»   » മുരുഗദോസിന് 12 കോടി; നിര്‍മാതാവ് വിരണ്ടോടി

മുരുഗദോസിന് 12 കോടി; നിര്‍മാതാവ് വിരണ്ടോടി

Posted By:
Subscribe to Filmibeat Malayalam
Vijay_Murugadoss
അതേ, 12 കോടി രൂപ, ഒരു വിജയ് ചിത്രം ചെയ്യാന്‍ സംവിധായകന്‍ മുരുഗദോസ് ചോദിയ്ക്കുന്ന പ്രതിഫലം ഇതാണ് വിജയ് പടം പിടിച്ച് കുറച്ചുകാശുണ്ടാക്കാമെന്ന് കരുതി തമിഴകത്തെത്തിയ മുംബൈ നിര്‍മാണകമ്പനി ഈ പ്രതിഫലം കേട്ടതോടെ തിരിഞ്ഞോടിയത്രേ. സംവിധായകന്‍ പ്രതിഫലം ഇങ്ങനെയാണെങ്കില്‍ സിനിമയുടെ ചെലവ് എത്രയാണെന്നോ 65 കോടി രൂപ. ഇതൊക്കെ കേട്ടാണ് മുംബൈ നിര്‍മാതാവ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്.

എന്തായാലും മുരുഗദോസ് ചിത്രത്തില്‍ അഭിനയിക്കണമെന്ന വിജയ് യുടെ മോഹം സാധിപ്പിയ്ക്കാന്‍ നടന്റെ പിതാവ് തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. വിജയ് യുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ നിര്‍മാണ കമ്പനി ചിത്രം നിര്‍മിയ്ക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ആക്ഷനും അഡ്വഞ്ചറും ഒരുപോലെ ഒന്നിയ്ക്കുന്ന മുരുഗദോസിന്റെ തിരക്കഥ ഇളയദളപതിയ്ക്ക് നന്നനായി ബോധിച്ചുവെന്നും സൂചനയുണ്ട്. ചിത്രത്തില്‍ ദീപികയെ നായികയാക്കാനാണ് ഇവരുടെ ശ്രമവും.

വേലായുധവും നന്‍പനും പൂര്‍ത്തിയായതിന് ശേഷം ഈ വര്‍ഷാവസാനം മുരുഗദോസ് ചിത്രത്തിന്റെ വര്‍ക്കുകള്‍ തുടങ്ങാനാണ് വിജയ് തീരുമാനിച്ചിരിയ്ക്കുന്നത്. ഈ സമയം കൊണ്ടു തന്നെ സൂര്യ നായകനാവുന്ന ഏഴാം അറിവ് പൂര്‍ത്തിയാക്കിയതിന് ശേഷം തിരക്കഥ
മോടിപിടിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ മുരുഗദോസ് ആരംഭിയ്ക്കും.

English summary
Ilayathalapathy Vijay and ace director AR Murugadoss have come together to do an all-out action adventure film. Murugadoss, who has worked with Ajith and Suriya, will now be doing a Vijay film for the first time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam