ്പോള്‍ എസ്പിബിയെ കുറിച്ച് മറ്റൊരു കാര്യം കൂടി പറയാം. ''രണ്ട് വര്‍ഷം മുന്‍പ് എസ്പിബി അമേരിക്കയില്‍ ഒരു പ്രോഗ്രാമിന് പോയി. എസ്പിബിയുടെ എല്ലാ പാട്ടുകളും വന്നിരിക്കുന്നത് ഇളയരാജയുടെ സംഗീതത്തിലാണ്. തുടക്കകാലത്ത് ഇളയരാജയ്ക്ക് സംഗീത ലോകത്തേക്ക് പിടിച്ച് കയറ്റിയ ആളാണ് എസ്പി ബാലസുബ്രഹ്മണ്യം. അങ്ങനെ അമേരിക്കയില്‍ പ്രോഗ്രാമിന് പോയ എസ്പിബിയ്ക്ക് ഇളയരാജയില്‍ നിന്നും ഒരു കത്ത് വരുന്നു. ആ പോഗ്രാം അവതരിപ്പിക്കണമെങ്കില്‍ എത്രയോ ലക്ഷം കൊടുക്കണം. എങ്കില്‍ മാത്രമേ അതിന് സമ്മതിക്കുകയുള്ളു എന്നായിരുന്നു അതില്‍ പറഞ്ഞത്.

  ശരിക്കും എസ്പിബി കരഞ്ഞ് പോയ നിമിഷമായിരുന്നത്. കാരണം അദ്ദേഹത്തിന്റെ അത്രയും ആത്മാര്‍ഥമായ സുഹൃത്താണ്. എടാ ബാലു നീ ആ പ്രോഗ്രാം ചെയ്യുമ്പോള്‍ എനിക്കൂടി എന്തെങ്കിലും വാങ്ങി തരണം എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. അതിന് പകരം ഇങ്ങനെയാണ് അദ്ദേഹം പെരുമാറിയത്. തെരുവിലും പാര്‍ട്ടി യോഗങ്ങളിലും പോയി കൊട്ടി പാടി നടന്നൊരു മനുഷ്യനായിരുന്നു. അയാള് ആയിരക്കണക്കിന് കോടികള്‍ ഉണ്ടാക്കിയ ശേഷവും പണത്തിനോടുള്ള ആര്‍ത്തിയിലാണ്. ആ പ്രോഗ്രാമിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോള്‍ തന്നെ എസ്പിബി ഇളയരാജയുടെ എല്ലാ പാട്ടുകളും മാറ്റി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള മറ്റ് പാട്ടുകള്‍ പാടിയെന്നാണ് അറിയുന്നതെന്നും ദിനേഷ് പറയുന്നു.

  അതേ സമയം ദിനേഷ് പറഞ്ഞതൊക്കെ വാസ്തവമാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ''ദിനേശേട്ടന്‍ പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ്. ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അവകാശം സിനിമയുടെ നിര്‍മ്മാതാവിന് കിട്ടണം. രചയിതാവിനും സംഗീത സംവിധായകനും ഗായകര്‍ക്കും അവര്‍ ചെയ്യുന്ന ജോലിയുടെ കൂലി കൃത്യമായി ലഭിക്കുന്നുണ്ട്. ഈ കോപ്പിറൈറ്റ് കൊണ്ടായിരിക്കാം പണ്ടത്തെപ്പോലെ റോഡിലൂടെ നടക്കുമ്പോഴും ഉത്സവ സ്ഥലങ്ങളിലും ഒന്നും തന്നെ ദാസേട്ടന്റെ പാട്ടുകള്‍ ഇപ്പോള്‍ കേള്‍ക്കാതെ ആവുന്നത്.

  ഇതുപോലെ സിനിമാക്കരെ കുറിച്ച് ഉള്ള സത്യങ്ങള്‍ ഉള്ളത് പോലെ വെട്ടി തുറന്നു പറയുന്ന വേറെ ചാനല്‍ ഇല്ല. എല്ലാവര്‍ക്കും സിനിമാക്കാരുടെ മൂട് തങ്ങാണാണ് ഇഷ്ടം. നിങ്ങള്‍ ഒരു സംഭവം തന്നെയാണെന്നാണ് ദിനേഷിനോട് ചിലര്‍ പറയുന്നത്. ''ഇളയരാജ പ്രതിഭാധനനായ സംഗീത സംവിധായകന്‍ ആണെങ്കിലും ഇന്ന് ഏറ്റവും കൂടുതല്‍ പരക്കെ വിമര്‍ശനം നേരിടുന്ന ആളാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഗംഗൈ അമരന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് ഇളയരാജയെ ആണ്. ഇളയരാജയുടെ ഈ പണത്തിനോടുളള ആര്‍ത്തി യാണ് വിമര്‍ശനത്തിന് പ്രധാന കാരണമെന്നും ചിലര്‍ ആരോപിക്കുന്നു.

  ഞാന്‍ എന്താണെന്ന് മനസിലാക്കുന്ന എന്നെക്കാള്‍ ഉയരമുള്ള ആളാവണം; വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് നടി ഇനിയ- വായിക്കാം

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  വീഡിയോ കാണാം

  English summary
  Viral: Santhivila Dinesh Opens Up Legendary Singer SPB Burst Into Tears Because Of Ilayaraja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X