»   » യന്തിരന്‍ മോഷണമെന്ന് പരാതി

യന്തിരന്‍ മോഷണമെന്ന് പരാതി

Posted By:
Subscribe to Filmibeat Malayalam
Endhiran
കോളിവുഡിലെ എക്കാലത്തെയും വന്‍ വിജയമായി മാറിയ യന്തിരന്റെ കഥ മോഷണമാണെന്ന് പരാതി. എഴുത്തുകാരനായ അമുദ തമിഴാനന്ദനാണ് യന്തിരന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

അമുദയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ചിത്രത്തിന്റെ പിന്നണിക്കാര്‍ക്ക് നോട്ടീസും അയച്ചുകഴിഞ്ഞു. തന്റെ ചെറുകഥയായ ജുഗിബാ കോപ്പിയടിച്ചതെന്നാണ് അമുദ ആരോപിയ്ക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍, നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനുമാണ് കോടതി നോട്ടീസ് അയച്ചിരിയ്ക്കുന്നത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ തരണമെന്നും യന്തിരന്റെ കഥ തന്റേതാണെന്ന് പ്രഖ്യാപിയ്ക്കുകയും വേണമെന്നാണ് അമുദയുടെ ആവശ്യം. 1996ല്‍ നക്കീരന്‍ വാരികയില്‍ ജുഗിബ എന്ന പേില്‍പ്രസിദ്ധീകരിച്ച നോവല്‍ 2007ല്‍ പുസ്തകമായും പുറത്തിറക്കിയിരുന്നുവെന്ന് അമുദ അവകാശപ്പെടുന്നു.

നേരത്തെ തെലുങ്ക് നോവലിസ്റ്റായ മൈനാംപട്ടി ഭാസ്‌ക്കര്‍ എന്നയാളും .യന്തിരന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 1984ല്‍ പ്രസിദ്ധീകരിച്ച നോവലലെ കോമഡിരംഗങ്ങള്‍ ശങ്കര്‍ അതുപലെ തന്നെ പകര്‍ത്തിയെന്നാണ് ഭാസ്‌ക്കര്‍ ആരോപിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam