»   » വ്യാജരേഖ ചമച്ച് യന്തിരന്‍ വില്‍ക്കാന്‍ ശ്രമം

വ്യാജരേഖ ചമച്ച് യന്തിരന്‍ വില്‍ക്കാന്‍ ശ്രമം

Posted By:
Subscribe to Filmibeat Malayalam
Endhiran
ഇരുനൂറ് കോടിയോളം മുടക്കി സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച യന്തിരന്റെ തെലുങ്ക് വിതരണവകാശം വ്യാജരേഖ ചമച്ച് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

സംവിധായകന്‍ ശങ്കറിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ഉദയ കുമാര്‍, തിരുപ്പതി തിരുമല ഫിലിംസിലെ ജീവനക്കാരനായ സുരേന്ദ്രന്‍ എന്നിവരെയണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്

27 കോടിയ്ക്ക് യന്തിരന്റെ തെലുങ്ക് റൈറ്റ് സ്വന്തമാക്കിയെന്നായിരുന്നു ഇവര്‍ രേഖ ചമച്ചത്. ഇതുകാണിച്ച് ആന്ധ്രയിലെ തിയറ്ററുകളില്‍ നിന്ന് 2 കോടി രൂപ അഡ്വാന്‍സും ഇവര്‍ കൈപ്പറ്റിയിരുന്നു.

യന്തിരന്റെ തമിഴ്, തെലുങ്ക്, ഹിന്ദി ഓവര്‍സീസ് റൈറ്റും, സാറ്റലൈറ്റ് റൈറ്റും ആര്‍ക്കും വിറ്റിട്ടില്ലെന്ന് സണ്‍ പിക്‌ചേഴഴ്‌സ് സിഒഒ ഹന്‍സ് രാജ് സക്‌സേന വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ മാനേജര്‍ക്ക് എങ്ങനെയാണ് ഇത് വില്‍ക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ഉദയകുമാറിനെതിരെയും സുരേന്ദ്രനെതിരെയും സണ്‍ ചാനല്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam