»   » യന്തിരന്‍ സെപ്റ്റംബറില്‍ തന്നെ

യന്തിരന്‍ സെപ്റ്റംബറില്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ചലച്ചിത്ര ലോകം കാത്തിരിയ്ക്കുന്ന സണ്‍ പിക്‌ചേഴ്‌സിന്റെ യന്തിരന്റെ റിലീസ് ഈ മാസം തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി.

Enthiran
ചെന്നൈയിലെ ഇംഗ്ലീഷ്-തമിഴ് പത്രങ്ങളിലെല്ലാം യന്തിരന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 24നോ മുപ്പതിനോ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. സെപ്റ്റംബര്‍ 15നോട് അടുപ്പിച്ച് യന്തിരന്റെ ഫസ്റ്റ് കോപ്പിയും തയാറാവും. അതിന് പിന്നാലെ സെന്‍സറിങും നടക്കും.

അതിനിടെ യന്തിരന്റെ ഹിന്ദി പതിപ്പായ റോബോട്ടിന്റെ അവകാശം തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളായ ജെമിനി ഫിലിംസ് സ്വന്തമാക്കിയതായി സൂചനകളുണ്ട്.

വിധു വിനോദ് ചോപ്ര (വിവിസി) പ്രൊഡക്ഷന്‍സായിലൂടെയായിരിക്കും റോബോട്ടിന്റെ വിതരണം നടക്കുക. 3 ഇഡിയറ്റ്‌സിന് ശേഷം വിവിസി ഏറ്റെടുക്കുന്ന വമ്പന്‍ പ്രൊജക്ടാണ് റോബോട്ട്.

കഴിഞ്ഞ കുറെക്കാമായി ജെമിനി ഫിലിംസും വിവിസിയും ഏറെ സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. മുന്നാഭായി എംബിബിഎസിന്‍െയും ഇപ്പോള്‍ 3 ഇഡിയറ്റ്‌സിന്റെയും റീമേക്ക് റൈറ്റുകള്‍ വിവിസിയില്‍ നിന്നും ജെമിനി വാങ്ങിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam