»   » രജനീകാന്ത് ഹിമാലയ സന്ദര്‍ശനത്തിന്

രജനീകാന്ത് ഹിമാലയ സന്ദര്‍ശനത്തിന്

Posted By:
Subscribe to Filmibeat Malayalam
Raninikanth-Aishwarya Rai
ബിഗ് ബജറ്റ് ചിത്രമായ എന്തിരന്റെ റിലീസിന് മുമ്പേ രജനീകാന്ത് ഹിമാലയ സന്ദര്‍ശനത്തിന്.

എന്തിരന്റെ ആദ്യ കോപ്പി കണ്ടതിന് ശേഷം ഹിമാലയത്തിലേയ്ക്ക് യാത്രതിരിയ്ക്കാനാണ് രജനീകാന്ത് ഉദ്ദേശിയ്ക്കുന്നത്. സ്വന്തം ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഹിമാലയ സന്ദര്‍ശനം രജനീകാന്തിന്റെ പതിവാണ്. ചിത്രം റിലീസ് ചെയ്യുന്ന വേളയില്‍ രജനീകാന്ത് തമിഴ്നാട്ടില്‍ ഉണ്ടാവില്ല.

ഒക്ടോബര്‍ ഒന്നിന് ചെന്നൈയില്‍ നിന്ന് പോയാല്‍ നവംബറില്‍ മാത്രമേ രജനി മടങ്ങി വരുകയുള്ളുവത്രെ. ഇപ്പോള്‍ ഇന്ത്യന്‍ ഹിമാലയത്തിന്റെ താഴ്വാരത്തൊക്കെ വളരെ മോശപ്പെട്ട കാലാവസ്ഥയാണ്. അതിനാല്‍ യാത്ര ഇപ്പോള്‍ അസാദ്ധ്യമാണ്. എന്നാല്‍ രജനിയുടെ യാത്ര തുടങ്ങുന്നതിന് ഇനിയും സമയമെടുക്കുമെന്നത് ആശ്വാസകരമാണ്. ഒക്ടോബര്‍ ആവുമ്പോള്‍ ഇപ്പോള്‍ ഹിമാലയന്‍ പ്രദേശത്ത് തകര്‍ത്ത് പെയ്യുന്ന മഴയും അതിന്റെ പിന്നാലേ ഉണ്ടാവുന്ന മലയിടിച്ചിലും അവസാനിയ്ക്കുമെന്ന് കരുതാം.

എന്തിരന്റെ റിലീസിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങികഴി‍ഞ്ഞു. യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒക്ടോബര്‍ ഒന്നിന് തീയറ്ററില്‍ എത്തും. ലോകം എമ്പാടുമുള്ള 3000 ത്തോളം സ്ക്രീനുകളിലായിരിയ്ക്കും പ്രദര്‍ശനം. ഇതനായി 2250 പ്രിന്റുകള്‍ തയാറാക്കിയിട്ടുണ്ട്.

സെപ്തംബര്‍ 20 നാണ് ഈ ചിത്രത്തിന്റെ അവസാന സൗണ്ട് മിക്സിംഗ് നടന്നത്. എ ആര്‍ റഹിമാന്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ പിന്നണിയിലുള്ള ചിത്രത്തില്‍ രജനീകാന്തിന്റെ നായിക ഐശ്വര്യ റായ് ആണ്. ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam