»   » യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന് പരാതി

യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന് പരാതി

Posted By:
Subscribe to Filmibeat Malayalam
Enthiran
വ്യത്യസ്തതകളുമായി തയ്യാറാക്കപ്പെടുകയും വിജയം നേടുകയും ചെയ്യുന്ന സിനിമകള്‍ പലതും പലതരത്തിലുള്ള വിവാദത്തില്‍ അകപ്പെടാറുണ്ട്.

ഇത്തരം വിവാദങ്ങള്‍ക്ക് കാരണമാകാറുള്ളത് പലപ്പോഴും കഥ മോഷണമാണെന്ന ആരോപണങ്ങളാണ്. ഇപ്പോഴിതാ ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന രജനിച്ചിത്രം യന്തിരനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു.

യെന്തിരന്റെ കഥ തന്‍േറതാണെന്ന അവകാശവാദവുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ആരൂര്‍ തമിഴ് നടന്‍ എന്ന അമുത തമിഴ ്‌നടനാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

1996ല്‍ താന്‍ എഴുതിയ കഥാതന്തുവാണ് യന്തിര നുവേണ്ടി സ്വീകരിച്ചതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആരൂര്‍ തമിഴ് നടന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

1996ല്‍ താന്‍ എഴുതിയ ജുഗിബ എന്ന കഥയാണ് യെന്തിരന് ആധാരമാക്കിയതെന്നും 1996ല്‍ ഒരു മാസികയില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവിന് താന്‍ വക്കീല്‍ നോട്ടീസയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam