»   » യന്തിരന്‍ 2; ശങ്കര്‍ തിരക്കഥാ രചനയില്‍

യന്തിരന്‍ 2; ശങ്കര്‍ തിരക്കഥാ രചനയില്‍

Posted By:
Subscribe to Filmibeat Malayalam
Enthiran
രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ചിത്രം യന്തിരന് രണ്ടാം ഭാഗം ഉടന്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. യന്തിരന് രണ്ടാം ഭാഗമൊരുക്കാന്‍ ശങ്കറിനും രജനിയ്ക്കും താല്‍പര്യമുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ രണ്ടുപേരും മറ്റു ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഈ പദ്ധതി നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് അധികം വൈകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യന്തിരന്‍ 2വിന്റെ തിരക്കഥാ രചന ശങ്കര്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് സൂചന. രജനിതന്നെ നായകനാകുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കും.

യന്തിരന്റെ ക്യാമറാമാനായ രത്‌നവേലുവാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. യന്തിരന്റെ രണ്ടാം ഭാഗത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. രജനീകാന്ത്, ഷങ്കര്‍, എ ആര്‍ റഹ്മാന്‍ എന്നിവര്‍ തന്നെയായിരിക്കും ചിത്രത്തിന് പിന്നില്‍.

ഞാനായിരിക്കും ക്യാമറാമാന്‍. യന്തിരന്റെ മറ്റ് അണിയറപ്രവര്‍ത്തകരെല്ലാം പുതിയ ചിത്രത്തിന് പിന്നിലും ഉണ്ടാകും. ഷങ്കര്‍ ഇതിന്റെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്- രത്‌നവേലു പറഞ്ഞു.

എന്നാല്‍, 2012ല്‍ മാത്രമേ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് സൂചന. കാരണം ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കിന്റെ പണിപ്പുരയിലാണ് ഷങ്കര്‍ ഇപ്പോള്‍. രജനീകാന്താകട്ടെ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയുടെ തിരക്കിലും. ഇതുരണ്ടും പൂര്‍ത്തിയാകുന്നതോടെ യന്തിരന്‍ 2 വിന്റെ ജോലികള്‍ തുടങ്ങിയേയ്ക്കും.

English summary
Endhiran which got released last year in Shankar’s direction starring Rajnikanth and Aishwarya Rai in the lead roles produced by Sun Pictures. Now they are ready for the sequel . Rajini fans are going crazy everyday hearing Rajinikanths latest news.Soon we can see Endhiran 2 on big screen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam