For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശുപത്രിയിലേക്ക് എന്നും വിളിച്ചത് മമ്മൂട്ടിയും കുഞ്ചനും; മരണത്തെ തൊട്ടടുത്ത് കണ്ടെന്ന് മണിയന്‍പിള്ള രാജു

  |

  കൊവിഡ് കാലം വല്ലാത്തൊരു അവസ്ഥയില്‍ കൊണ്ട് എത്തിച്ചതിനെ കുറിച്ച് പറയുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. കൊവിഡിന്റെ ആദ്യ ലോക്ഡൗണ്‍ നാളുകളില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നതിനെ കുറിച്ച് മുന്‍പും താരം തുറന്ന് പറഞ്ഞിരുന്നു. പിന്നീട് ന്യൂമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി വഷളാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മരണത്തെ ഏറ്റവും അടുത്ത് നിന്ന കണ്ടതിനെ പറ്റിയാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നത്.

  'എല്ലാവരെയും സംബന്ധിച്ച് 2020 ദുരിതങ്ങളുടെ വര്‍ഷമായിരുന്നു എന്നാണ് മണിയന്‍പിള്ളരാജു പറയുന്നത്. ഫെബ്രുവരിയില്‍ പത്ത് ദിവസം ആശുപത്രിയില്‍ കിടന്നു. ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് ന്യൂമോണിയയുടെ വരവ്. അത് വല്ലാത്തൊരു വരവായി പോയി. വീട്ടുകാരോട് സ്‌നേഹമുള്ളത് കൊണ്ട് എല്ലാവര്‍ക്കും ഞാന്‍ കൊവിഡ് കൊടുത്തു. ശരിക്കും മരണത്തെ തൊട്ടടുത്ത കണ്ട ഒരു കാലമായിരുന്നു അതെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

  ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയ ഞാന്‍ ആളാകെ മാറി. എന്റെ ശബ്ദം മാറി, രൂപം മാറി, ഞാനൊത്തിരി തടി വെച്ചു, പിന്നീട് സമയം എടുത്താണ് പഴയ അവസ്ഥയിലേക്ക് എത്തിയതെന്നാണ് താരം പറയുന്നത്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ സ്ഥിരമായി തന്നെ വിളിച്ചത് മമ്മൂട്ടിയും കുഞ്ചനും നിര്‍മാതാവ് രഞ്ജിത്തും ആയിരുന്നു. മമ്മൂട്ടി എല്ലാ ദിവസവും വിളിക്കും. കുഞ്ചനും ഞാനും തമ്മില്‍ വലിയ സൗഹൃദമാണ്. പുതിയതായി ഒന്നും പറയാനൊന്നും ഉണ്ടാവില്ല. എങ്കിലും എന്നും എന്നോട് സംസാരിക്കുമായിരുന്നു. അതൊരു വലിയ ആശ്വാസമായെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.

  മാതുവും ഞാനും പ്രണയമാണെന്ന് ചില കുസൃതിക്കാര്‍ പറഞ്ഞു; പിന്നീട് സുവര്‍ണയുടെയും ശരണ്യയുടെയും പേരിലെന്ന് ജോസ്

  ആശുപത്രിയില്‍ നിന്നും നേരെ ഒരു ഹോട്ടലിലേക്കാണ് പോയത്. അവിടെ കുറച്ച് ദിവസം താമസിച്ചതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം വീട്ടില്‍ അടച്ചിരിപ്പ് ആയിരുന്നെങ്കില്‍ ഇത്തവണ അതിന് മാറ്റമുണ്ടായി. അമ്മയുടെ മീറ്റിങ്ങിന് അടക്കം പോയിരുന്നു. സംഘടനയുടെ ആരംഭം തൊട്ട് ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനും സാധിച്ചു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒക്കെ ഒരുപാട് കാലത്തിന് ശേഷമാണ് താന്‍ കണ്ടതെന്നും അതൊക്കെ വലിയ സന്തോഷമാണ് നല്‍കിയതെന്നും താരം പറഞ്ഞു.

  കല്യാണം കഴിഞ്ഞതോടെയാണ് മാറി നിന്നത്; മഞ്ജു വാര്യരെ നേരില്‍ കണ്ടപ്പോള്‍ തോന്നിയത്, നടി ജ്യോതി കൃഷ്ണ പറയുന്നു

  എത്രയോ കാലങ്ങളായി സുഹൃത്തുക്കളുടെയും ആള്‍ക്കൂട്ടങ്ങളുടെയും ഇടയിലാണ് ഞാന്‍ ജീവിക്കുന്നത്. അതൊന്നും ഇല്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പറ്റുന്നില്ല. പക്ഷേ ആ അവസ്ഥയിലും ജീവിച്ചു. സിനിമകളുടെ ഷൂട്ട് എല്ലാം നിര്‍ത്തി വച്ച് ആളുകളെ കാണാതെ വീടിനകത്ത് അടച്ചിരുന്ന കാലം ഉണ്ടായിരുന്നു എന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്.

  ഇവനെയാണോ കല്യാണം കഴിച്ചത്? നിന്റെ അച്ഛനൊന്നുമല്ലല്ലോന്ന് സ്വാതി, വിമര്‍ശകന്റെ വായടപ്പിച്ചുള്ള നടിയുടെ മറുപടി

  English summary
  Maniyanpilla Raju Opens Up His Hospital Days And Friendship With Mammootty And Kunjan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X